എംഎയ്ക്ക് മൂന്നാംറാങ്ക്, ജോലി ഇല്ലാതെ കഷ്ടപ്പാട്; വിമർശനങ്ങൾ; നാലാം മാസത്തിലെ കുഞ്ഞിന്റെ കിക്കാണ് തിരിച്ചെത്തിച്ചത്; പിന്നെ ഹോം ടൂറും: അഷിന അജ്മൽ

247

പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ യൂട്യൂബറാണ് അഷിന. നിലവിൽ യൂട്യൂബ് ചാനലിലും ഇൻസ്റ്റഗ്രാമിലുമായി സജീവമാണ് അഷിന അജ്മൽ. താനിന്ന് എത്തി നിൽക്കുന്നത് പ്രതിസന്ധികളിൽ തളരാതെ പൊരുതിയതകൊണ്ടുള്ള വിജയത്തിലാണ് എന്ന് അഷിനയ്ക്ക് ഉറപ്പുണ്ട്.

ഇപ്പോഴിതാ തന്റെ ജീവിതത്തിലെ തിരിച്ചടികളും അതിനെ മറികടന്നതിനെ കുറിച്ചും അഷിനയുടെ തുറന്നുപറഞ്ഞതാണ് വൈറലാകുന്നത്. ജോഷ് ടോക്ക്സിലൂടെയായിരുന്നു അഷിന തന്റെ ജീവിതകഥ വിവരിച്ചത്.

Advertisements

മറ്റുള്ളവരോടൊന്നും അധികം സംസാരിക്കുകയോ ഇടപെടുകയോ ചെയ്യാതെ ഇൻട്രോവേർട്ടായി ഉൾവലിഞ്ഞ് നിൽക്കുന്ന ക്യാരക്ടറായിരുന്നു എന്റേത്. അതിൽ നിന്നും ഇന്നൊരുപാട് മാറി. ഫിനാൻഷ്യലി ഇൻഡിപ്പെൻഡന്റായ, ഫാമിലിയെ സപ്പോർട്ട് ചെയ്യുന്ന, ഒരുപാട് പേരോട് സംസാരിക്കുന്ന ആളിലേക്കുള്ള മാറ്റം അത്ര ചെറുതല്ല.

ALSO READ- മകൻ ജേസൺ സഞ്ജയ്ക്ക് തമിഴ് പോലുമറിയില്ല! സംവിധായകനായി അരങ്ങേറുന്നത് വിജയ്‌യുടെ സമ്മതം ഇല്ലാതെയോ? വിവാദങ്ങളിൽ നിറഞ്ഞ് താരപുത്രൻ

പലപ്പോഴും താൻ ചെറുപ്പകാലത്തിലേക്ക് തിരിച്ച് പോയാൽ നല്ലതായിരുന്നു എന്നൊക്കെ പലരും സംസാരിക്കുന്നത് കേട്ടിട്ടുണ്ടെങ്കിലും തനിക്കാ ആഗ്രഹം ഇല്ലെന്നാണ് അഷിന പറയുന്നത്. കാരണം തന്റെ ബാല്യം അത്ര നല്ലതായിരുന്നില്ല എന്നതാണ്. അവഗണനകളും കഷ്ടപ്പാടുകളുമൊക്കെ നിറഞ്ഞതായിരുന്നു തന്റെ ബാല്യമെന്ന് അഷിന പറയുന്നു.

തനിക്ക് സ്‌കൂളിലെ അധ്യാപകരിൽ നിന്നുവരെ മോശം അനുഭവങ്ങൾ ഉണ്ടായിട്ടുണ്ട്. കുഴപ്പമില്ലാതെ പഠിക്കുമായിരുന്നിട്ടും 18 കഴിഞ്ഞാൽ കെട്ടിച്ചു വിടുന്ന കുട്ടി എന്ന ലെവലിലായിരുന്നു അവർ തന്നെ കണ്ടിരുന്നതെന്നാണ് അഷിന പറയുന്നത്.

താൻ മുൻപ് ഡിഗ്രി ചെയ്യണം, പിജിക്ക് പോവണമെന്നൊക്കെ ആഗ്രഹിച്ചിരുന്നു. ഒരിക്കൽ ഒരു ബന്ധു വന്നപ്പോൾ എന്താണ് ആഗ്രഹമെന്ന് ചോദിച്ചപ്പോൾ പിജിക്ക് പോവണമെന്ന് പറഞ്ഞിരുന്നു.ആ സമയത്ത് ഇയാളോ, പിജിക്കോ എന്നായിരുന്നു അവരുടെ ഭർത്താവിന്റെ ചോദ്യമെന്നും അത് തനിക്ക് വല്ലാതെ ഫീലായെന്നും പറയുകയാണ് അഷിന.

ALSO READ- ‘സോണി മോന് പകരം വയ്ക്കാൻ കഴിയില്ല എന്നറിയാം, എങ്കിലും പുതിയ അംഗത്തിന് തകർന്ന ഹൃദയത്തെ ആശ്വസിപ്പിക്കാനാകും’: ആലീസ് ക്രിസ്റ്റി

എങ്കിലും അതൊന്നും വകവെക്കാതെ പഠിച്ചു. എംജി യൂണിവേഴ്സിറ്റി എംഎ ഇക്കണോമിക്സിൽ മൂന്നാം റാങ്ക് നേടിയതായിരുന്നു കരിയറിലെ ആദ്യ നേട്ടം. പിന്നീട് 10 വർഷത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം ചെയതത്.

തന്റെ ജീവിതത്തിലെ ഏറ്റവും വലിയ അനുഗ്രഹം ഭർത്താവാണ്. പ്രഗ്‌നന്റായതോടെയാണ് പഠനത്തിന് ബ്രേക്കിട്ടതെന്നും ഗർഭിണിയായിരുന്ന സമയത്തെ നാല് മാസം ഇപ്പോഴും ഓർക്കാനിഷ്ടപ്പെടാത്തതാണെന്നും അഷിന പറയുന്നു.

അന്ന് തനിക്ക് പോസ്റ്റ്പാർട്ടം ഡിപ്രഷനെക്കുറിച്ചൊന്നും അന്ന് അറിയില്ലായിരുന്നു. ആ നാല് മാസം തനിക്കെന്താണ് സംഭവിച്ചത് എന്ന് അറിയില്ലായിരുന്നു. ആരേയും കാണാനോ സംസാരിക്കാനോ ഒന്നും ഇഷ്ടമല്ലാതായി. ഡിപ്രഷൻ കാരണം ഉറക്കമൊന്നുമുണ്ടായിരുന്നില്ല. ഭക്ഷണം കഴിക്കാനൊന്നും താൽപര്യമില്ലാതായി.

എന്താണ് പറ്റിയത് എന്ന് വീട്ടുകാരൊക്കെ ചോദിച്ചെങ്കിലും തനിക്ക് മറുപടിയില്ലായിരുന്നു. പിന്നീട് നാലര മാസത്തിൽ കുഞ്ഞിന്റെ കിക്ക് കിട്ടിയപ്പോഴാണ് ജീവിതം മാറിമറിഞ്ഞതെന്ന് പറയുകയാണ് അഷിന.

കുഞ്ഞിനെക്കുറിച്ച് ആലോചിച്ച് തുടങ്ങിയത് അപ്പോഴാണ്. തന്റെ ഫ്രണ്ടിനോട് ഡിപ്രഷനെക്കുറിച്ച് തുറന്ന് സംസാരിച്ചിരുന്നു. ജോലിക്ക് പോവാനോ, പഠിക്കാനോ കഴിയാത്തതിൽ വലിയ സങ്കടമായിരുന്നു.

ഫിനാൻഷ്യലി ഇൻഡിപ്പെൻഡന്റാവണം എന്ന് ആഗ്രഹിച്ചു. വീട്ടിലെ കഷ്ടപ്പെടുകളെല്ലാം നേരിൽ കാണുന്നുണ്ടായിരുന്നു. അങ്ങനെയിരിക്കെയാണ് യൂട്യൂബ് ചാനൽ തുടങ്ങിയത്. പിന്നെയാണ് ഇതത്ര എളുപ്പമല്ലെന്ന് മനസിലാക്കിയത്. താൻ ഒരു ഹോം ടൂർ വീഡിയോ ചെയ്തിരുന്നു. അത് വൈറലായതോടെ ചാനലിന് മോണിറ്റൈസേഷൻ കിട്ടുകയും ചെയ്തു. നല്ല വരുമാനവും വന്നു.

ആ പണം താൻ ഉമ്മച്ചിയെയാണ് ഏൽപ്പിച്ചത്. കമന്റുകളിലൂടെ പലരും തന്നെ വേദനിപ്പിക്കാൻ ശ്രമിക്കുന്നുണ്ടായിരുന്നു. അതൊന്നും വകവെച്ചില്ലെന്ന് തെളിയിക്കുകയാണ് അഷിന.

Advertisement