മകൻ ജേസൺ സഞ്ജയ്ക്ക് തമിഴ് പോലുമറിയില്ല! സംവിധായകനായി അരങ്ങേറുന്നത് വിജയ്‌യുടെ സമ്മതം ഇല്ലാതെയോ? വിവാദങ്ങളിൽ നിറഞ്ഞ് താരപുത്രൻ

146

ഒന്നിന് പുറകെ ഓരോ സിനിമ നടൻ വിജയിയെ തേടി വന്നുകൊണ്ടിരിക്കുകയാണ്. റിലീസ് ചെയ്യുന്ന ഓരോ ചിത്രങ്ങളും വൻ ഹിറ്റായി മാറുകയും ചെയ്യുന്നുണ്ട്. ഏറ്റവും ഒടുവിൽ റിലീസ് ചെയ്ത വിജയ് ചിത്രമാണ് ലിയോ. ചിത്രം ഇൻഡസ്ട്രി ഹിറ്റ് അടിച്ചിരിക്കുകയാണ്. ഇപ്പോഴിതാ വിജയുടെ മകൻ ജേസൺ സഞ്ജയ് ബിഗ് സ്‌ക്രീനിലേക്ക് അരങ്ങേറുകയാണ്.

സ്വന്തം അച്ഛന്റെ വഴിയേ അഭിനയത്തിലേക്കല്ല, മറിച്ച് മുത്തശന്റെ പാതയായ സംവിധാനമാണ് വിജയുടെ പുത്രൻ തിരഞ്ഞെടുത്തിരിക്കുന്നത്. ലൈക്ക പ്രൊഡക്ഷൻസിന്റെ സിനിമ സംവിധാനം ചെയ്തുകൊണ്ട് സംവിധായകനായാണ് ജയ്‌സൺ അരങ്ങേറ്റം കുറിക്കാനൊരുങ്ങുന്നത്.

Advertisements

ഈ ചിത്രത്തെ സംബന്ധിച്ച വാർത്ത വന്നിട്ട് മൂന്ന് മാസത്തോളമായി. എന്നാൽ ചിത്രത്തിന്റെ മറ്റ് അപ്‌ഡേറ്റുകൾ പുറത്തെത്തിയിട്ടില്ല. ഈ ചിത്രത്തിൽ സിനിമാ കുടുംബത്തിലെ ഇളം തലമുറക്കാരെല്ലാം അണിനിരക്കുമെന്നാണ് സൂചനകൾ വന്നിരുന്നത്.

നിലവിൽ ചിത്രത്തിലെ കാസ്റ്റിംഗ് ചർച്ചകൾ നടക്കുന്നു എന്നാണ് വിവരം. താരങ്ങളെ സംബന്ധിച്ച് അന്തിമമായ സ്ഥിരീകരണം വന്നിട്ടില്ല. ചിത്രത്തിലെ പ്രധാനതാരമായി കേട്ടത് വിക്രത്തിന്റെ മകൻ ധ്രുവ് വിക്രത്തിന്റെ പേരായിരുന്നു.

ALSO READ- ‘സോണി മോന് പകരം വയ്ക്കാൻ കഴിയില്ല എന്നറിയാം, എങ്കിലും പുതിയ അംഗത്തിന് തകർന്ന ഹൃദയത്തെ ആശ്വസിപ്പിക്കാനാകും’: ആലീസ് ക്രിസ്റ്റി

കൂടാതെ നായികയായി സംവിധായകൻ എസ് ഷങ്കറിന്റെ മകൾ അതിദിയാണ് എത്തുന്നതെന്നും വിവരമുണ്ട്. എ ആർ റഹ്‌മാന്റെ മകൻ അമീൻ ആകും ഇതുവരെ പേരിടാത്ത ചിത്രത്തിന്റെ സംഗീതം ഒരുക്കുക എന്നും അഭ്യൂഹങ്ങൾ പരന്നിരുന്നു.

ഒടുവിൽ വിജയ് സേതുപതിയുടെ പേരും ജേസൺ സഞ്ജയ് ചിത്രവുമായി ബന്ധപ്പെട്ട് ഉയർന്നു കേട്ടിരുന്നു. ചിത്രം ലൈക്ക പ്രൊഡക്ഷൻസ് പ്രഖ്യാപിച്ചത് മുതൽ സിനിമാ ലോകത്ത് നിന്നും ആരാധകർക്കിടയിൽ നിന്നും നെപ്പോട്ടിസം ആരോപണം ശക്തമായിരുന്നു.

നടൻ വിജയിയുടെ മകനായതിനാലാണ് ആദ്യ പടം തന്നെ ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിക്കാൻ അവസരം ലഭിച്ചതെന്നാണ് പ്രധാന വിമർശനം. ലൈക്ക സാധാരണ പുതുമുഖങ്ങളുമായി ചേർന്ന് പടം ചെയ്യാറില്ല. ലൈക്ക സുബാസ്‌കരൻ നേരിട്ട് ജേസണുമായി കരാർ ഒപ്പിടാൻ എത്തിയത് തന്നെ നെപ്പോട്ടിസമായി ചൂണ്ടിക്കാണിക്കപ്പെടുകയാണ്.

ALSO READ- തട്ടിപ്പ് നടത്തിയെന്ന് ആരോപിച്ച് നിർമാതാവ്; ഒരക്ഷരം മിണ്ടാതെ കാർത്തിയും സൂര്യയും; ഇനിയും മൗനം തുടരരുതെന്ന് അമർഷവുമായി തമിഴ് സിനിമാലോകം

ലണ്ടനിൽ സിനിമ പഠിച്ച ജേസൺ സഞ്ജയിക്ക് പടം ചെയ്യാൻ യോഗ്യതയുണ്ടെന്നാണ് വിജയ് ആരാധകർ തിരിച്ചടിക്കുന്നത്. ജേസൺ സഞ്ജയ് എന്നത് വിജയിയുടെ മകൻ എന്ന രീതിയിൽ അല്ലാതെ ചന്ദ്രശേഖറുടെ പേരമകനായി കാണണമെന്നാണ് ഫിലിം ജേർണലിസ്റ്റ് ബിസ്മി പറഞ്ഞത്.

ചന്ദ്രശേഖർ വലിയ ഡയറക്ടറാണ്. വിജയിയുടെ മകനായതിനാൽ സഞ്ജയിക്ക് അവസരം ലഭിച്ചുവെന്ന ആക്ഷേപം ഭാവിയിൽ വന്നേക്കാം. അത്തരത്തിൽ നോക്കിയാൽ നെപോട്ടിസം ആരോപണമൊക്കെ വരും എന്നും ബിസ്മി പറഞ്ഞിരുന്നു.

ഈ പടം പരാജയപ്പെട്ടാൽ വലിയ വിമർശനം വരും, ചിത്രം വിജയിച്ചാൽ പ്രശംസയും ലഭിക്കും. ഇത്തരക്കാർ താരങ്ങളുടെ മക്കൾ എന്നതിനാൽ അവസരത്തിന് വേണ്ടി അലയേണ്ടി വരില്ല. അത് വേഗം ലഭിക്കുമെന്നും എന്നാൽ ഇവർ എന്ത് ചെയ്താലും അച്ഛന്റെ പേരിൽ കൂടിയാണ് കറപറ്റുകയെന്നും ബിസ്മി പറയുന്നു.

പിതാവിന്റെ പേരിലെ ആനുകൂല്യം പറ്റുന്നുണ്ടെങ്കിൽ അത് മൂലം ലഭിക്കുന്ന വിമർശനവും കേൾക്കേണ്ടി വരും എന്നുമാണ് നെപ്പോട്ടിസം വിവാദത്തിൽ ബിസ്മി പറഞ്ഞത്.

ഇതിനിടെ, വിജയ് ആരാധകർക്ക് തന്നെ ഞെട്ടലയിരിക്കുകയാണ് ജേസൺ സഞ്ജയിക്ക് തമിഴ് വായിക്കാനും, എഴുതാനും അറിയില്ല എന്ന വാർത്ത. തമിഴ് മാധ്യമങ്ങളിൽ വന്ന വാർത്ത പ്രകാരം, തന്റെ ചിത്രത്തിന്റെ തിരക്കഥ ജേസൺ സഞ്ജയ് ഇംഗ്ലീഷിലാണ് എഴുതുന്നതെന്നാണ്.

അത് പിന്നീട് തമിഴിലേക്ക് മാറ്റുകയാണ്. ഇത്തരം പ്രശ്‌നങ്ങളാലാണ് ചിത്രത്തിന്റെ മറ്റ് പ്രഖ്യാപനങ്ങൾ വൈകുന്നതെന്നാണ് റിപ്പോർട്ട്. എന്നാൽ തമിഴിൽ ചലച്ചിത്രം പിടിക്കാൻ തമിഴ് അറിയണോ എന്ന ചോദ്യമാണ് ചിലർ തിരിച്ച് ചോദിക്കുന്നത്.

എന്നും തമിഴ് മക്കളെ എന്ന് വിളിക്കുന്ന വിജയിയുടെ മകന് തമിഴ് അറിയാത്തത് പ്രശ്‌നമല്ലെ എന്ന ചോദ്യവും ഉയരുന്നുണ്ട്. മകന്റെ സംരംഭം സംബന്ധിച്ച് വിജയ് ഇതുവരെ ഒരു വാക്ക് പോലും പറയാത്തതും ചർച്ചയാവുകയാണ്. സിനിമ ലോകത്തെ പലരും ജേസൺ സഞ്ജയിയെ അഭിനന്ദിച്ചപ്പോൾ വിജയ് അതും ചെയ്തില്ലെന്നാണ് പല റിപ്പോർട്ടുകളും.

ലണ്ടനിലുള്ള വിജയിയുടെ അമ്മാവൻ വഴിയാണ് ലൈക്കയുമായി ജേസൺ സഞ്ജയ് കരാറിൽ എത്തിയതെന്നും. ഇത്തരം ഒരു പദ്ധതിയുടെ കാര്യം വിജയ് അറിഞ്ഞില്ലെന്നൊക്കെയാണ് ചില മാധ്യമങ്ങളിലെ വാർത്തകൾ.

Advertisement