‘ഒരാഴ്ചയായിട്ടും മാറ്റമില്ലാതെ ഫഹദിന്റെ ആ സ്വഭാവം’; ഇനിയും തുടർന്നാൽ ഇക്കാര്യം മാധ്യമങ്ങളോട് തുറന്ന് പറയുമെന്ന് നസ്രിയ

2206

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡിയാണ് ഫഹദ് ഫാസിലും നസ്രിയ നാസിമും.വിവാഹശേഷം നസ്രിയ സിനിമയില്‍ നിന്ന് അല്‍പ്പ കാലം വിട്ടുനിന്നെങ്കിലും , കൂടെ, ട്രാന്‍സ് എന്നീ സിനിമകളിലൂടെ വീണ്ടും അഭിനയത്തില്‍ സജീവമായിരുന്നു താരം. ബാലതാരവും നായികയും നിര്‍മ്മാതാവും ഒക്കെയായി വളര്‍ന്ന നസ്രിയ ഇപ്പോള്‍ തെലുങ്ക് ചിത്രത്തിലും അഭിനയിച്ചിരിക്കുകയാണ്. പുതിയ തമിഴ് ചിത്രമാകട്ടെ അണിയറയില്‍ ഒരുങ്ങുകയുമാണ്.

ഫഹദ് തെന്നിന്ത്യയിലാകെ അഭിനയം കൊണട് വിസ്മയിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ങ്കെിലും താരത്തിനെ പബ്ലിക് പ്‌ളാറ്റ്‌ഫോമുകളില്‍ അധികം കാണാറില്ല. അഭിമുഖങ്ങളും സോഷ്യല്‍മീഡിയ ആക്ടിവിറ്റിയും എല്ലാം വളരെ കുറവാണ്.

Advertisements

എന്നാല്‍ നസ്രിയ നേരെ തിരിച്ചാണ്. സോഷ്യല്‍മീഡിയയില്‍ ആക്ടീവായ നസ്രിയഇടയ്ക്കിടെ ഫഹദിനൊപ്പവും കുടുംബത്തോടൊപ്പവും ഉള്ള ചിത്രങ്ങള്‍ പങ്കിടാറുണ്ട്.

ALSO READ- എംഎയ്ക്ക് മൂന്നാംറാങ്ക്, ജോലി ഇല്ലാതെ കഷ്ടപ്പാട്; വിമർശനങ്ങൾ; നാലാം മാസത്തിലെ കുഞ്ഞിന്റെ കിക്കാണ് തിരിച്ചെത്തിച്ചത്; പിന്നെ ഹോം ടൂറും: അഷിന അജ്മൽ

ഇപ്പോഴിതാ ഫഹദ് ഫാസിലിനെ കുറിച്ച് തമിഴിലെ പ്രശസ്ത മാധ്യമ പ്രവർത്തകൻ ചെയ്യാറ് ബാലു പറഞ്ഞ കാര്യങ്ങൾ ചർച്ചയാവുകയാണ്. ഫഹദിന്റേയും നസ്രിയയുടെയും വിവാഹം സിനിമാരംഗത്ത് പെട്ടെന്ന് ആരും തന്നെ പ്രതീക്ഷിച്ചിരുന്നില്ലെന്നാണ് അദ്ദേഹം പറയുന്നത്.

തമിഴ് സിനിമാ ലോകത്ത് രാജാറാണിക്ക് ശേഷം നസ്രിയയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്. അതുകൊണ്ട് തന്നെ തമിഴിൽ അവർക്ക് നിറയെ അവസരങ്ങൾ വന്നിരുന്നു. അങ്ങനെ നസ്രിയ രണ്ട് പടത്തിന് അഡ്വാൻസും വാങ്ങിയിരുന്നു. അത് തിരികെക്കൊടുക്കുകയായിരുന്നു.

ALSO READ- മകൻ ജേസൺ സഞ്ജയ്ക്ക് തമിഴ് പോലുമറിയില്ല! സംവിധായകനായി അരങ്ങേറുന്നത് വിജയ്‌യുടെ സമ്മതം ഇല്ലാതെയോ? വിവാദങ്ങളിൽ നിറഞ്ഞ് താരപുത്രൻ

കരിയറിലെ മികച്ച സമയമല്ലേ എന്ന് പലരും ചോദിച്ചെങ്കിലും നസ്രിയ വിവാഹ തീരുമാനത്തിൽ ഉറച്ച് നിൽക്കുകയായിരുന്നെന്നും ചെയ്യാറു ബാലു പറയുന്നു. അടുത്തിടെ നസ്രിയ നാനിക്ക് ഒപ്പം ചെയ്തിരുന്ന സിനിമയുടെ പ്രെസ്സ് മീറ്റിൽ പങ്കെടുത്തപ്പോൾ ഫഹദിനെ കുറിച്ച് അവർ പറഞ്ഞ ചില കാര്യങ്ങൾ താൻ ശ്രദ്ധിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മാധ്യമങ്ങളോട് സംസാരിക്കവെ ഫഹദ് ഫാസിലിൽ അത്ഭുതം തോന്നിയ കാര്യമെന്തെന്ന് ചോദ്യം വന്നപ്പോൾ അത്ഭുതമല്ല, ഒരു ഘട്ടത്തിൽ ഞാൻ ഭയന്ന് പോയ കാര്യമുണ്ടെന്നാണ് നസ്രിയ പറയുന്നത്. ഒരു സിനിമയിൽ അഭിനയിച്ച ശേഷവും ആ കഥാപാത്രത്തിൽ നിന്ന് ഫഹദ് പുറത്തേക്ക് പോകുന്നില്ലെന്നാണ് നസ്രിയ പറഞ്ഞത്.

ഒരു ദിവസം താൻ ഷൂട്ട് കഴിഞ്ഞ് വന്നപ്പോൾ ബാത്ത് റൂമിൽ ഫഹദ് നാലഞ്ച് തവണ ദേഷ്യപ്പെടുന്ന ശബ്ദം കേട്ടു. പിന്നീട് ബെഡ് റൂമിലും ശബ്ദം കേട്ടു. എന്താണ് നിങ്ങളുടെ പ്രശ്‌നമെന്ന് ചോദിക്കുകയായിരുന്നു.

ഇതോടെ കഥാപാത്രം ആഴത്തിൽ ഉള്ളിലേക്ക് കയറിയെന്ന് പറഞ്ഞ ഫഹദ്. ഒരാഴ്ചയോളം ഇക്കാര്യം തുടരുകയും ചെയ്‌തെന്നാണ് നസ്രിയ പറയുന്നത്. കൂടാതെ, ഇനിയും തുടർന്നാൽ നിങ്ങളെ സൈക്യാട്രിസ്റ്റിനെ കാണിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ പറയുമെന്ന് നസ്രിയ തമാശയോടെ പറയുകയായിരുന്നു.

Advertisement