ഏതാണ്ട് 44 വർഷങ്ങളായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടൻ അശോകൻ. നായകനായും വില്ലനായും കോമേഡിയനായും സ്വഭാവ നടൻ ആയും എല്ലാം അശേകൻ മലയാളികളെ ഞെട്ടിച്ചിട്ടുണ്ട്. മലയാള സിനിമയുടെ ക്ലാസ്സിക് കലാകാരൻ പി പത്മരാജന്റെ സംവിധാനത്തിൽ 1979ൽ പുറത്തിറങ്ങിയ പെരുവഴിയമ്പലം എന്ന ചിത്രത്തിലെ വാണിയൻ കുഞ്ചുവിനെ അവതരിപ്പിച്ചുകൊണ്ടാണ് അശോകൻ അഭിനയം ആരംഭിച്ചത്.
പിന്നീട് മലയാള ചലച്ചിത്രരംഗത്തെ ഒട്ടുമിക്ക പ്രഗത്ഭ സംവിധായകരുടെ ചിത്രങ്ങളിലും അശോകൻ അഭിനയിച്ചിട്ടുണ്ട്. തനിക്ക് ലഭിച്ചി ട്ടുള്ള ചെറുതും വലുതുമായ എല്ലാ കഥാപാത്രങ്ങളേയും അദ്ദേഹം മികവുറ്റതാക്കി മാറ്റിയിട്ടുണ്ട്.
ഇപ്പോഴിതാ താൻ അഭിനയിച്ച സിദ്ദിഖ്-ലാൽ കൂട്ടുകെട്ടിൽ പിറന്ന ചിത്ത്രതെ കുറിച്ച് സംസാരിക്കുകയാണ് അശോകൻ. 1990ൽ ഇറങ്ങിയ കോമഡി ചിത്രമായ ഇൻ ഹരിഹർ നഗർ ഉൾപ്പടെയുള്ള സിനിമകളിലൂടെ പുതിയ ട്രെൻഡാണ് സിനിമാ ലോകത്ത് ഉണ്ടായതെന്ന് അശോകൻ പറയുന്നു. ആ വർഷത്തെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ നാലാമത്തെ മലയാള ചിത്രമായിരുന്നു ഇൻ ഹരിഹർ നഗർ.
കാൻചാനൽ മീഡിയക്ക് നൽകിയ അഭിമുഖത്തിലാണ് അശോകൻ ഇൻ ഹരിഹർ നഗർ സിനിമയെ കുറിച്ച് സംസാരിച്ചത്.ആ സിനിമ ഇത്രയും സൂപ്പർ ഹിറ്റാകുമെന്ന് വിചാരിച്ചിരുന്നില്ലെന്നും എങ്കിലും റിലീസിന് മുൻപ് തന്നെ പടം നന്നായി കളക്ട് ചെയ്യുമെന്ന പ്രതീക്ഷ തനിക്ക് ഉണ്ടായിരുന്നെന്നും താരം പറയുകയാണ്.
സിദ്ദിഖ്-ലാലിന്റെ റാംജി റാവു സിനിമ കഴിഞ്ഞ ശേഷം വന്ന സിനിമയായിരുന്നു ഇത്. റാംജി റാവു നേടിയത് വലിയ കളക്ഷൻ ആയിരുന്നു. സ്വഭാവികമായിട്ടും അവരുടെ സിനിമ ആയത് കൊണ്ട് ഇതും വിജയിക്കുമെന്ന് ഉറപ്പുണ്ടായിരുന്നെന്നാണ് അശോകൻ പറയുന്നത്.
സിനിമാ ലോകത്ത് രണ്ടുപേരും പുതിയ ട്രെൻഡ് സെറ്റ് കൊണ്ടു വന്നവരായിരുന്നു. രണ്ടുപേർ സംവിധാനം ചെയ്യുക എന്നത് പണ്ടും ഉണ്ടായിരുന്നു. എന്നാൽ പോലും അത് കൂടുതൽ ആളുകൾ ശ്രദ്ധിക്കുന്നത് ഇവർ വന്നപ്പോഴാണെന്നാണ് താരം പറയുന്നത്.
രണ്ടുപേരും നന്നായി മിമിക്രി ചെയ്യുന്ന കലാകാരന്മാർ കൂടെയാണ്. റാംജി റാവു സ്പീക്കിങ് സിനിമയിലൂടെ കോമഡിയെ അവർ വ്യത്യസ്തമായ തലത്തിലേക്ക് എത്തിച്ചിരുന്നു. അതുകൊണ്ട് അവരിൽ നല്ല പ്രതീക്ഷ ഉണ്ടായിരുന്നു.
പിള്ളേർ മുതൽ വയസായ ആളുകൾ വരെ ഇഷ്ടപ്പെടുന്ന സിനിമയാണ് അവരുടേത്. കാരണം അവരുടെ സ്‌ക്രിപ്റ്റിങ് പോലും അത്തരത്തിലാണെന്നും അശോകൻ വിശദീകരിച്ചു.
ഏത് പ്രായക്കാരേയും കയ്യിലെടുക്കാൻ അവർക്ക് സാധിച്ചിരുന്നു. സിനിമയിലെ ഒരു സീൻ പോലും അരോചകരമാണെന്ന് പിന്നീട് തോന്നില്ല. അത്രത്തോളം പഠിച്ചാണ് അവർ സ്‌ക്രിപ്റ്റ് കൺഫോം ചെയ്യുകയുള്ളൂവെന്നും അശോകൻ പറഞ്ഞു. അതുകൊണ്ടുതന്നെ അപ്പോൾ അതിന്റെ ഒരു ശക്തി നമുക്ക് അവരുടെ സിനിമ ചെയ്യുമ്പോൾ ഉണ്ടാകുമെന്നും അശോകൻ പറയുന്നു.