ഇങ്ങനെ ആയാല്‍ എങ്ങനെ ശരിയാവും; അജിത്ത് ചിത്രം വിഡാ മുയര്‍ച്ചിയില്‍ വീണ്ടും മാറ്റം

194

നടൻ അജിത്ത് നായകനായി എത്തുന്ന പുതിയ ചിത്രമാണ് വിഡാ മുയർച്ചി. മഗിഴ് തിരുമേനിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആക്ഷൻ ത്രില്ലറായിരിക്കും വിഡാ മുയർച്ചി. ഇപ്പോഴിതാ സിനിമയെ കുറിച്ച് പുറത്ത് വന്ന പുതിയ ഒരു റിപ്പോർട്ട് ആണ് ചർച്ചയാവുന്നത്.

Advertisements

അസെർബെയ്ജാനിൽ ഷൂട്ടിംഗ് പുരോഗമിക്കുന്ന ചിത്രം ഇപ്പോൾ രണ്ടാം ഷെഡ്യൂളിലേക്ക് നീങ്ങവെ ക്യാമറമാനെ മാറ്റിയെന്നാണ് റിപ്പോർട്ട്. നേരത്തെ ചിത്രത്തിൻറെ അസർബൈജാനിലെ ആദ്യ ഷെഡ്യൂളിൽ പ്രവർത്തിച്ച നീരവ് ഷാ രണ്ടാം ഷെഡ്യൂളിൽ ഇല്ല എന്നും റിപ്പോർട്ടിൽ പറയുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് നീരവ് ഷാ പിൻമാറിയത് എന്നാണ് വിവരം.

പകരം ക്യാമറമാൻ ഓം പ്രകാശ് രണ്ടാം ഷെഡ്യൂളിൽ ക്രൂവിനൊപ്പം അസെർബെയ്ജാനിൽ ഷൂട്ടിംഗിന് എത്തി. അതേസമയം തുടർന്നുള്ള സിനിമയുടെ ഷെഡ്യൂളിൽ ഓം പ്രകാശ് ആയിരിക്കുമോ എന്നത് വ്യക്തമല്ല.

also read
പിള്ളേരും വയസായവരും ഇഷ്ടപ്പെടുന്നതായിരുന്നു അവരുടെ സിനിമ; രണ്ടുപേരും പുതിയ ട്രെൻഡ് കൊണ്ടുവന്നു; ഇത്ര ഹിറ്റാകും ആ സിനിമയെന്ന് വിചാരിച്ചില്ല: അശോകൻ
അതേസമയം അസെർബെയ്ജാനിൽ ഒരു മാസം നീണ്ട ഷെഡ്യൂൾ പൂർത്തിയാക്കി അജിത്ത് ചെന്നൈയിലേക്ക് മടങ്ങിയിരുന്നു. ഇതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ എത്തിയിരുന്നു. പിന്നാലെ ഈ ആഴ്ചയാണ് വിഡാ മുയർച്ചിയുടെ അടുത്ത ഘട്ട ചിത്രീകരണത്തിനായി അജിത്ത് തിരിച്ച് അസെർബെയ്ജാനിലേക്ക് പോയത്.

Advertisement