Home Entertainment Celebrities

സുന്ദരിമണിയായി അസിന്റെ മകള്‍; അഞ്ചാം പിറന്നാള്‍ ദിനത്തില്‍ മകളുടെ ചിത്രം പങ്കിട്ട് താരം; ആശംസകളുമായി ആരാധകര്‍!

1705

സിനിമാപ്രേമികള്‍ക്ക് പ്രിയങ്കരിയായ നടിയാണ് അസിന്‍. തെന്നിന്ത്യയിലും ബോളിവുഡിലും ഒരുപോലെ വിജയം കൈവരിക്കാന്‍ കഴിഞ്ഞ ചുരുക്കം ചില നടിമാരിലൊരാളാണ് അസിന്‍. 2000 ങ്ങളില്‍ ഒരുപിടി ഹിറ്റ് സിനിമകളില്‍ നായികയായെത്തിയിരുന്നു അസിന്‍.

ഗജിനി, പോക്കിരി, ദശാവതാരം തുടങ്ങി നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകളില്‍ അസിന്‍ നായികയായി തിളങ്ങിയിട്ടുണ്ട്. മലയാളിയാണ് അസിന്‍. എന്നാല്‍ മലയാളത്തില്‍ ഒരോയൊരു സിനിമ മാത്രമേ അസിന്‍ ചെയ്തിട്ടുള്ളൂ. സത്യന്‍ അന്തിക്കാട് ചെയ്ത സുരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക എന്ന സിനിമയിലാണ് താരം അഭിനയിച്ചത്.

Advertisements

വിവാഹശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് താരം. കുടുംബവുമായി സന്തോഷമായി കഴിയുകയാണ്. പ്രമുഖ വ്യവസായി രാഹുല്‍ ശര്‍മയാണ് താരത്തിന്റെ ഭര്‍ത്താവ്. മൈക്രോമാക്സ് സഹസ്ഥാപകനാണ് അദ്ദേഹം. 2016ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം. പിന്നീട് 2017 ഒക്ടോബറില്‍ താരത്തിന് ഒരു പെണ്‍കുഞ്ഞും ജനിച്ചു.

കുളിവേഷത്തിൽ കിടിലൻ ഫോട്ടോഷൂട്ട്, നാടൻ സുന്ദരി നിമിഷ ബിജോയുടെ പുതിയ ഫോട്ടോസ് കണ്ടോ

ഇപ്പോഴിതാ മകളുടെ അഞ്ചാം പിറന്നാള്‍ ആഘോഷിക്കുകയാണ് അസിനും കുടുംബവും. ‘അവള്‍ ഞങ്ങളുടെ ജീവിതത്തിന്റെ വെളിച്ചമാണ്, ഇന്ന് അവളുടെ ജന്മദിനമാണ്. അറിന് അഞ്ചാം ജന്മദിനാശംസകള്‍.’- അസിന്‍ മകളുടെ ചിത്രം പങ്കുവെച്ചുകൊണ്ട് കുറിച്ചതിങ്ങനെ.

‘ചന്ദ്രനിലേക്കും തിരിച്ചും മാത്രമല്ല, അനന്തമായും, അളവറ്റും, അതിരുകളിലുമുള്ള, ശാശ്വതമായും ഞങ്ങള്‍ നിന്നെ സ്‌നേഹിക്കുന്നു! ദയയുള്ള ഹൃദയവും മിന്നുന്ന പുഞ്ചിരിയും ഏറ്റവും രസകരമായ പരാമര്‍ശങ്ങളും മനോഹരമായ നൃത്തച്ചുവടുകളുമുള്ള ഏറ്റവും തിളക്കമുള്ള കുട്ടിക്ക്. നിങ്ങള്‍ വളരുന്നത് കാണാന്‍ ഞങ്ങള്‍ ഇഷ്ടപ്പെടുന്നു! റോക്ക്-എറ്റ് ലില്‍ റോക്ക്സ്റ്റാര്‍’- അസിന്റെ കുറിപ്പിങ്ങനെ.

ALSO READ- ഭാവി വരന് ഈ ഗുണങ്ങളൊക്കെ വേണമെന്ന് അനുക്കുട്ടി; അവളുടെ ആഗ്രഹം എന്തായാലും നടത്തി കൊടുക്കുമെന്ന് വീട്ടുകാര്‍; ആരാധകര്‍ക്കും സന്തോഷം!

അതേസമയം, താരപുത്രിക്ക് നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നുകൊണ്ട് രംഗത്തെത്തിയിരിക്കുന്നത്. ദീപാവലി ദിനത്തിനൊപ്പം മകളുടെ ജന്മദിനവും എത്തിയത് ഏറെ സന്തോഷമായല്ലോ എന്നാണ് ആരാധകര്‍ പറയുന്നത്.

Advertisement