കിടിലന്‍ ഹോട്ട്‌ലുക്കില്‍ ശ്രീലക്ഷ്മി സതീഷ്, ചിത്രങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ രാംഗോപാല്‍ വര്‍മ, കഷ്ടപ്പെട്ട് തുണിയുടുക്കുന്നതെന്തിന് എന്ന് ചോദ്യവുമായി പ്രേക്ഷകര്‍

95

സോഷ്യല്‍മീഡിയയിലൂടെ ശ്രദ്ധനേടിയ താരമാണ് ആര്‍ ജി ശ്രീലക്ഷ്മി. പ്രമുഖ സംവിധായകന്‍ രാം ഗോപാല്‍ വര്‍മ്മ റീലുകളും ചിത്രങ്ങളും പങ്കുവെച്ചതോടെയാണ് മോഡലായ ശ്രീലക്ഷ്മി സോഷ്യല്‍മീഡിയയില്‍ ശ്രദ്ധിക്കപ്പെട്ടത്.

Advertisements

രാംഗോപാല്‍ വര്‍മ്മ സോഷ്യല്‍മീഡിയയില്‍ മാത്രമല്ല, ഹൈദരാബാദിലുള്ള സ്വന്തം ഓഫീസിലും ശ്രീലക്ഷ്മിയുടെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിന് പിന്നാലെ സോഷ്യല്‍മീഡിയയിലെ താരമായിരുന്നു ശ്രീലക്ഷ്മി. സാരിയിലുള്ള ചിത്രങ്ങളായിരുന്നു ശ്രീലക്ഷ്മിയുടെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങള്‍.

Also Read:എല്ലാം നല്ലതിന്, മുകേഷുമായുള്ള രണ്ടാംവിവാഹം വേണ്ടെന്ന് തോന്നിയിട്ടില്ല, മനസ്സുതുറന്ന് മേതില്‍ ദേവിക

ശ്രീലക്ഷ്മിയെ വെച്ച് താന്‍ ഒരു സിനിമ ചെയ്യുമെന്ന് നേരത്തെ രാംഗോപാല്‍ വര്‍മ പ്രഖ്യാപിച്ചിരുന്നു. ഇപ്പോഴിതാ ആ സിനിമയെ കുറിച്ചുള്ള വാര്‍ത്തകളാണ് സോഷ്യല്‍മീഡിയയില്‍ നിറയുന്നത്. ശ്രീലക്ഷ്മിയെ നായികയാക്കി സാരി എന്ന ചിത്രം ചെയ്യുകയാണ് രാംഗോപാല്‍ വര്‍മ.

രാംഗോപാല്‍ വര്‍മ ശ്രീലക്ഷ്മിയുടെ പേര് മാറ്റി ആരാധ്യ ദേവി എന്നാക്കിയിരുന്നു. ഇതിന് പിന്നാലെ ശ്രീല്ക്ഷ്മിയും ഇന്‍സ്റ്റയില്‍ പേരുമാറ്റിയിരുന്നു. ഇപ്പോഴിതാ ആരാധ്യ ദേവിയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്. രാംഗോപാല്‍ വര്‍മ തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്.

Also Read:തന്നെ വേദനിപ്പിക്കുന്നവരോട് തിരിച്ച് പെരുമാറുക അങ്ങനെ ആയിരിക്കും; ഭാമയുടെ വാക്കുകള്‍

വന്‍ ഹോട്ട് ലുക്കിലാണ് ശ്രീലക്ഷ്മി ചിത്രങ്ങളില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഹേയ് യേഷ് ക്ലിക്ക്‌സ്… നിങ്ങളുടെ ഫോട്ടോഗ്രാഫിയിലൂടെ ആരാധ്യ ദേവി ഉണ്ടാക്കിയ രൂപമാറ്റം എന്നെ ഞെട്ടിച്ചു.. എന്ന് കുറിച്ച് കൊണ്ടായിരുന്നു രാംഗോപാല്‍ വര്‍മ ചിത്രങ്ങള്‍ പങ്കിട്ടത്. ചിത്രങ്ങള്‍ ഇപ്പോള്‍ ശ്രദ്ധനേടുകയാണ്.

Advertisement