എല്ലാം നല്ലതിന്, മുകേഷുമായുള്ള രണ്ടാംവിവാഹം വേണ്ടെന്ന് തോന്നിയിട്ടില്ല, മനസ്സുതുറന്ന് മേതില്‍ ദേവിക

337

മലയാളി നൃത്താസ്വാദകര്‍ക്ക് ഏറെ സുപരിചിതയായ നര്‍ത്തകിയും നൃത്താധ്യാപികയുമാണ് മേതില്‍ ദേവിക. കേരളത്തില്‍ മാത്രമല്ല പുറത്തും ദേവികയ്ക്ക് ഒരുപാട് ആരാധകരുണ്ട്. മോഹിനിയാട്ടം കലാകാരിയായ ദേവിക പാലക്കാട് രാമനാഥപുരം മേതില്‍ കുടുംബാംഗവും സംഗീത നാടക അക്കാദമി പുരസ്‌ക്കാര ജേതാവുമാണ്.

Advertisements

നാലു വയസ്സുമുതല്‍ നൃത്തം അഭ്യസിക്കുന്ന ഈ കലാകാരി മദ്രാസ് യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎയിലും കല്‍ക്കട്ട രബീന്ദ്രഭാരതി യൂണിവേഴ്സിറ്റിയില്‍ നിന്ന് എംഎ ഡാന്‍സിനും സ്വര്‍ണ മെഡല്‍ നേടി. 2013ല്‍ നടന്‍ മുകേഷുമായുള്ള വിവാഹത്തിന് ശേഷം താരം ഏറെ ശ്രദ്ധിക്കപ്പെട്ടു.

Also Read:തന്നെ വേദനിപ്പിക്കുന്നവരോട് തിരിച്ച് പെരുമാറുക അങ്ങനെ ആയിരിക്കും; ഭാമയുടെ വാക്കുകള്‍

വിവാഹ മോചന വാര്‍ത്തയും ദേവിക തന്നെയാണ് മാധ്യമങ്ങളെ അറിയിച്ചത്. ഇപ്പോഴിതാ തന്റെ ജീവിതത്തെ കുറിച്ച് ദേവിക പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. പലരും കരുതിയിരിക്കുന്നത് എഴുത്തുകാരന്‍ രാജീവ് നായരാണ് തന്റെ മുന്‍ഭര്‍ത്താവ് എന്നാണെന്നും എന്നാല്‍ അദ്ദേഹമല്ലെന്നും സോഷ്യല്‍മീഡിയയിലേ ഇല്ലെന്നും ദേവിക പറയുന്നു.

മുകേഷുമായുള്ള രണ്ടാം വിവാഹം തനിക്ക് വേണ്ടെന്ന് തോന്നിയിട്ടില്ല. എല്ലാം നല്ലതിന് വേണ്ടിയായിരുന്നുവെന്നും താനൊരു പാവമൊന്നുമല്ലെന്നും എന്നാലും വഴക്കിടാനൊന്നും ശ്രമിക്കാറില്ലെന്നും ശാന്തത കാണിക്കേണ്ടയിടത്ത് അത് കാണിക്കുമെന്നും മേതില് ദേവിക പറയുന്നു.

Also Read:ബോളിവുഡ് നടന്‍ അമിതാഭ് ബച്ചനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

ഒരു കലാകാരിയെന്ന നിലയില്‍ സ്വതന്ത്ര്യയായിരിക്കാന്‍ താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ വ്യ്ക്തി ജീവിതത്തെ അത് ബാധിച്ചുവെന്നും കല തരുന്ന ഒരു ഫ്രീ തിങ്കിംഗുണ്ട്, താന്‍ ചെറുപ്പ കാലം മുതലേ പ്രോഗ്രസീവാണെന്നും മേതില്‍ ദേവിക പറയുന്നു.

Advertisement