നെറുകില്‍ സിന്ദൂരവും, കഴുത്തില്‍ താലിമാലയും; വൈറലായി സ്വാസികയുടെ പുതിയ ചിത്രം

90

സീരിയല്‍ രംഗത്ത് നിന്ന് മലയാളികള്‍ക്ക് ലഭിച്ച മികച്ച നടിയാണ് സ്വാസിക. അഭിനയത്തിന് പുറമേ അവതാരികയായും, നര്‍ത്തകിയായും സ്വാസികയെ പ്രേക്ഷകര്‍ സ്വീകരിച്ച് കഴിഞ്ഞു. സീരിയല്‍ രംഗത്തിലൂടെയാണ് സ്വാസികയെ എല്ലാവരും അറിഞ്ഞ് തുടങ്ങിയത്.

Advertisements

ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് സ്വാസിക. സോഷ്യല്‍ മീഡിയയിലും ഒത്തിരി സജീവമാണ് താരം. അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. സീരിയല്‍ രംഗത്ത് തന്നെയുള്ള പ്രേം ജേക്കബ്ബാണ് സ്വാസികയുടെ ഭര്‍ത്താവ്.

ഇപ്പോഴിതാ വിവാഹ ശേഷം തന്റെ കിടിലന്‍ ചിത്രങ്ങള്‍ പങ്കുവെച്ചാണ് സ്വാസിക എത്തിയത്. സീതയിലെ പോലെ, റിയല്‍ ലൈഫിലും സ്വാസിക സിന്ദൂരവും താലിയും സാരിയുമൊക്കെ ഉടുത്തു കാണാനാണ് ആരാധകര്‍ക്കിഷ്ടം.

. നെറുകില്‍ സിന്ദൂരവും, കഴുത്തില്‍ താലിമാലയും ഉണ്ടെങ്കിലും സാരിയല്ല വേഷം. എന്നാലും ക്യൂട്ട് ആണെന്ന് ആരാധകര്‍ പറയുന്നു.

റിതി ബൊട്ടിക്കിന്റെ സല്‍വാര്‍ ആണ് സ്വാസിക ധരിച്ചിരിയ്ക്കുന്നത്. സിംപിളി ബ്യൂട്ടിഫുള്‍ എന്നാണ് ചിത്രത്തിന് വരുന്ന കമന്റുകള്‍.

Advertisement