Home Entertainment Celebrities

അമ്മ ആകാൻ പോകുമ്പോൾ ഇതാണ് അവസ്ഥ എങ്കിൽ, കുഞ്ഞ് വന്ന് കഴിഞ്ഞാൽ എന്തായിരിയ്ക്കും : ആതിര മാധവിനെ കുറിച്ച് ആരാധകർ

100

സെലിബ്രിറ്റി താരങ്ങളുടെ ബാഗിനുള്ളിലെ രഹസ്യം പരിശോധിക്കുക എന്നാൽ അത് ആരാധകർക്ക് ഒരു കൗതുകമാണ്. വാട്ട് ഈസ് ഇൻ മൈ ബാഗ് എന്ന സെഗ്മമെന്റ് ഇപ്പോൾ വളരെ കോമണാണ്. പാർവ്വതി തിരുവോത്തിനെയും നിമിഷ സജയനെയും പോലുള്ള നായികമാരെ ഒഴിച്ചു നിർത്തിയാൽ മിക്ക നായികമാരുടെയും ബാഗിൽ മേക്കപ്പ് സാധനങ്ങളായിരിയ്ക്കും കൂടുതൽ. എന്നാൽ ആതിര മാധവിന്റെ ബാഗ് തുറന്നപ്പോൾ വളരെ വ്യത്യസ്തമായ ചില കാര്യങ്ങളാണ് കാണാൻ സാധിയ്ക്കുന്നത്.

കുടംബ വിളക്ക് എന്ന സീരിയലിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട ആതിര മാധവ് ഇപ്പോൾ പൂർണ ഗർഭിണിയാണ്. ഒരു യൂട്യൂബ് ചാനൽ നടത്തിയ വാട്ട് ഈസ് ഇൻ മൈ ബാഗ് സെഗ്മെന്റിലാണ് ആതിരയുടെ ബാഗിലെ രഹസ്യം പുറത്ത് വന്നത്. ഒരു കുഞ്ഞ്, ചുവന്ന ബാഗ് ആണ് ആതിര കൊണ്ടു വന്നത്. പക്ഷെ അതിൽ കൊള്ളാവുന്ന സാധനങ്ങളുടെ പരമാവധി കൊള്ളിച്ചിട്ടുണ്ട്.

Advertisements

ALSO READ

ഞാൻ ഗന്ധർവ്വനിലും രാജശിൽപിയിലും ഞാനായിരുന്നു അഭിനയിക്കേണ്ടിയിരുന്നത്, പക്ഷേ സംഭവിച്ചത് ഇങ്ങനെ: വെളിപ്പെടുത്തലുമായി നടി ശ്രീലക്ഷ്മി

മാസ്‌ക്, സാനിറ്റൈസർ, ലിപ്സ്റ്റിക്ക്, ഫോൺ, വാലറ്റ്, കോംപാക്ട്, ബ്രഷ് തുടങ്ങിയ സാധനങ്ങൾ മാത്രമല്ല, ഒരു മിഠായി കട തന്നെ ആതിരയുടെ ബാഗിൽ കാണാം. കടല മിഠായി, പുളി മിഠായി, നാരങ്ങ മിഠായി, ലോലി പോപ്പ് തുടങ്ങി ഒരു അറയിൽ മുഴുവൻ മിഠായികളാണ്. ഗർഭിണിയായ ശേഷം ഇത് എവിടെ പോവുമ്പോഴും ഉണ്ടാവും എന്ന് നടി പറയുന്നു.

എല്ലാം കൂടെ ഒരുമിച്ച് കഴിക്കുകയല്ല, കൊതി തോന്നുമ്പോൾ കഴിക്കാൻ വേണ്ടി എടുത്തു വച്ചതാണത്രെ. എല്ലാം ആരോഗ്യത്തിന് നല്ലത് ആയത് കൊണ്ട് കഴിക്കുന്നതിനും കുഴപ്പമില്ല എന്നാണ് ആതിര പറയുന്നത്. അമ്മ ആകാൻ പോകുമ്പോൾ ഇതാണ് അവസ്ഥ എങ്കിൽ, കുഞ്ഞ് വന്ന് കഴിഞ്ഞാൽ ആതിരയുടെ ബാഗിൽ ഇത് മാത്രമല്ലേ ഉണ്ടാവൂ എന്നാണ് ആരാധകരുടെ കമന്റ്.

ALSO READ

ഈ സിനിമയ്ക്ക് ആറാട്ട് എന്ന പേര് തന്നെ ഇട്ടതിന്റെ കാരണം ഇതാണ്: വെളിപ്പെടുത്തലുമായി ലാലേട്ടൻ

കുടുംബ വിളക്ക് എന്ന സീരിയലിൽ അനന്യ എന്ന കഥാപാത്രത്തെയാണ് ആതിര അവതരിപ്പിച്ചത്. ഗർഭിണിയായ ശേഷവും അഭിനയം തുടർന്നിരുന്നു എങ്കിലും, ഡോക്ടർ വിശ്രമം പറഞ്ഞ ശേഷമാണ് നടി ബ്രേക്ക് എടുത്തത്. സീരിയലിൽ നിന്ന് പിന്മാറി എങ്കിലും സോഷ്യൽ മീഡിയയിലും യൂട്യൂബിലും സജീവമാണ് താരം

 

Advertisement