ഈ സിനിമയ്ക്ക് ആറാട്ട് എന്ന പേര് തന്നെ ഇട്ടതിന്റെ കാരണം ഇതാണ്: വെളിപ്പെടുത്തലുമായി ലാലേട്ടൻ

110

ബി ഉണ്ണികൃഷ്ണൻ താരരാജാവ് മോഹൻലാലിനെ നായകനാക്കി ഒരുക്കിയ ആറാട്ട് മലയാളി പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു. ഫെബ്രുവരി 18 ന് ആയിരുന്നു തിയേറ്ററുകളിൽ എത്തിയത്. വില്ലർ എന്ന ചിത്രം കഴിഞ്ഞ് ഒരു ചെറിയ ഇടവേളയ്ക്ക് ശേഷാണ് മോഹൻലാലും ബി ഉണ്ണികൃഷ്ണനും ഒന്നിക്കുന്നത്.

റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നിന്നെല്ലാം മികച്ച അഭിപ്രായമാണ് ആറാട്ടിന് ലഭിക്കുന്നത്. ഏറെ നാളുകൾക്ക് ശേഷമാണ് മോഹൻലാലിന്റെ ഒരു മാസ് ചിത്രം എത്തുന്നത്. നെയ്യാറ്റിൻകര ഗോപൻ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത്. ഇപ്പോഴിതാ ചിത്രം ഇരു കൈകളുംനീട്ടി സ്വീകരിച്ച പ്രേക്ഷകർക്ക് നന്ദി പറഞ്ഞുകൊണ്ട് രംഗത്ത് എത്തിയിരിക്കുകയാണ് ലാലേട്ടൻ.

Advertisements

തന്റെ ഫേസ്ബുക്ക് ലൈവിൽ എത്തിയാണ് ആരാധകരോട് നന്ദി പറഞ്ഞിരിക്കുന്നത്. കൊവിഡിന്റെ സമയത്ത് തന്നെ ഇഷ്ടപ്പെടുന്ന, മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങൾക്ക് വേണ്ടി തയാറാക്കിയ സിനിമയാണ് ആറാട്ടെന്നും ഈശ്വരകൃപ കൊണ്ട് ആ സിനിമ ഭംഗിയായി തിയേറ്ററിലെത്തിയെന്നും മോഹൻലാൽ പറയുന്നു.

Also Read
മലയാളത്തിലെ ആ സൂപ്പർഹിറ്റ് ചിത്രം തനിക്ക് ഇഷ്ടമായില്ല, സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞാനും അമ്മയും തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയി: തുറന്ന് പറഞ്ഞ് നൈല ഉഷ

താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ആറാട്ട് എന്ന സിനിമയെ ഇരുകയ്യും നീട്ടി സ്വീകരിച്ച് എല്ലാ പ്രേക്ഷകർക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി. അൺറിയലിസ്റ്റിക് എന്റർടെയ്‌നർ എന്നാണ് ആ സിനിമ കഴിയുമ്പോൾ പറഞ്ഞിരിക്കുന്നത്. അതുപോലെ തന്നെയാണ്. വലിയ അവകാശവാദങ്ങൾ ഒന്നുമില്ല. ആറാട്ട് എന്ന പേര് തന്നെ ഒരു ഫെസ്റ്റിവൽ മൂഡിനെ ഉദ്ദേശിച്ചാണ്.

കൊവിഡ് മഹാമാരി കഴിഞ്ഞ് വീണ്ടും തിയേറ്ററുകൾ ഒന്നു ഉണർന്നുപ്രവർത്തിക്കുന്ന സമയമാണ്. ആ സമയത്ത് എന്നെ ഇഷ്ടപ്പെടുന്ന മലയാള സിനിമയെ ഇഷ്ടപ്പെടുന്ന നിങ്ങൾക്ക് വേണ്ടി തയാറാക്കി തന്നിരിക്കുകയാണെന്നായി രുന്നു മോഹൻലാൽ പറഞ്ഞത്. വളരെയധികം നല്ല റിപ്പോർട്ടുകളാണ് ലഭിക്കുന്നത്. ഒരുപാട് പേരോട് നന്ദി പറയാനുണ്ട്. എആർ റഹ്മാനോട് നന്ദി പറയാനുണ്ട്.

കൊവിഡിന്റെ മൂർധന്ന്യാവസ്ഥയിൽ ഷൂട്ട് ചെയ്ത സിനിമയാണ്. ഈശ്വരകൃപ കൊണ്ട് ആ സിനിമ ഭംഗിയായി തിയേറ്ററിലെത്തി. ബി ഉണ്ണികൃഷ്ണന്റെ സിനിമകളിൽ നിന്നൊക്കെ മാറി ഒരുപാട് വ്യത്യസ്തമായ എന്റർടെയ്‌നറാണ് ഇത്. ഒരുപാട് ഹ്യൂമറും പഴയ സിനിമകളിലെ ഡയലോഗുകളും ഓർമിപ്പിക്കുന്ന നൊസ്റ്റാൾജിയയിലേക്ക് കൊണ്ടുപോകുന്ന ഒരുപാട് സീനുകൾ നമ്മൾ മനപ്പൂർവം കൂട്ടിച്ചേർത്തിട്ടുണ്ട്.

ഫാമിലി എന്റർടെയ്‌നർ ആയിട്ടാണ് ഈ സിനിമയെ ഞങ്ങൾ കണ്ടിരിക്കുന്നത്.ഒരുപാട് പേർക്ക് ജോലിയില്ലാതിരുന്ന സമയത്താണ് ഈ സിനിമ എടുത്തത്. ആറാട്ടിന്റെ പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും നന്ദി. നല്ല സിനിമകളുമായി വീണ്ടും വരാം എന്നദ്ദേഹം അദ്ദേഹം കൂട്ടിച്ചേർത്തു.

Also Read
സുനിലും സംഗീതയും പ്രണയിച്ച് ഒളിച്ചോടി വിവാഹിതരായവർ, സംഗീതയ്ക്ക് റിജോയുമായി ഭർത്താവ് അറിയാതെ നാളുകളായി അടുപ്പവും, ഞെട്ടലിൽ നാടും ബന്ധുക്കാരും

നെയ്യാറ്റിൻകര ഗോപൻ’ എന്ന കഥാപാത്രത്തെയാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചിരിക്കുന്നത് നെയ്യാറ്റിൻകര സ്വദേശിയായ ഗോപൻ ഒരു പ്രത്യേക ലക്ഷ്യത്തോടെ പാലക്കാട്ടെ ഒരു ഗ്രാമത്തിൽ എത്തുന്നതും തുടർന്നുള്ള സംഭവങ്ങളുമാണ് ചിത്രത്തിന്റെ പ്ലോട്ട്. കോമഡിക്കൊപ്പം തന്നെ ആക്ഷനും പ്രാധാന്യം നൽകുന്നുണ്ട്. ശ്രദ്ധ ശീനാഥാണ് നായിക.

ഒരു ഐഎഎസ് ഓഫീസറുടെ വേഷത്തിലാണ് ശ്രദ്ധ ശ്രീനാഥ് ഈ സിനിമയിൽ എത്തുന്നത്. മോഹൻലാലിന് ഒപ്പം വൻ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്. നെടുമുടി വേണു, സായ് കുമാർ, സിദ്ദീഖ്, വിജയരാഘവൻ, ജോണി ആന്റണി, ഇന്ദ്രൻസ്, നന്ദു, ഷീല, സ്വാസിക, മാളവിക, രചന നാരായണൻകുട്ടി തുടങ്ങിയവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

കെജിഎഫിലെ ഗരുഡ എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധനേടിയ രാമചന്ദ്ര രാജുവാണ് മറ്റൊരു ശ്രദ്ധേയ സാന്നിധ്യം. ഓസ്‌കാർ ജേതാവ് എആർ റഹ്മാനും ചിത്രത്തിൽ അതിഥി വേഷത്തിൽ എത്തുന്നുണ്ട്.

Advertisement