മലയാളത്തിലെ ആ സൂപ്പർഹിറ്റ് ചിത്രം തനിക്ക് ഇഷ്ടമായില്ല, സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞാനും അമ്മയും തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയി: തുറന്ന് പറഞ്ഞ് നൈല ഉഷ

1987

മെഗാസ്റ്റാർ മമ്മൂട്ടി നായകനായി സലിം അഹമ്മദിന്റെ സംവിധാനത്തിൽ 2013ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം കുഞ്ഞനന്തന്റെ കട എന്ന ചിത്രത്തിലുടെ മലയാള സിനിമയിലേക്ക് എത്തിയ താര സുന്ദരിയാണ് നടി നൈല ഉഷ. ദുബായിൽ റേഡിയോ ജോക്കി ആയി ജോലി ചെയ്യുമ്പോഴായിരുന്നു നൈല ഉഷയുടെ സിനിമയിലേക്കുള്ള അരങ്ങേറ്റം.

പിന്നീട് മലയാളത്തിൽ നായികയായും അവതാരകയായുമെല്ലാം നൈല ഉഷ തിളങ്ങി. തിരുവനന്തപുരം സ്വദേശിയായ താരം ദുബായിയിൽ സഥിര താമസമായിരിക്കുകയാണ്. വിവാഹമൊക്കെ കഴിഞ്ഞ ദുബായിയിൽ റേഡിയോ ജോക്കിയായി ജോലി ചെയ്യുമ്പോഴാണ് നൈലയ്ക്ക് കുഞ്ഞനന്തന്റെ കടയിൽ അവസരം കിട്ടുന്നത്.

Advertisements

കുഞ്ഞനന്തന്റെ കടയ്ക്ക് ശേഷം ഫയർമാൻ, പുണ്യാളൻ അഗർബത്തീസ്, ഗ്യാങ്സ്റ്റർ, പൊറിഞ്ചു മറിയം ജോസ്, ലൂസിഫർ തുടങ്ങി ഒരുപിടി സൂപ്പർഹിറ്റ് ചിത്രങ്ങളിലെ കഥാപാത്രങ്ങളിലൂടെ നൈല ഉഷ ശ്രദ്ധ നേടി.

Also Read
ആ സിനിമയിൽ ദുൽഖർ സൽമാന്റെ അമ്മ വേഷം ചെയ്യേണ്ടിയിരുന്നില്ല എന്ന് പിന്നീട് തോന്നിയിരുന്നു; തുറന്നു പറഞ്ഞ് നടി അഞ്ജലി നായർ

ഇപ്പോഴിതാ മലയാളത്തിലെ ഒരു സൂപ്പർ ഹിറ്റ് ചിത്രം തനിക്ക് ഇഷ്ടമായില്ലെന്ന് നൈല ഉഷ മുൻപ് തുറന്നുപറഞ്ഞതാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത് . ഈ സിനിമ കണ്ടുകൊണ്ടിരുന്നപ്പോൾ തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയെന്നും നൈല ഉഷ പറയുന്നു. നേരത്തെ ഒരു റേഡിയോക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്ക് ഇഷ്ടപ്പെടാത്ത സിനിമയെ കുറിച്ച് നൈല ഉഷ പറഞ്ഞത്.

നടൻ ജോജു ജോർജും നൈലയ്‌ക്കൊപ്പം അഭിമുഖത്തിൽ പങ്കെടുത്തിരുന്നു. മലയാളത്തിൽ മികച്ച അഭിപ്രായം നേടി സൂപ്പർഹിറ്റായൊരു ചിത്രം എനിക്ക് ഇഷ്ടപ്പെട്ടില്ല. സിനിമ തുടങ്ങി കുറച്ചു കഴിഞ്ഞപ്പോൾ ഞാനും അമ്മയും തിയേറ്ററിൽ നിന്ന് ഇറങ്ങിപ്പോയി എന്നായിരുന്നു നൈല ഉഷ പറഞ്ഞത്.

സിനിമ ഇഷ്ടപ്പെടാത്ത കാര്യവും പകുതിയിൽ ഇറങ്ങിപ്പോയ കാര്യവും സിനിമയുടെ തിരക്കഥാകൃത്തിനോട് പറഞ്ഞിട്ടുണ്ടെന്നും നൈല ഉഷ അഭിമുഖത്തിനിടെ പറഞ്ഞു. ഇതു കഴിഞ്ഞപ്പോൾ സിനിമ ഏതാണെന്ന് ജോജു ജോർജ് നൈലയോട് ചോദിച്ചു. അപ്പോൾ വളരെ പതിഞ്ഞ സ്വരത്തിൽ ചിത്രത്തിന്റെ പേര് നൈല പറഞ്ഞു.

ലിജോ ജോസ് പെല്ലിശേരി സംവിധാനം ചെയ്ത് 2017 ൽ പുറത്തിറങ്ങിയ അങ്കമാലി ഡയറീസ് എന്ന ചിത്രമാണ് നൈല പറഞ്ഞതെന്നാണ് വീഡിയോയിൽ നിന്ന് മനസിലാക്കാൻ സാധിക്കുന്നത്. അവതാരകൻ ചോദിച്ചപ്പോഴും നൈല സിനിമയുടെ പേര് വീണ്ടും പതിയെ പറയുന്നത് വീഡിയോയിൽ കാണാം. അഭിമുഖത്തിന്റെ അവസാന ഭാഗത്താണ് നൈല ഇത് പറയുന്നത്.

Also Read
സുനിലും സംഗീതയും പ്രണയിച്ച് ഒളിച്ചോടി വിവാഹിതരായവർ, സംഗീതയ്ക്ക് റിജോയുമായി ഭർത്താവ് അറിയാതെ നാളുകളായി അടുപ്പവും, ഞെട്ടലിൽ നാടും ബന്ധുക്കാരും

Advertisement