സുനിലും സംഗീതയും പ്രണയിച്ച് ഒളിച്ചോടി വിവാഹിതരായവർ, സംഗീതയ്ക്ക് റിജോയുമായി ഭർത്താവ് അറിയാതെ നാളുകളായി അടുപ്പവും, ഞെട്ടലിൽ നാടും ബന്ധുക്കാരും

403

തൃശൂരിൽ വീട്ടമ്മയെയും യുവാവിനെയും ലോഡ്ജ് മുറിയിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തിയത് കഴിഞ്ഞ ദിവസമായിരുന്നു. തൃശൂർ കെഎസ്ആർടിസി സ്റ്റാൻഡിന് സമീപത്തെ ലോഡ്ജിൽ ആണ് ഒളരിക്കര മണിപറമ്പിൽ റിജോ (26), കാര്യാട്ടുകര സ്വദേശിനി സംഗീത (26) എന്നിവരെ മ രി ച്ച നിലയിൽ കണ്ടെത്തിയത്.

ജനൽ കമ്പിയിൽ ഒരേ ബെഡ് ഷീറ്റിൽ തൂ ങ്ങി യ നിലയിലായിരുന്നു ഇരുവരും. സംഗീതയുടെ ഭർത്താവിന്റെ കേറ്ററിങ് സ്ഥാപനത്തിലെ ജീവനക്കാരണ് റിജോ. റിജോയും സംഗീതയും പ്രണയത്തിലായിരുന്നു എന്നാണ് വിവരം. ഭർത്താവ് ബന്ധം അറിഞ്ഞെന്നുള്ള ഭയത്തിലാണ് ഇരുവരും ജീവൻ ഒടുക്കിയത് എന്നാണ് വിവരം.

Advertisements

ഭർത്താവ് അറിയാതെ ഇരുവരും അടുപ്പത്തിലായിരുന്നു എന്നും സംഗീതയുടെ വീട്ടിൽ ഭർത്താവില്ലാത്ത സമയങ്ങളിൽ റിജോ എത്താറുണ്ടായിരുന്നു എന്നാണ് വിവരം. സ്വന്തം സ്ഥാപനത്തിലെ ജീവനക്കാരൻ ആയിരുന്നതിനാൽ റിജോ വീട്ടിൽ എത്തുന്നതിൽ സംഗീതയുടെ ഭർത്താവിന് സംശയവും ഉണ്ടായിരുന്നില്ല.

സംഗീതയെയും റിജോയെയും കാണാനില്ലെന്ന് ഭർത്താവ് വെസ്റ്റ് സ്റ്റേഷനിൽ പരാതി നൽകിയിരുന്നു. കെഎസ്ആർടിസി സ്റ്റാൻഡിനു സമീപം ഫോൺ ലൊക്കേഷൻ കണ്ടെത്തിയ പോലീസ് ഇവിടെ ലോഡ്ജുകളിൽ നടത്തിയ പരിശോധനയിലാണ് മുറിയിലെ ജനൽ കമ്പിയിൽ ഒരേ ബെഡ്ഷീറ്റിൽ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

രാത്രി പതിനൊന്നരയ്ക്കുള്ള ട്രെയിനിൽ പോകണമെന്ന് ഹോട്ടലിൽ അറിയിച്ച ശേഷം ബുധൻ ഉച്ചയ്ക്കാണ് ഇവർ മുറിയെടുത്തത്. ഇവിടെ നിന്ന് വിഷക്കുപ്പിയും പൊലീസ് കണ്ടെത്തി. വിഷം കഴിച്ച ശേഷമാണ് ഇരുവരും തൂങ്ങിയതെന്നാണു പൊലീസ് നിഗമനം. ചെറുപ്പം മുതൽ റിജോയും സംഗീതയും പരിചയക്കാരായിരുന്നെന്നു പൊലീസ് പറഞ്ഞു.

സംഗീതയ്ക്ക് അഞ്ചും മൂന്നും വയസ്സുള്ള ആൺകുട്ടികളും ഒന്നര വയസ്സുള്ള പെൺകുട്ടിയും ഉണ്ട്. അതേ സമയം ഇപ്പോഴും സംഗീതയും റിജോയും ജീവനൊടുക്കിയെന്നും ഇരുവരും അവിഹിത ബന്ധം സൂക്ഷിച്ചിരുന്നെന്നും വിശ്വസിക്കാനാവാതെ ഇരുവരുടെയും കുടുംബാംഗങ്ങളും ബന്ധുക്കളും നാട്ടുകാരും. ചെറുപ്പം മുതൽ ഒരുമിച്ച് കളിച്ച് വളർന്നവരാണ് സംഗീതയും റിജോയും.

Also Read
ഒരു ദിവസത്തിന് പ്രിയാ മണി വാങ്ങുന്നത് നാല് ലക്ഷം രൂപ, അർഹമായതാണ് ചോദിച്ച് വാങ്ങുന്നതെന്ന് താരം

ഇവർ സഹോദരങ്ങളെ പോലെയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്. സംഗീതയുടെ വിവാഹ ശേഷവും ഈ സൗഹൃദം തുടരുകയായിരുന്നു റിജോ. സംഗീതയുടെ ഭർത്താവ് സുനിലിന്റെ കാറ്ററിംഗ് സ്ഥാപനത്തിൽ സഹായിയായും റിജോ ഉണ്ടായിരുന്നു. പ്രണയിച്ച് സുനിലിനൊപ്പം വീടു വിട്ട് ഇറങ്ങിയതായിരുന്നു സംഗീത.

പിന്നെന്തിനാണ് സഹോദര തുല്യനായി കരുതുന്ന യുവാവിനൊപ്പം ജീവനൊടുക്കിയതെന്നാണ് സുനിൽ ചോദിക്കുന്നത്. റിജോയും സംഗീതയുടെ ഭർത്താവ് സുനിലും നല്ല സൗഹൃദത്തിലായിരുന്നു. സുനിൽ സ്വന്തം അനുജനെ പോലെയാണ് റിജോയെ കണ്ടത്. അതിനാൽ തന്നെ സംഗീതയും റിജോയും തമ്മിൽ അരുതാത്ത ബന്ധമുണ്ടാകുമെന്ന സംശയം ആർക്കും ഉണ്ടായിരുന്നില്ല.

എന്നാൽ ഇവർ തമ്മിൽ അങ്ങനെ ഒരു ബന്ധം ഉണ്ടോ എന്ന കാര്യത്തിൽ സുനിലിനും ഉറപ്പില്ല. ഇത് തന്നെയാണ് പ്രദേശവാസികളും പറയുന്നത്. സംഗീതയും റിജോയും വിഷം കഴിച്ച ശേഷമാണ് തൂങ്ങി മരിച്ചത്. ഒരേ ബെഡ്ഷീറ്റിൽ തൂങ്ങിയ നിലയിലായിരുന്നു ഇരുവരും. ഒരു കാരണവശാലും ജീവൻ നിലനിൽക്കരുത് എന്ന ലക്ഷ്യത്തോടെയാണ് ഇരുവരും ജീവനൊടുക്കിയത്.

സംഗീതയും സുനിലും പ്രണയിച്ച് ഒളിച്ചോടി വിവാഹം ചെയ്തവരാണ്. ഒളരിക്കര വില്ലേജ് ഓഫീസ് പടിക്കൽ നടത്തിയിരുന്ന തട്ടുകടയിൽ നിന്നും കിട്ടുന്ന വരുമാനവും ഇടയ്ക്ക് കിട്ടുന്ന കാറ്ററിങ് ഓർഡറുകളിൽ നിന്നും ലഭിക്കുന്ന തുക കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. തട്ടുകടയിലും കാറ്ററിങ് ജോലിക്കും സുനിലിനും സംഗീതയ്ക്കുമൊപ്പം റിജോയും സഹായിയായി ഉണ്ടായിരുന്നു.

വില്ലേജ് ഓഫീസിന് അടുത്താണ് തട്ടുകട. വീട്ടിലായിരുന്നു കാറ്ററിങ് സ്ഥാപനം. രണ്ടിടത്തും ഓടിയോടി പണിയെടുത്ത റീജോയെ സുനിലിനും വിശ്വാസമായിരുന്നു. ആർക്കെങ്കിലും ഇവരുടെ ബന്ധത്തിൽ സംശയമുണ്ടായിരുന്നോ എന്നും പൊലീസ് പരിശോധിക്കും. ഇത്തരം കളിയാക്കലുകൾക്ക് ആത്മഹത്യയിൽ പങ്കുണ്ടോ എന്നും പരിശോധിക്കും.

Also Read
ശ്രീനാഥുമായുള്ള വിവാഹത്തിന് വേണ്ടി ഞാൻ എത്ര പേരെ തേച്ചു, എന്നിട്ട് യാതൊരു കുലുക്കവും ഇല്ലാതെ കല്യാണം കഴിക്കാൻ പോകുന്നു എന്ന് പറയുന്നോ മനുഷ്യാ; സ്വാസിക ചോദിച്ചത് കേട്ടോ

ഇരുവരുടേയും മൊബൈൽ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാകും. ബുധനാഴ്ച ഉച്ചയോട് അടുത്ത് ഭാര്യയെ കാണാതായത് മുതൽ സുനിൽ വല്ലാതെ അസ്വസ്ഥനായിരുന്നു. പലതവണ മൊബൈലിൽ വിളിച്ചെങ്കിലും സംഗീതയെ കിട്ടാതായതോടെ സുനിൽ സ്വന്തം നിലയ്ക്ക് അന്വേഷണം ആരംഭിച്ചു. ഒപ്പം അടുപ്പക്കാരും കൂടി.

ഈയവസരത്തിൽ റിജോയും സംഗീതയും തമ്മിലുള്ള ബന്ധത്തിൽ ചിലർ സംശയം പ്രകടിപ്പിച്ചു. ഇത്തരത്തിൽ ചിന്തിക്കുക പോലും ചെയ്യരുതെന്ന് പറഞ്ഞ് അവരെ വിലക്കിയത് സുനിൽ തന്നെയായിരുന്നു. അന്വേഷണം തുടരവെ ഇടയ്ക്ക് പൊലീസ് സ്റ്റേഷനിലെത്തി സുനിൽ വിവരം പൊലീസിൽ അറിയിക്കുകയും ചെയ്തു.

പൊലീസ് മൊബൈൽ ടവർലൊക്കേഷൻ നോക്കിയപ്പോൾ സംഗീത കെഎസ്ആർടിസി സ്റ്റാന്റിനടുത്ത് ഉണ്ടെന്ന് ബോദ്ധ്യമായിയതിനെ തുടർന്ന് പൊലീസ് സംഘവും അന്വേഷണത്തിൽ പങ്കാളികളായി.
കാറ്ററിംഗിന് ഉപയോഗപ്പെടുത്തിയിരുന്ന വാഹനം കണ്ടെത്തിയത് അന്വേഷണത്തിൽ വഴിത്തിരിവായി.

സമീപത്തെ ലോഡ്ജുകളിൽ ഫോട്ടയുമായി കയറി പൊലീസും അന്വേഷണം ഊർജ്ജിത പെടുത്തിയതോടെ ആണ് രാജധാനി ലോഡ്ജിൽ ഇരുവരും മുറിയെടുത്തിട്ടുണ്ടെന്ന് വ്യക്തമായത്. പിന്നാലെ പൊലീസ് മുറി തുറന്നപ്പോഴാണ് ഇരുവരെയും തൂ ങ്ങി മ രി ച്ച നിലയിൽക്കാണുന്നത്.

Advertisement