രാജീവ് എന്നെ വീഴ്ത്തിയത് കലാകാരൻ ആണെന്ന് പറഞ്ഞ് പറ്റിച്ച്, അതിന് വേണ്ടി ചെയ്തത് ഇങ്ങനെ: തുറന്നു പറഞ്ഞ് ആതിര മാധവ്

92

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീൻ പരമ്പരകളിൽ മുൻപന്തിയിൽ നിൽക്കുന്നതാണ് ഏഷ്യാനെറ്റിലെ കുടുംബവിളക്ക് എന്ന സൂപ്പർഹിറ്റ് സീരിയൽ. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതകഥ നാടകീയമായി പറയുന്ന പരമ്പര കൂടിയാണ് കുടുംബവിളക്ക്.

പ്രശസ്ത നടി മീരാവാസുദേവ് അടക്കം നിരവധി താരങ്ങൾ അണിനിരക്കുന്ന പരമ്പര റേറ്റിങിലും മുന്നിൽ ആണ്. സീരിയലിൽ പ്രധാന വേഷങ്ങൾ ചെയ്യുന്ന താരങ്ങൾക്കെല്ലാം തന്നെ നിരവധി ആരാധകരുമുണ്ട്. കുടുംബവിളക്ക് എന്ന ഒറ്റ സീരിയലിലൂടെ തലവര മാറിയ താരമാണ് നടി ആതിര മാധവ്. അവതാരകയിൽ നിന്നുമാണ് ആതിര സീരിയൽ അഭിനയത്തിലേക്ക് എത്തിയത്.

Advertisements

കുറച്ച് മാസം മുമ്പാണ് താരം കുടുംബവിളക്ക് സീരിയലിൽ നിന്നും പിന്മാറിയത്. ഗർഭിണിയായതോടെ താരം സീരിയലിൽ നിന്നും പിന്മാറുക ആയിരുന്നു. ഡോ.അനന്യ എന്ന സുമിത്രയുടെ മരുമകൾ ആയിട്ടാണ് ആതിര സീരിയലിൽ അഭിനയിച്ചിരുന്നത്. ഗർഭത്തിന്റെ അഞ്ചാം മാസം വരെ സീരിയലിന്റെ ഭാഗമായിരുന്നു ആതിര.

ഗർഭകാലം അഞ്ച് മാസം പിന്നിട്ടപ്പോൾ യാത്ര ബുദ്ധിമുട്ടായി തുടങ്ങിയതോടെയാണ് ആതിര പിന്മാറാൻ തീരുമാനിച്ചത്. ഇപ്പോൾ ആതിരയുടെ ഏറ്റവും വലിയ വിനോദം യുട്യൂബ് ചാനലാണ്. സീരിയലിൽ സജീവമായപ്പോൾ മുതലാണ് ആതിര മാധവ് യുട്യൂബ് ചാനലും ആരംഭിച്ചത്. ഗർഭിണി ആയപ്പോൾ മുതലുള്ള എല്ലാ വിശേഷങ്ങളും ആതിര യുട്യൂബ് ചാനൽ വഴി പങ്കുവെക്കാറുണ്ടായിരുന്നു.

ആതിരയുടെ വിവാഹം 2020ൽ ആയിരുന്നു. കൊവിഡ് കാലം ആയിരുന്നതിനാൽ വലിയ ആളും ബഹളവും ഇല്ലാതെയായിരുന്നു ചടങ്ങ് നടന്നത്. എഞ്ചിനീയറിങ് മേഖലയിലെ ഉയർന്ന ഉദ്യോഗം രാജി വെച്ചിട്ടാണ് അഭിനയം ആണ് തന്റെ പ്രവർത്തന മേഖലയെന്ന തീരുമാനത്തിലേക്ക് ആതിര എത്തിയത്. ജോസ് പേരൂർക്കട വഴിയാണ് കുടുംബവിളക്കിലേക്ക് താരം എത്തുന്നത്.

Also Read
സുനിലും സംഗീതയും പ്രണയിച്ച് ഒളിച്ചോടി വിവാഹിതരായവർ, സംഗീതയ്ക്ക് റിജോയുമായി ഭർത്താവ് അറിയാതെ നാളുകളായി അടുപ്പവും, ഞെട്ടലിൽ നാടും ബന്ധുക്കാരും

അഞ്ച് വർഷത്തിലധികം നീണ്ട പ്രണയത്തിന് ശേഷമാണ് ആതിര വിവാഹിതയായത്. രാജീവ് മേനോനാണ് ആതിരയുടെ ജീവിത പങ്കാളി. ആതിരയുടെ വീഡിയോകളിൽ ഇടയ്ക്കിടെ രാജീവും പ്രത്യക്ഷപ്പെടാറുണ്ട്. ഇപ്പോൾ പ്രണയ ദിനത്തോട് അനുബന്ധിച്ച് തങ്ങളുടെ പ്രണയകാലത്തെ ഓർമകൾ വീണ്ടും പൊടി തട്ടിയെടുത്ത് ആരാധകരുമായി പങ്കുവെച്ചിരിക്കുകയാണ് ആതിരയും രാജീവും.

ചിത്രം വരയ്ക്കുമെന്ന് കള്ളം പറഞ്ഞാണ് തന്നെ രാജീവ് വീഴ്ത്തിയത് എന്നാണ് ആതിര പറയുന്നത്. ‘ഞാനും രാജീവും പ്രണയിച്ച് വിവാഹം ചെയ്തവരാണ്. വിവാഹത്തിന് മുമ്പ് തന്നെ വർഷങ്ങളായി പരിജയമുണ്ടായിരുന്നു. എന്നെ വീഴ്ത്താൻ വേണ്ടി താൻ നന്നായി ചിത്രം വരയ്ക്കുമെന്നൊക്കെ നേരത്തെ രാജീവ് കള്ളം പറഞ്ഞിരുന്നു.

മറ്റൊരാൾ വരച്ച ചിത്രമൊക്കെ തന്നിട്ടാണ് താൻ കലാകാരനാണെന്ന് രാജീവ് എന്നോട് പറഞ്ഞു. അത് കേട്ടപ്പോൾ ഞാൻ ഫ്‌ലാറ്റായി. പിന്നെ ഞാൻ കണ്ടുപിടിച്ചു രാജീവ് കള്ളം പറഞ്ഞതാണെന്ന്. അപ്പോഴേക്കും പ്രേമം മൂത്തിരുന്നു. പ്രണയം പരസ്പരം പറഞ്ഞശേഷം രാജീവ് എന്റെ അമ്മയെ വന്ന് കണ്ട് കാര്യം അവതരിപ്പിച്ചു.

Also Read
ഒരു ദിവസത്തിന് പ്രിയാ മണി വാങ്ങുന്നത് നാല് ലക്ഷം രൂപ, അർഹമായതാണ് ചോദിച്ച് വാങ്ങുന്നതെന്ന് താരം

അമ്മയ്ക്കും ഇഷ്ടപ്പെട്ടതോടെ കാര്യങ്ങൾ പിന്നീട് അറേഞ്ച് മാരേജ് രീതിയിലാണ് മുന്നോട്ട് പോയത്. രാജീവിന് ഈ ലോകത്ത് വെച്ച് ഏറ്റവും പേടിയുള്ള കാര്യം പാറ്റയാണ്’ ആതിര കൂട്ടിച്ചേർത്തു. ഇരുവരും കേക്ക് മുറിച്ചു. കുട്ടി ഗെയിമുകൾ കളിച്ചും സമ്മാനങ്ങൾ കൈമാറിയുമാണ് പ്രണയ ദിനം ആഘോഷിച്ചത്.

അതേ സമയം സുമിത്രയുടെ ഭർത്താവായ സിദ്ധാർത്ഥ് വേദിക എന്ന സ്ത്രീയുമായി അടുക്കുന്നതും വേദികയെ ഉപേക്ഷിച്ച് പോകുന്നതിലൂടെയും ആണ് സീരിയൽ തുടങ്ങിയത്. സുമിത്രയെ ഉപേക്ഷിച്ച് സിദ്ധാർത്ഥ് വേദികയെ സ്വീകരിക്കുന്നതോടെ സിദ്ധാർത്ഥ് സാവ്പത്തികമായും മാനസികമായും തളരാൻ തുടങ്ങുന്നു.

അതേസമയം സുമിത്ര വളർച്ചയുടെ പാതയിലാകുന്നു. സ്വന്തമായി ബിസിനസ് തുടങ്ങുന്ന സുമിത്ര അറിയപ്പെടുന്ന നിലയിലേക്ക് പെട്ടന്നുതന്നെ എത്തുന്നു. ഭർത്താവിന്റെ മുൻഭാര്യയുടെ വളർച്ച അസൂയയാംവിധം വളരുന്നത് കണ്ട വേദിക സുമിത്രയെ തകർക്കാനായി ഇറങ്ങിത്തിരിക്കുന്നതും അതിന്റെ ബാക്കിപ്പത്രവുമാണ് ഇപ്പോൾ പരമ്പരയെ മുന്നോട്ട് നയിക്കുന്നത്.

Advertisement