‘ഷമ്മി’ മാത്രമല്ല, ‘ജോർജ് മാർട്ടിനും’ ഇനി പാൻ ഇന്ത്യൻ; ഒടിടി റിലീസോടെ കണ്ണൂർ സക്വാഡിനേയും മമ്മൂട്ടിയെയും ഏറ്റെടുത്ത് തമിഴ്- തെലുങ്ക് പ്രേക്ഷകർ

90

മലയാളത്തിലെ സൂപ്പർ സ്റ്റാർ മമ്മൂട്ടി നായകനായി എത്തിയ പുതിയ ചിത്രം കണ്ണൂർ സ്‌ക്വാഡ് തിയ്യേറ്ററുകളിലെത്തിയത്. നവാഗതനായ റോബി വർഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളിൽ ലഭിച്ചത്. പിന്നാലെ ചിത്രം ഹോട്‌സ്റ്റാറിലൂടെ ഒടിടി റിലീസായിരിക്കുകയാണ്. ചിത്രം റിലീസായപ്പോൾ ലഭിച്ച സ്വീകാര്യത ഒടിടിയിലും ലഭിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ തിരക്കഥ റോണി ഡേവിഡ് രാജിന്റേതാണ്. റോബിയും റോണിയും സഹോദരന്മാരുമാണ്.

ഇപ്പോഴിതാ ഒടിടി റിലീസായതോടെ ചിത്രം കേരളത്തിന് പുറത്തുള്ള മറ്റ് ഭാഷാ സിനിമാപ്രേമികളേയും ആകർഷിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ പ്രമേയവും മമ്മൂട്ടിയുടെ അഭിനയവും ചിത്രത്തിന്റെ മേയ്ക്കിംഗുമെല്ലാം സിനിമാ പ്രേമികളെ അത്ഭുതപ്പെടുത്തുകയാണ്.

Advertisements

ഒടിടിയിൽ എത്തിയതുകൊണ്ട് കുമ്പളങ്ങി നൈറ്റ്‌സ്, മിന്നൽ മുരളി അടക്കമുള്ള പല ചിത്രങ്ങളേയും പോലെ കണ്ണൂർ സ്‌ക്വാഡും മലയാളികളല്ലാത്ത പ്രേക്ഷകരെയാണ് കൂടുതൽ ആകർഷിക്കുന്നത്. മലയാളത്തിൽ നിന്ന് ഒടിടിയിലെത്തി പാൻ ഇന്ത്യൻ ശ്രദ്ധ നേടിയ കഥാപാത്രമാണ് കുമ്പളങ്ങിയിലെ ഷമ്മി.

ALSO READ- ഇനി താഴ്ന്നു പറക്കുമോ ഗരുഡന്‍ ? ; ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

ഷമ്മിയ്ക്ക് ലഭിച്ചതുപോലെ ഒരു സ്വീകാര്യത മറ്റൊരു കഥാപാത്രത്തിനും ലഭിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. ഇപ്പോഴിതാ മറ്റൊരു മലയാള ചിത്രവും ഒടിടി റിലീസിലൂടെ കേരളത്തിന് പുറത്തുള്ള പ്രേക്ഷകരിലേക്കു എത്തിരിയിക്കുകയാണ്.

വെള്ളിയാഴ്ച പുലർച്ചെ ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ഒടിടി റിലീസായത്. ചിത്രം മലയാളികളായ പ്രേക്ഷകർക്ക് പുറത്തേക്കും എത്തി എന്നതിന്റെ തെളിവാണ് എക്‌സിൽ എത്തിയ റിവ്യൂകൾ. ചിത്രം രണ്ടാം ദിനത്തിലേക്ക് എത്തിയപ്പോൾ എക്‌സിൽ കണ്ണൂർ സ്‌ക്വാഡ് എന്ന ഹാഷ് ടാഗ് ട്രെൻഡിംഗുമായി.

ALSO READ- ദുബായിയിലെ മൂന്ന് ലക്ഷത്തിന്റെ ജോലി ഉപേക്ഷിച്ച് എത്തിയത് യൂട്യൂബിലേക്ക്, ഇന്ന് പാവപ്പെട്ടവര്‍ക്ക് തണലായി നിക്, നല്ലത് ചെയ്യുമ്പോഴും വരുന്നത് മോശം കമന്റുകള്‍

22,000 ൽ ഏറെ പോസ്റ്റുകളാണ് ഈ ഹാഷ് ടാഗിൽ എക്‌സിൽ എത്തിയത്. മിക്ക പോസ്റ്റുകളും മലയാളി ഇതര പ്രേക്ഷകരുടേത് തന്നെ. പ്രായത്തെ വെറുമൊരു സംഖ്യ മാത്രമാക്കുന്ന പ്രകടനമാണ് മമ്മൂട്ടിയുടേതെന്നും പ്രശംസിക്കുകയാണ് മിക്കവരും. മമ്മൂട്ടി കമ്പനിയിലുള്ള വർധിക്കുന്ന വിശ്വാസത്തെക്കുറിച്ചും പലരും അഭിപ്രായപ്പെടുന്നുണ്ട്.

തമിഴ്, തെലുങ്ക് പ്രേക്ഷകരാണ് കൂടുതൽ പ്രശംസയുമായി എത്തുന്നത്. ഉത്തരേന്ത്യൻ പ്രേക്ഷകർ ചിത്രം എങ്ങനെ സ്വീകരിക്കും എന്നും ചർച്ചയാകുന്നുണ്ട്. 50 ദിവസത്തെ തിയറ്റർ പ്രദർശനത്തിന് ശേഷമായിരുന്നു ചിത്രത്തിന്റെ ഒടിടി റിലീസ്. 82 കോടിയാണ് ചിത്രത്തിന്റെ ആഗോള ഗ്രോസ്.

Advertisement