എന്തേ മീഡിയാ ചാനൽ ഒന്നും ഇത് കണ്ടു കേസ് കൊടുക്കുന്നില്ലേ? സുരേഷ് ഗോപി ഒന്നല്ല രണ്ട് സ്ത്രീകളുടെ തോളത്താണ് കൈവെച്ചത്; ചോദ്യം ഇങ്ങനെ

77

മലയാളികളുടെ പ്രിയപ്പെട്ട സൂപ്പർതാരവും ബിജെപിയുടെ കേരളത്തിലെ ശക്തനായ നേതാവും ആണ് സുരേഷ് ഗോപി. ഇടക്കാലത്ത് സിനിമയിൽ സജീവം അല്ലാതിരുന്ന താരം ഇപ്പോൾ സിനിമയും രാഷ്ട്രീയവും ഒരേ പോലെ മികച്ചതാക്കി മുന്നോട്ട് പോവുകയാണ്. 2020 ൽ

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് സുരേഷ് ഗോപി. എന്നാൽ രാഷ്ട്രീയത്തിലേക്ക് ഇറങ്ങിയതിന് പിന്നാലെ സുരേഷ് ഗോപിക്കെതിരെ പലപ്പോഴും രൂക്ഷവിമർശനങ്ങൾ ഉയർന്നിരുന്നു. താരം പലപ്പോഴും വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ട്.

Advertisements

മാധ്യമപ്രവർത്തകയോട് അപമര്യാദയായി പെരുമാറിയ കേസിൽ താരത്തിനെ ഈയടുത്ത് പോലീസ് ചോദ്യം ചെയ്യലിനും വിളിപ്പിച്ചിരുന്നു. ഇപ്പോവിതാ സുരേഷ് ഗോപിയു െഒരു ചിത്രവും ചില ചോദ്യങ്ങളുമാണ് സോഷ്യൽമീഡിയയിൽ വൈറലാകുന്നത്.

ALSO READ- ‘ഷമ്മി’ മാത്രമല്ല, ‘ജോർജ് മാർട്ടിനും’ ഇനി പാൻ ഇന്ത്യൻ; ഒടിടി റിലീസോടെ കണ്ണൂർ സക്വാഡിനേയും മമ്മൂട്ടിയെയും ഏറ്റെടുത്ത് തമിഴ്- തെലുങ്ക് പ്രേക്ഷകർ

പെൻഷൻ മുടങ്ങി ഭിക്ഷ യാചിച്ച അടിമാലിയിലെ മറിയക്കുട്ടിയുടെ വീട്ടിൽ എത്തിയ സുരേഷ് ഗോപി മറിയക്കുട്ടിയുടെ തോളിൽ കൈവെച്ച് നിൽക്കുന്ന ചിത്രം പുറത്തെത്തിയിരുന്നു. ഈ ചിത്രം പങ്കിടട്ാണ് പലരുടേയം ചോദ്യം.

മറിയക്കുട്ടിയുടെ ദുരിത ജീവിതം നേരിൽ കണ്ടറിഞ്ഞ സുരേഷ് ഗോപി ഈ സാഹചര്യത്തിൽ വേണ്ട സഹായങ്ങൾ ചെയ്യുമെന്ന് പറഞ്ഞിരുന്നു. പിന്നാലെയാണ്, ‘സുരേഷ് ഗോപി ഇടുക്കിയിൽ ഒന്നല്ല 2 സ്ത്രീകളുടെ തോളത്താണ് കൈവയ്ച്ചത്. 2 സ്ത്രീകളേ സുരേഷ് ഗോപി സ്പർശിച്ചു. അതും അനുമതി ഇല്ലാതെ. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യം, എന്തേ മീഡിയാ ചാനൽ ഒന്നും ഇത് കണ്ടു കേസ് കൊടുക്കുന്നില്ലേ..’- എന്നാണ്.

ALSO READ-ഇനി താഴ്ന്നു പറക്കുമോ ഗരുഡന്‍ ? ; ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

കെയുഡബ്‌ളുയുജെ എന്ന മാധ്യമ പ്രവർത്തകരുടെ സംഘടനയോടും സോഷ്യൽ മീഡിയയിൽ ഉയരുന്ന ചോദ്യമാണിത്. ‘സുരേഷ് ഗോപി ഇടുക്കിയിൽ 2 സ്ത്രീകളുടെ തോളത്ത് കൈവയ്ച്ചു.എന്നാ താൻ പോയി കേസ് കൊട്. കെ യു ഡബ്ല്യു ജെയും മീഡിയാ ചാനലും കുത്തി തിരിപ്പ് ഉണ്ടാക്കുന്നില്ലേ.. കേസു കൊടുക്കുന്നില്ലേ?ഇടുക്കിയിൽ ഒന്നല്ല 2 സ്ത്രീയുടെ കൂടെയിരുന്ന് സുരേഷ് ഗോപി അവരുടെ ശരീരത്തി തൊട്ടതിന്.’

‘ഇതൊക്കെ ജനം കാണുകയാണ്. എതിർപ്പുകളും വിമർശനങ്ങളും ഒക്കെ സുരേഷ് ഗോപിയേ ഇവിടെ വരെ എത്തിച്ചു. ഒരു പക്ഷേ 100 കോടികൾ ചിലവിട്ടാൽ പോലും സുരേഷ് ഗോപിക്ക് കിട്ടാത്ത മൈലേജാണ് കോഴിക്കോട്ട് മീഡി/വൺ ചാനൽ റിപോർട്ടർ സുരേഷ് ഗോപിക്ക് നേടി കൊടുത്തത്.’- എന്നൊക്കെയാണ് ഉയരുന്ന കമന്റുകൾ.

അതേസമയം, ലക്ഷങ്ങളുണ്ടെന്ന വ്യാജ പ്രചാരണത്തിനെതിരെ മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കാനിരിക്കുകയാണ്. ഭൂമിയും വീടുമുണ്ടെന്ന വ്യാജ പ്രചാരണം നടത്തിയതിനെതിരെയാണ് മറിയക്കുട്ടി ഹൈക്കോടതിയെ സമീപിക്കുന്നത്. ഭൂമിയില്ലെന്ന് വില്ലേജ് ഓഫീസർ സാക്ഷ്യപത്രം നൽകിയതിനെ തുടർന്നാണ് ഹർജി നൽകാൻ ഒരുങ്ങിയിരിക്കുന്നത്.

തനിക്ക് കൃത്യമായി പെൻഷൻ നൽകാൻ നടപടിയുണ്ടാകണമെന്നാണ് മറിയക്കുട്ടിയുടെ ആവശ്യം. പെൻഷൻ മുടങ്ങിയതിനെ തുടർന്ന് അടിമാലിയിൽ വയോധികരായ അന്നക്കുട്ടിയും മറിയക്കുട്ടിയും ഭിക്ഷ യാചിച്ചത് സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയായിരുന്നു. ഇതിന് പിന്നാലെയാണ് മറിയക്കുട്ടിക്ക് ഭൂമിയും വീടുമുണ്ടെന്ന പ്രചാരണം നടത്തിയത്. സിപിഎം പ്രവർത്തകരാണ് ഇതിന് പിന്നിലെന്നും മറിയക്കുട്ടി ആരോപിച്ചിരുന്നു.

അതേസമയം മറിയക്കുട്ടിയെ പോലുള്ളവർക്ക് പെൻഷൻ ലഭിക്കാതിരിക്കാനുള്ള കാരണം, കേന്ദ്ര വിഹിതം വക മാറ്റി ചെലവഴിക്കുന്നതാണ് എന്ന് സുരേഷ് ഗോപി പറഞ്ഞു.

ക്ഷേമ പെൻഷന്റെ പേരിൽ പെട്രോൾ വിലയിൽ അധികമായി പിരിക്കുന്ന 2 രൂപ ഇനി ജനങ്ങൾ നൽകരുതെന്നും തൊഴിലുറപ്പ് പദ്ധതിയിൽ പണം താമസിക്കുന്നതിന്റെ കാരണം എന്തെന്ന് വിശദമായി അന്വേഷിക്കണമെന്നും സുരേഷ് ഗോപി പറയുന്നു.

Advertisement