ഇനി താഴ്ന്നു പറക്കുമോ ഗരുഡന്‍ ? ; ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ട് പുറത്ത്

31239

സുരേഷ് ഗോപി പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം ഗരുഡൻ പ്രേക്ഷകർ ഏറ്റെടുത്തിരിക്കുകയാണ്. ഒറ്റവാക്കിൽ പറഞ്ഞാൽ സിനിമ വിജയിച്ചു എന്ന് തന്നെ പറയാം. അതേസമയം ഒരു ചിത്രത്തിന്റെ വിജയവും പരാജയവും നിർണയിക്കുന്നതിൽ മുഖ്യ പങ്കുവഹിക്കുന്നത് കളക്ഷനുകൾ തന്നെ. ആദ്യ ദിനം മികച്ച കളക്ഷൻ നേടിയ സിനിമ പിന്നീട് പരാജയപ്പെട്ടെന്നും വരാം , അതേസമയം ആദ്യം ശ്രദ്ധിക്കപ്പെടാത്ത ചിത്രം പിന്നീട് മികച്ച കളക്ഷൻ നേടിയിട്ടും ഉണ്ട്.

Advertisements

ഇപ്പോഴിതാ സുരേഷ് ഗോപി ചിത്രമായ ഗരുഡന്റെ കളക്ഷൻ വിവരങ്ങളാണ് പുറത്തുവന്നത്. കേരളത്തിൽ നിന്നും ചിത്രം ഇതുവരെ നേടിയത് 13.75 കോടിയാണെന്ന് പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു.

വേൾഡ് വൈഡ് ചിത്രം നേടിയിരിക്കുന്ന് 23 കോടിയോളം രൂപയാണെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. അതേസമയം പുതിയ ചിത്രം റിലീസ് ചെയ്തതുകൊണ്ട് ഗരുഡന്റെ കളക്ഷനിൽ വ്യത്യാസമുണ്ടാകാൻ സാധ്യതയേറെ ആമെന്നും ട്രാക്കന്മാർ ട്വീറ്റ് ചെയ്യുന്നു.

അതേസമയം ക്രൈം ത്രില്ലർ ചിത്രമാണ് ഗരുഡൻ . അരുൺ വർമ്മ ആദ്യമായി സംവിധാനം ചെയ്ത ചിത്രം ലിസ്റ്റിൻ സ്റ്റീഫൻ ആണ് നിർമ്മിച്ചത്. സിദ്ദിഖ് , ജഗദീഷ് , തലൈവാസൽ വിജയ് , ദിലീഷ് പോത്തൻ , അഭിരാമി , ദിവ്യ പിള്ള , അർജുൻ നന്ദകുമാർ ,, മേജർ രവി ,ജയൻ ചേർത്തല എന്നിവരും ചിത്രത്തിൽ ഉണ്ട്. ഇതിൽ സുരേഷ് ഗോപിയും ബിജു മേനോനും ആണ് പധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കലാഭവൻ ഹനീഫ് അവസാനമായി പ്രത്യക്ഷപ്പെടുന്ന ചിത്രമാണിത്.

also readദുബായിയിലെ മൂന്ന് ലക്ഷത്തിന്റെ ജോലി ഉപേക്ഷിച്ച് എത്തിയത് യൂട്യൂബിലേക്ക്, ഇന്ന് പാവപ്പെട്ടവര്‍ക്ക് തണലായി നിക്, നല്ലത് ചെയ്യുമ്പോഴും വരുന്നത് മോശം കമന്റുകള്‍

Advertisement