ഇന്ന് വിലപിടിപ്പുള്ള പലതും നാളെ അപ്രസക്തം, ജീവിതത്തില്‍ പഠിച്ച വിലപ്പെട്ട എട്ട് കാര്യങ്ങള്‍ പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

48

അവതാരകയും പിന്നീട് അഭിനേത്രിയുമായി എത്തി മലയാളം മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് അശ്വതി ശ്രീകാന്ത്. അവതാരക ആയി എത്തി കൈയ്യടി നേടിയ അശ്വതി ശ്രീകാന്ത് ചക്കപ്പഴം എന്ന പരമ്പരയിലൂടെ ആണ് അഭിനേത്രിയായ അരങ്ങേറിയത്.

Advertisements

ഇപ്പോള്‍ പദ്മ, കമല എന്നീ രണ്ട് പെണ്‍മക്കളുമായി ജീവിതത്തിലും കരിയറിലും തിരക്കിലാണ് താരം. സോഷ്യല്‍മീഡിയയില്‍ സജീവമാണ് മോട്ടിവേഷണല്‍ സ്പീക്കര്‍ കൂടിയായ അശ്വതി. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന്റെ ജന്മദിനം. നല്ല ദിനത്തില്‍ താന്‍ ഇതുവരെ ജീവിതത്തില്‍ പഠിച്ച കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയാണ് അശ്വതി.

Also Read;കല്യാണം കഴിഞ്ഞോ, അശ്വിന്റെ വീട്ടില്‍ പൊങ്കാലയിട്ട് ദിയ കൃഷ്ണ, വൈറലായി ചിത്രങ്ങള്‍

ഇന്നത്തെ താന്‍ പഴയ 15കാരിയായ തന്നെ കണ്ടാല്‍ എന്താണ് പറയുക എന്ന ചോദ്യത്തിനുള്ള മറുപടി പോലെയായിരുന്നു അശ്വതിയുടെ പോസ്റ്റ്. അവനനവന്റെ ബോധ്യങ്ങള്‍ക്കും ഇഷ്ടങ്ങള്‍ക്കും അനുസരിച്ച് വേണം തീരുമാനങ്ങള്‍ എടുക്കാനെന്നും മാതാപിതാക്കളുടെയും സകലരുടെയും അഭിപ്രായങ്ങളെല്ലാം മാറുമെന്നും അശ്വതി ഉത്തരം പോലെ പറയുന്നു.

നമ്മുടെ ആയുസ്സാണ് സമയം, ആ ബോധം ഉണ്ടായിരിക്കണം. എല്ലാവരെയും സന്തോഷിപ്പിച്ച്, നല്ലതുപറയിപ്പിച്ച് ജീവിക്കാമെന്ന് വിചാരിച്ചാല്‍ നടക്കില്ല.കണ്ണടച്ച് തുറക്കുമ്പോള്‍ ലോകം മാറും മനുഷ്യരും മാറും നമുക്കും മാറാന്‍ പറ്റണമെന്നും അശ്വതി പറയുന്നു.

Also Read:അച്ഛന്‍ ഐസിയുവിലുള്ളപ്പോഴും ഷോ ചെയ്തു, കരച്ചില്‍ അടക്കിപ്പിടിച്ചാണ് പ്രേക്ഷകരെ ചിരിപ്പിച്ചത്, ബഡായി ബംഗ്ലാവിലെ അനുഭവം തുറന്നുപറഞ്ഞ് പ്രസീത

ഇന്ന് വിലപിടിപ്പുള്ളതെന്ന് തോന്നുന്ന പലതും വര്‍ഷങ്ങള്‍ കഴിഞ്ഞാല്‍ അപ്രസക്തമാവും. അത് വ്യക്തികളായാല്‍ പോലും. ചിലപ്പോള്‍ നമ്മള്‍ ഇന്നെടുക്കുന്ന തീരുമാനം നാളെ തെറ്റാണെന്ന് തോന്നാമെന്നും സ്വയം കുറ്റപ്പെടുത്തി സമയം കളയരുതെന്നും മറ്റുള്ളവരോട് ക്ഷമിക്കാന്‍ കഴിയുന്നത് പോലെ സ്വയം ക്ഷമിക്കാന്‍ കഴിയണമെന്നും അശ്വതി പറയുന്നു.

നാളെ കരയേണ്ടി വന്നാലോ എന്ന് കരുതി ഇന്ന് ചിരിക്കാതെയിരിക്കരുത്. സ്വയം സന്തോഷിക്കാതെ ആരെയും സന്തോഷിപ്പിക്കാന്‍ ശ്രമിക്കരുത്. സന്തോഷമുള്ള മനുഷ്യര്‍ക്കേ സന്തോഷം പങ്കുവെക്കാന്‍ കഴിയുകയുള്ളൂവെന്നും അശ്വതി പറയുന്നു.

Advertisement