എന്റെ സിനിമ വിജയിച്ചാല്‍ എന്റെമാത്രം കഴിവുകൊണ്ടാണെന്ന് അഹങ്കരിച്ചു, അക്കാലത്ത് എന്റെ സ്വഭാവം ശരിയല്ലായിരുന്നു, റോജക്ക് ശേഷം മണിരത്‌നവുമായുണ്ടായ പ്രശ്‌നം വെളിപ്പെടുത്തി മധുബാല

66

തെന്നിന്ത്യന്‍ സിനിമാ രംഗത്ത് തൊണ്ണൂറുകളില്‍ നിറഞ്ഞു നിന്നിരുന്ന താര സുന്ദരിയാണ് മധുബാല എന്ന മധു. തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്കെല്ലാം അവര്‍ ഏറെ സുപരിചിത അയിരുന്നു. ഇന്ത്യയുടെ ഡ്രീം ഗേള്‍ എന്നറിയപ്പെടുന്ന നടി ഹേമമാലിനിയുടെ അനന്തിരവളാണ്.

Advertisements

മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി നായകനായ അഴകന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ആയിരുന്നു സിനിമ ലോകത്ത് എത്തിയത്.മണിരത്നം സംവിധാനം ചെയ്ത റോജയാണ് മധുബാലയ്ക്ക് ഏറെ ശ്രദ്ധ നേടിക്കൊടുത്തത്. ഒറ്റയാള്‍ പട്ടാളം, യോദ്ധ, നീലഗിരി തുടങ്ങിയ ചിത്രങ്ങളിലൂടെ മലയാളത്തിലും മധുബാല പ്രിയങ്കരിയായി മാറി.

Also Read:ഇന്ന് വിലപിടിപ്പുള്ള പലതും നാളെ അപ്രസക്തം, ജീവിതത്തില്‍ പഠിച്ച വിലപ്പെട്ട എട്ട് കാര്യങ്ങള്‍ പങ്കുവെച്ച് അശ്വതി ശ്രീകാന്ത്

അഭിനയരംഗത്തു നിന്ന് വിവാഹത്തിന് ശേഷം ഇടവേളയെടുത്ത മധുബാല ഇപ്പോള്‍ വീണ്ടും സിനിമയില്‍ സജീവമാണ്. ഇപ്പോഴിതാ റോജ എന്ന ചിത്രത്തിന്റെ വിജയത്തിന് പിന്നാലെ താനും സംവിധായകന്‍ മണിരത്‌നവും തമ്മിലുള്ള ബന്ധം മോശമായി എന്ന് പറയുകയാണ് മധുബാല.

അക്കാലത്തെ തന്റെ സ്വഭാവം വളരെ മോശമായിരുന്നു. തന്റെ ഡ്രസ്സിംഗ് മുതല്‍ മേയ്ക്കപ്പ് വരെ താന്‍ തനിച്ചായിരുന്നു ചെയ്തത്. ഇതെല്ലാം തന്നില്‍ തന്നിഷ്ടം വളര്‍ത്തിയെന്നും എന്തെങ്കിലും ശ്രദ്ധിക്കപ്പെട്ടാല്‍ അതെല്ലാം തന്റെ കഴിവ് കൊണ്ട് മാത്രമാണെന്ന് താന്‍ വിശ്വസിച്ചുവെന്നും അതുകൊണ്ട് തന്നെ കരിയറിന്റെ തുടക്കകാലത്ത് തനിക്ക് എവിടെ നിന്നും സഹായങ്ങള്‍ കിട്ടിയില്ലെന്നും മധുബാല പറയുന്നു.

Also Read:ലാലേട്ടന്റെ ലൂസിഫറിനെയും പിന്തള്ളി പ്രേമലു, യുവതാര ചിത്രം യുകെ ബോക്‌സ്ഓഫീസില്‍ രണ്ടാമത്

റോജയിലെ തന്റെ പ്രകടനത്തിന്റെ ക്രെഡിറ്റ് മണിരത്‌നം സാറിനായിരുന്നു. അദ്ദേഹമാണ് തനിക്ക് ഒരു അടയാളം തന്നതെന്നും ഇക്കാര്യം അന്ന് പറയാന്‍ പറ്റിയില്ലെന്നും ഇന്ന് പറയണമെന്ന് തോന്നുകയാണെന്നും റോജക്ക് ശേഷം അദ്ദേഹവുമായി ബന്ധങ്ങളൊന്നും സൂക്ഷിക്കാതിരുന്നത് കൊണ്ടാണ് അദ്ദേഹത്തിന്റെ സിനിമകളില്‍ പിന്നീട് താന്‍ വരാതിരുന്നതെന്നും മധുബാല പറയുന്നു

Advertisement