മഞ്ജുവാര്യര്‍, കാവ്യമാധവന്‍, റിമ കല്ലിങ്കല്‍ , മംമ്ത മോഹന്‍ദാസ്, രമ്യ നമ്പീശന്‍ ഇവരില്‍ ആര് നായികയാകണമെന്നാണ് ആഗ്രഹം; ധര്‍മ്മജന്റെ തകര്‍പ്പന്‍ മറുപടി വീഡിയോ

15

ചലച്ചിത്ര ലോകത്തും മിനി സ്‌ക്രീനിലും ഹാസ്യാവിഷ്‌കാരങ്ങള്‍കൊണ്ട് വ്യക്തിമുദ്ര പതിപ്പിച്ച നടനാണ് മലയാളത്തിന്റെ സ്വന്തം ധര്‍മ്മജന്‍. ഒരു വേദിയില്‍ കയറിയാല്‍ പ്രേക്ഷകരെ നിരാശപ്പെടുത്താതെയുള്ള ധര്‍മ്മജന്റെ പെര്‍ഫോര്‍മന്‍സുകള്‍ എന്നും കൈയ്യടി വാങ്ങി കൂട്ടിയിട്ടേയുള്ളൂ. എന്നാല്‍ ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ ഒരു ചോദ്യത്തിന് താരം നല്‍കിയ ഉത്തരമാണ് പ്രേക്ഷക ശ്രദ്ധ നേടിയിരിക്കുന്നത്.

മഞ്ജുവാര്യര്‍, കാവ്യമാധവന്‍, റിമ കല്ലിംഗല്‍, മംമ്ത മോഹന്‍ദാസ്, രമ്യ നമ്പീശന്‍ ഇവരില്‍ ആര് നായികയാകണമെന്നുള്ള ചോദ്യത്തിന് മുഖം നോക്കാതെയുള്ള താരത്തിന്റെ മറുപടി മഞ്ജു എന്നായിരുന്നു. കൈരളി ടിവിയിലെ ജെബി ജംഗ്ഷന്‍ എന്ന പരിപാടിയിലാണ് അവതാരകന്‍ ജോണ്‍ ബ്രിട്ടാസിന്റെ ചോദ്യത്തിന് മഞ്ജു എന്ന് ധര്‍മ്മജന്‍ ഉത്തരം പറഞ്ഞത്. ജെബി ജംഗ്ഷനില്‍ ജീവിതത്തിലെ ആഗ്രഹങ്ങളെ കുറിച്ചും മനസ് തുറക്കുകയാണ് ധര്‍മ്മജന്‍.

Advertisements

Advertisement