ശ്രീജിത്തിന്റെ സമരപന്തലില്‍ ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്സണിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ തല്ലിചതച്ചു; വാരിയെല്ല് തകര്‍ന്ന് ആന്‍ഡേഴ്സണ്‍ അതീവ ഗുരുതരാവസ്ഥയില്‍

12

തിരുവനന്തപുരം: സഹദോരന്റെ മരണത്തില്‍ നീതിയ്ക്കു വേണ്ടി സമരം ചെയ്യുന്ന ശ്രീജിത്തിന്റെ സമരപന്തലില്‍ എത്തിയ ചെന്നിത്തലയെ ചോദ്യം ചെയ്ത ആന്‍ഡേഴ്‌സണിനെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തല്ലിചതച്ചു. അടിവറ്റിലുംനെഞ്ചിലും തലയിലും പരിക്കേറ്റ ആന്‍ഡേഴ്‌സനെ മാധ്യമപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്നാണ് അക്രമികളില്‍ നിന്ന് രക്ഷിച്ച് ആട്ടോറിക്ഷയില്‍ കയറ്റി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ വാരിയെല്ലിന് പൊട്ടലുണ്ടെന്നും തലയുടെ പിന്‍വശത്ത് ക്ഷതങ്ങളുണ്ടെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. വെള്ളിയാഴ്ച ഉച്ചയ്ക്ക് രണ്ടുമണിയോടെ സെക്രട്ടേറിയറ്റിന് മുന്നിലെ സമര പന്തലിനടുത്തുവെച്ചായിരുന്നു സംഭവം.

Advertisements

സ്റ്റാച്യു ഹോട്ടലില്‍നിന്ന് ഭക്ഷണം കഴിച്ച് വരികയായിരുന്ന ആന്‍ഡേഴ്‌സനെ മറ്റൊരു സമരപന്തലിന് മുന്നില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസുകാര്‍ തടഞ്ഞുനിറുത്തി മര്‍ദ്ദിക്കുകയായിരുന്നു. ആന്‍ഡേഴ്‌സ് റോഡ് മുറിച്ച് ശ്രീജിത്തിന്റെ സമരവേദിയിലേക്ക് വരുമ്പോള്‍ യൂത്ത് കോണ്‍ഗ്രസ് സംഘത്തിലെ ചിലര്‍ വിളിച്ചു. രംഗം പന്തിയല്ലെന്ന് തോന്നിയ ആന്‍ഡേഴ്‌സണ്‍ പെട്ടെന്ന്‌പൊലീസ് നില്‍ക്കുന്ന ഭാഗത്തേക്ക് നടന്നു.ഇതിനിടയില്‍ ‘ഇവനാണ് രമേശ് ചെന്നിത്തലയെ ആക്ഷേപിച്ച’തെന്ന് ഒരു യുവതി വിളിച്ചുപറയുന്നുണ്ടായിരുന്നു. ‘തൊട്ടടുത്ത നിമിഷം ആരോ തലയ്ക്ക്പിന്നില്‍ കല്ലുപോലുള്ള എന്തോകൊണ്ട് ശക്തമായി അടിച്ചു.

അടിയുടെ ആഘാതത്തില്‍ റോഡിലേക്ക് തെറിച്ചുവീണപ്പോള്‍ പിന്നാലെയെത്തിയവര്‍ ചവിട്ടിയും കുത്തിയും മര്‍ദ്ദിച്ചു. ഒരുവിധത്തില്‍ അലറിക്കരഞ്ഞ് പൊലീസിന്റെ അടുത്തേക്ക് ഓടുമ്പോഴേക്കും പിന്നില്‍ നിന്ന് നടുവില്‍ ചവിട്ടിവീഴ്ത്തി. പിന്നീട് ക്രൂരമായ മര്‍ദ്ദനമാണ് നടന്നത്.’ ആന്‍ഡേഴ്‌സണ്‍ പറഞ്ഞു. സംഭവമെല്ലാം പോലീസ് കാഴ്ചക്കാരായി നോക്കിനില്‍ക്കുകയായിരുന്നു. മറ്റൊരു പ്രകടനം റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാദ്ധ്യമപ്രവര്‍ത്തകരാണ് ഓടിയെത്തി അക്രമികളില്‍ നിന്ന് രക്ഷിച്ചത് വാഹനത്തില്‍ കയറ്റിവിട്ടത്. അപ്പോഴേക്കും ബോധം നഷ്ടപ്പെട്ടിരുന്നു.വാഹനത്തില്‍ കൂടെകയറിയവരാണ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചത്.

മുന്‍ കെഎസ്‌യു പ്രവര്‍ത്തകനായ ആന്‍ഡേഴ്‌സന്‍ കഴിഞ്ഞ ദിവസം ശ്രീജിത്തിന്റെ സമരപന്തലിലെത്തിയ ചെന്നിത്തലയെ വിമര്‍ശിച്ചിരുന്നു. ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരുന്നപ്പോള്‍ ശ്രീജിത്തിന്റെ സമരം കൊതുകുകടി കൊള്ളലാണെന്ന് അധിക്ഷേപിച്ചിരുന്നു. ഇത് ചൂണ്ടികാട്ടുകയാണ് ആന്‍ഡേഴ്‌സണ്‍ ചോദ്യം ചെയ്തത്. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

ശേഷം സിപിഎമ്മിന്റെ കൂലിതല്ലുകാരനാണ് തന്നെ വിമര്‍ശിച്ചതെന്നും ചെന്നിത്തല ആരോപിച്ചിരുന്നു. ഇതിനു പിന്നാലെ താന്‍ കോളേജില്‍ പഠിക്കുന്ന കാലം മുതല്‍ക്കെ സജ്ജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകനായിരുന്നുവെന്നും ഇനിയൊരിക്കലും ആ കൊടി പിടിക്കുകയില്ലെന്നും ആന്‍ഡേഴ്‌സണും വ്യക്തമാക്കിയിരുന്നു.

Advertisement