സൗന്ദര്യ സംരക്ഷണം പോലും ചെയ്യാറില്ല; സ്റ്റിറോയ്ഡ് എടുത്തതാണോ, വല്ല ഇൻഞ്ചക്ഷനും ചെയ്തോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്: നടി നയൻതാര ചക്രവർത്തി

182

മലയാളികളുടെ പ്രിയപ്പെട്ട ബാലതാരമായിരുന്നു നയൻതാര ചക്രവർത്തി. നിരവധി സിനിമകളിൽ കുസൃതി കാണിച്ച് ആരാധകരുടെ പ്രിയങ്കരിയായ താരം ഇന്ന് വളർന്ന് വലിയ ആളായിരിക്കുകയാണ്. എന്നാൽ ഇപ്പോഴും പലരുടേയും മനസിൽ നയൻതാര എന്നും കുട്ടിത്താരം തന്നെയാണ്.

കിലുക്കം കിലുകിലുക്കം എന്ന കോമഡി ചിത്രത്തിലൂടെ എത്തിയ താരം പിന്നീട് നിരവധി ചിത്രങ്ങളിൽ ബാലതാരമായി അഭിനയിച്ചു. മലയാളത്തിലും തമിഴിലും ചിത്രങ്ങൾ ചെയ്തു. പിന്നീട് പഠനത്തിരക്കിൽ സിനമയിൽ നിന്നും ഒഴിഞ്ഞുനിന്നു.

Advertisements

ഇപ്പോഴിതാ നായിക നടിയായി സിനിമകളിൽ സജീവമാകാൻ ഒരുങ്ങുകയാണ് നടി നയൻതാര ചക്രവർത്തി. ജെന്റിൽമാൻ 2 എന്ന തെലുങ്ക് സിനിമയിൽ അഭിനയിച്ച താരം പ്രമോഷൻ തിരക്കുകളിലാണ്.

ALSO READ- താങ്ങാന്‍ കഴിയാത്ത തമാശകള്‍ പ്രചരിപ്പിക്കരുത്, തിരിച്ച് ഞാന്‍ നിന്റെ ദൈവത്തെ പറ്റി പറഞ്ഞാല്‍ കൂട്ടക്കരച്ചിലുണ്ടാവും, കമന്റിട്ടയാള്‍ക്ക് ചുട്ടമറുപടിയുമായി ഉണ്ണിമുകുന്ദന്‍

ഈ സിനിമയുടെ പ്രമോഷന് വേണ്ടി നൽകിയ അഭിമുഖത്തിൽ തന്റെ ശാരീരിക മാറ്റത്തെക്കുറിച്ച് സംസാരിച്ച നയൻതാരയുടെ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

താൻ ഒൻപതാം ക്ലാസിൽ പഠിക്കുമ്പോഴാണ് സിനിമയിൽ നിന്നും ബ്രേക്ക് എടുത്തതെന്നും അതിന് കാരണം ഒന്ന് പത്താം ക്ലാസിലേക്ക് പോകുകയാണ് എന്നതും രണ്ട്, ബേബി എന്ന ടാഗ് ലൈൻ മാറ്റാൻ മാറി നിൽക്കണം എന്നതുമായിരുന്നു എന്നാണ് നയൻതാര പറയുന്നത്.

ALSO READ- എപ്പോഴും ചിരിച്ചുകൊണ്ടുനടക്കുന്ന ആളായിരുന്നു, ചെറിയ പനിയായിരുന്നു ആദ്യം വന്നത്, 34ദിവസമാണ് വെന്റിലേറ്ററില്‍ കഴിഞ്ഞത്, മുന്‍ഭര്‍ത്താവിനെ കുറിച്ച് വേദനയോടെ ബിന്ദു പണിക്കര്‍ പറയുന്നു

പിന്നീട് പ്ലസ് വണ്ണിൽ എത്തിയതിനു ശേഷമാണ് നായികയാകാനുള്ള അവസരങ്ങൾ വന്നു തുടങ്ങിയത്. പിന്നീട് ശാരീരികമായ മാറ്റം വന്നത് തന്നെ മറ്റുള്ളവർ പറയുമ്പോഴാണ് ശ്രദ്ധിക്കുന്നത്. വല്ലപ്പോഴും പഴയ ഫോട്ടോസ് കാണുമ്പോൾ ചിന്തിക്കും ഇത്രയ്ക്ക് മാറ്റമുണ്ടല്ലേ എന്ന്.

എന്നാൽ സ്റ്റിറോയ്ഡ് എടുത്തതാണോ, വല്ല ഇൻഞ്ചക്ഷനും ചെയ്തോ എന്നൊക്കെ ചോദിക്കുന്നവരുണ്ട്. അങ്ങനെയുള്ള ഒന്നും ചെയ്തിട്ടില്ലെന്നും ശരിക്ക് ഭക്ഷണം കഴിച്ചു തുടങ്ങിയപ്പോഴാണ് മാറ്റം വന്നത് എന്നും താരം പറയുകയാണ്.

താൻ മുൻപ് അങ്ങനെ ഭക്ഷണം ഒന്നും നേരത്തിന് കഴിക്കില്ലായിരുന്നു. പത്താം ക്ലാസ് കഴിഞ്ഞപ്പോഴാണ് ശരിയായി നേരത്തിന് ഭക്ഷണം കഴിച്ചു തുടങ്ങിയത്. കുറച്ചു കാലം ബ്രേക്ക് എടുത്തതിന് ശേഷം തിരിച്ചു വരുന്നത് കൊണ്ട് പലർക്കും മാറ്റം തോന്നുന്നാകാം എന്നും നയൻതാര പറയുകയാണ്.

അതേസമയം, സൗന്ദര്യം കൂട്ടാനോ, നിലനിർത്താനോ പ്രത്യേകിച്ചൊന്നും ചെയ്യാറില്ല . മുൻപൊക്കെ ലൊക്കേഷനിൽ നിന്നും വന്നാൽ അമ്മ മഞ്ഞളും തൈരുമൊക്കെ തേച്ച് പിടിപ്പിക്കുമായിരുന്നു. വലുതായപ്പോൾ താൻ അക്കാര്യം നിർത്തി. അത്രയും ക്ഷമയൊന്നും തനിക്കില്ലെന്നും താരം പറയുന്നു.

പിന്നീട് സ്‌കൂളിൽ സ്പോട്സിനൊക്കെ നിന്നപ്പോൾ നന്നായി കറുത്തിരുന്നു. അത് സ്ഥിരമാവുമോ എന്ന് പേടിച്ചു. പക്ഷെ കോളേജിലൊക്കെ ആയപ്പോഴേക്കും അത് താനേ മാറിയെന്നും നയൻതാര വ്യക്തമാക്കി.

Advertisement