Home Entertainment Celebrities

എപ്പോഴും ചിരിച്ചുകൊണ്ടുനടക്കുന്ന ആളായിരുന്നു, ചെറിയ പനിയായിരുന്നു ആദ്യം വന്നത്, 34ദിവസമാണ് വെന്റിലേറ്ററില്‍ കഴിഞ്ഞത്, മുന്‍ഭര്‍ത്താവിനെ കുറിച്ച് വേദനയോടെ ബിന്ദു പണിക്കര്‍ പറയുന്നു

5081

മലയാളി സിനിമാ ആരാധകര്‍ ഏറെ ഇഷ്ടപ്പെടുന്ന താരദമ്പതികള്‍ ആണ് ബിന്ദുപണിക്കരും സായ് കുമാറും. ഏറെക്കാലം ഒരുമിച്ച് താമസിച്ചതിന് ശേഷം 2019 ഏപ്രില്‍ 10 നാണു ഇരുവരും വിവാഹിതരായത്.

Advertisements

ഇരുവരുടെയും രണ്ടാം വിവാഹമായിരുന്നു. ഏറെ വിവാദങ്ങള്‍ക്കൊടുവിലാണ് ഇരുവരും വിവാഹിതരായത്. സായികുമാറിന്റെ ആദ്യ വിവാഹം ഡിവോഴ്‌സിലാണ് അവസാനിച്ചത്.

Also Read: വ്യാജരേഖകള്‍ ചമച്ച് തട്ടിയെടുത്തത് 25കോടിയുടെ സ്വത്തുക്കള്‍, പിന്നാലെ മകളെ കൊല്ലുമെന്ന് ഭീഷണിയും, പരാതിയുമായി നടി ഗൗതമി

2009 ല്‍ തുടങ്ങിയ വിവാഹമോചന കേസ് 2017 ലാണ് അവസാനിച്ചത്. കോഴിക്കോട് സ്വദേശിനിയായ ബിന്ദു പണിക്കരുടെ ആദ്യവിവാഹം 1997 ലായിരുന്നു നടന്നത്. അടുത്തിടെയായി ബിന്ദു പണിക്കരും സായി കുമാറും വേര്‍പിരിഞ്ഞുവെന്ന രീതിയില്‍ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ആ വാര്‍ത്തകള്‍ തെറ്റാണെന്ന് ഇരുവരും തെളിയിച്ചു.

ഇപ്പോഴിതാ ആദ്യ ഭര്‍ത്താവ് ബിജു നായരെ കുറിച്ച് ബിന്ദു പണിക്കര്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. തന്റെ ആദ്യ വിവാഹം പ്രണയവിവാഹമായിരുന്നുവെന്നും ഒരേ ഫീല്‍ഡിലുള്ളവരായിരുന്നു തങ്ങളെന്നും വിവാഹം വീട്ടുകാരാണ് നടത്തി തന്നതെന്നും ബിന്ദു പറയുന്നു.

Also Read: ശമ്പളമില്ലാതെ ജീവിച്ചത് ആറുമാസം, ദുബായിയിലെ ആ ജീവിതമാണ് ശരിക്കും ജീവിതം എന്താണെന്ന് എന്നെ പഠിപ്പിച്ചത്,മനസ്സുതുറന്ന് മീര നന്ദന്‍

എപ്പോഴും ചിരിച്ചുകൊണ്ടുനടക്കുന്ന ആളായിരുന്നു ബിജു ചേട്ടന്‍. അദ്ദേഹത്തിന് ഫിറ്റ്‌സ് വന്നതാണ്. നാക്ക് വരെ മുറിഞ്ഞുപോയെന്നും വെന്റിലേറ്ററിലായിരുന്നപ്പോഴും ഫിറ്റ്‌സ് വന്നിരുന്നുവെന്നും മൂപ്പത്തിനാല് ദിവസമായിരുന്നു വെന്റിലേറ്ററില്‍ കഴിഞ്ഞതെന്നും ബിന്ദു പണിക്കര്‍ പറയുന്നു.

ചെറിയൊരു പനി മാത്രമായിരുന്നു അദ്ദേഹത്തിന് വന്നത്. പെട്ടെന്ന് തന്നെ ആശുപത്രിയില്‍ എത്തിച്ചിരുന്നുവെന്നും പിന്നീടാണ് ഫിറ്്‌റ്‌സ് വന്നതെന്നും മകള്‍ ഒന്നാംക്ലാസ്സില്‍ പടിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ മരണമെന്നും മകള്‍ക്ക് ആ കാര്യങ്ങളൊക്കെ ഓര്‍മ്മയുണ്ടെന്നും ബിന്ദു പണിക്കര്‍ പറയുന്നു.

Advertisement