ഈ ഫീല്‍ഡിലേക്ക് വന്ന് കൈപൊള്ളരുതെന്നായിരുന്നു അദ്ദേഹം പറഞ്ഞത്, പ്രാവ് വിജയിച്ചില്ലെങ്കില്‍ മമ്മൂക്കയുടെ വീട്ടില്‍ കയറാന്‍ പറ്റില്ലെന്ന് നിര്‍മ്മാതാവ് രാജശേഖരന്‍

835

മലയാളികളുടെ പ്രിയതാരമാണ് മമ്മൂട്ടി. മലയാള സിനിമയിലെ സൂപ്പര്‍താരമായ മമ്മൂട്ടിക്ക് ആരാധകരേറെയാണ്. ഇപ്പോഴിതാ മമ്മൂട്ടിയെ കുറിച്ചും തന്റെ പുതിയ ചിത്രമായ പ്രാവിനെ കുറിച്ചും നിര്‍മ്മാതാവ് രാജശേഖരന്‍ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്.

Advertisements

മമ്മൂട്ടിയുടെ ഏറ്റവും അടുത്ത സുഹൃത്തുക്കളില്‍ ഒരാളാണ് രാജശേഖരന്‍. തന്റെ പുതിയ ചിത്രമായ പ്രാവ് വിജയിച്ചില്ലെങ്കില്‍ മമ്മൂട്ടിയുടെ വീട്ടില്‍ കയറാന്‍ പറ്റില്ലെന്നും തനിക്കൊരു കോട്ടവും വരരുതെന്ന് ആഗ്രഹിക്കുന്ന ആളാണ് മമ്മൂട്ടിയെന്നും രാജശേഖരന്‍ പറയുന്നു.

Also Read: വ്യാജരേഖകള്‍ ചമച്ച് തട്ടിയെടുത്തത് 25കോടിയുടെ സ്വത്തുക്കള്‍, പിന്നാലെ മകളെ കൊല്ലുമെന്ന് ഭീഷണിയും, പരാതിയുമായി നടി ഗൗതമി

സിനിമയില്‍ തന്റെ താത്പര്യം ആത്മാര്‍ത്ഥമാണെങ്കില്‍ അദ്ദേഹം തനിക്ക് എല്ലാ പിന്തുണയും നല്‍കും. മമ്മൂട്ടിയോട് ഒരു കാര്യം അവതരിപ്പിക്കണമെങ്കില്‍ വളരെ നൈസ് ആയിട്ടാണ് അവതരിപ്പിക്കുന്നതെന്നും നേരെ പോയി ഒരു കാര്യം പറയില്ലെന്നും രാജശേഖരന്‍ പറയുന്നു.

താന്‍ സിനിമയിലേക്ക് ഇറങ്ങുകയാണെന്ന് പറഞ്ഞപ്പോള്‍ ആദ്യം അദ്ദേഹം തമാശയാണെന്നാണ് കരുതിയത്. പിന്നെയും ഒത്തിരി തവണ താന്‍ പറഞ്ഞുവെന്നും താന്‍ സീരിയസായിട്ടാണ് പറയുന്നതെന്ന് മനസ്സിലാക്കാന്‍ അദ്ദേഹം ഒത്തിരി സമയമെടുത്തുവെന്നും ഒടുവില്‍ കാര്യം മനസ്സിലായപ്പോള്‍ തനിക്ക് വേറെ പണിയൊന്നുമില്ലേ എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടിയെന്നും രാജശേഖരന്‍ പറയുന്നു.

Also Read: ആ കാലമായിരുന്നു നല്ലത്, പക്ഷേ അതിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നില്ല, മീര ജാസ്മിന്‍ പറയുന്നു

ഈ ഫീല്‍ഡിലേക്ക് വന്ന് കൈപൊള്ളരുതെന്നും അദ്ദേഹം തന്നോട് പറഞ്ഞു. ശരിക്കും തന്നോടുള്ള സ്‌നേഹവും കരുതലും കൊണ്ടാണ് അദ്ദേഹം തന്നോട് ഇങ്ങനെ പറഞ്ഞതെന്നും താന്‍ തീരുമാനത്തില്‍ ഉറച്ചുനിന്നപ്പോള്‍ അദ്ദേഹം തനിക്ക് ഒത്തിരി പ്രോത്സാഹനം തന്നുവെന്നും രാജശേഖരന്‍ പറഞ്ഞു.

Advertisement