Home Entertainment Celebrities

മാട്രിമോണിയല്‍ സൈറ്റിലെ പരിചയം പ്രണയത്തിലേക്ക്, നടി മീര നന്ദന്‍ വിവാഹിതയാവുന്നു, വരന്‍ ലണ്ടന്‍ മലയാളി

548

മലയാളത്തിന്റെ ജനപ്രിയ നടന്‍ ദിലീപിനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കിയ മുല്ല എന്ന സിനിമയില്‍ കൂടി മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് മീര നന്ദന്‍. മുല്ലയുടെ തര്‍പ്പന്‍ വിജയത്തിന് പിന്നാലെ ഒരു പിടി സൂപ്പര്‍ഹിറ്റ് സിനിമകളില്‍ കൂടി മികച്ച വേഷങ്ങള്‍ ചെയ്ത മീരാ നന്ദന്‍ ഇപ്പോള്‍ സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ്.

Advertisements

ഒരു റേഡിയോ ജോക്കി കൂടിയിയായ മീരാ നന്ദന്‍ ഇപ്പോള്‍ ദുബായിയില്‍ ജോലി ചെയ്യുക ആണ്. പുതിയ ജോലി കിട്ടിയതോടെ മീര അഭിനയം നിര്‍ത്തിയോ എന്ന് പലര്‍ക്കും സംശയം ഉണ്ടായിരുന്നു. എന്നാല്‍ റേഡിയോ ജോക്കിയായി ജോലി ചെയ്യുന്നതിന് ഒപ്പം താന്‍ നല്ല സിനിമകളും സ്വീകരിക്കുന്നുണ്ടെന്ന് മീര പറഞ്ഞിരുന്നു.

Also Read; ശമ്പളമില്ലാതെ ജീവിച്ചത് ആറുമാസം, ദുബായിയിലെ ആ ജീവിതമാണ് ശരിക്കും ജീവിതം എന്താണെന്ന് എന്നെ പഠിപ്പിച്ചത്,മനസ്സുതുറന്ന് മീര നന്ദന്‍

യുഎഇയില്‍ തന്നെ സെറ്റിലായ മീര നന്ദന്‍ ഇടയ്ക്ക് കേരളത്തില്‍ പരിപാടികള്‍ അവതരിപ്പിക്കാനായാണ് എത്താറുള്ളത്. പലപ്പോഴും വിവാഹത്തെ കുറിച്ച് മീര നന്ദന്‍ പറഞ്ഞ കാര്യങ്ങള്‍ വൈറലായിരുന്നു. ഇപ്പോഴിതാ മീര വിവാഹിതയാവാന്‍ പോകുന്നുവെന്ന സന്തോഷവാര്‍ത്തയാണ് പുറത്തുവരുന്നത്.

ലണ്ടനില്‍ ജോലി ചെയ്യുന്ന ശ്രീജുവാണ് താരത്തിന്റെ വരന്‍. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു. മീര തന്നെയാണ് ചിത്രങ്ങള്‍ പങ്കുവെച്ച് തന്റെ വിവാഹം നിശ്ചയം കഴിഞ്ഞുവെന്ന സന്തോഷവാര്‍ത്ത ആരാധകരുമായി പങ്കുവെച്ചത്.

Also Read: ആ കാലമായിരുന്നു നല്ലത്, പക്ഷേ അതിലേക്ക് മടങ്ങിപ്പോകാന്‍ ആഗ്രഹിക്കുന്നില്ല, മീര ജാസ്മിന്‍ പറയുന്നു

മാട്രിമോണിയല്‍ സൈറ്റിലൂടെയായിരുന്നു ഇരുവരും പരിചയപ്പെട്ടത്. ഇരുകുടുംബങ്ങളും സംസാരിച്ച ശേഷം മീരയെ കാണാനായി ശ്രീജു എത്തുകയായിരുന്നു.

അങ്ങനെ അവര്‍ കണ്ടുമുട്ടിയെന്നും ജീവിതകാലം മുഴുവന്‍ ഒന്നിച്ച് ചെലവഴിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നും മീരയുടെ വിവാഹനിശ്ചയ ചടങ്ങിന്റെ ഫോട്ടോഗ്രാഫി ചെയ്ത ലൈറ്റ്‌സ് ഓണ്‍ ക്രിയേഷന്‍സിന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പറയുന്നു.

Advertisement