ചാക്കോച്ചന്റെ വിവാഹ ദിവസം ഭാഗ്യ പൊട്ടിക്കരഞ്ഞിട്ടുണ്ട്, വിവാഹവേദിയില്‍ വെച്ച് മകളെ ട്രോളി സുരേഷ് ഗോപി,ി കിടലന്‍ മറുപടിയുമായി കുഞ്ചാക്കോ ബോബനും

245

നടനും രാഷ്ട്രീയ നേതാവുമായ സുരേഷ് ഗോപിയുടെ മകളുടെ വിവാഹം വലിയ ശ്രദ്ധനേടിയിരുന്നു. പ്രധാനമന്ത്രിയും സിനിമയിലെ പ്രമുഖ താരങ്ങളുമെല്ലാം പങ്കെടുത്ത വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Advertisements

വിവാഹശേഷം കൊച്ചിയില്‍ ഭാഗ്യയുടെയും ശ്രേയസിന്റെയും വിവാഹ റിസപ്ഷന്‍ ഒരുക്കിയിരുന്നു. അതും താരപ്രഭയാല്‍ സമ്പന്നമായിരുന്നു. താരരാജാവ് മമ്മൂട്ടിയും ദുല്‍ഖറും ശ്രീനിവാസനും കുഞ്ചാക്കോ ബോബനും കുടുംബവുമെല്ലാം റിസപ്ഷനില്‍ പങ്കെടുത്തിരുന്നു.

Also Read:മമ്മൂട്ടിക്കയുടെ ഏറ്റവും മികച്ച ചിത്രം, കാതല്‍ സിനിമ കണ്ടുവെന്ന് മോഹന്‍ലാല്‍, മമ്മൂട്ടിയുടെ പ്രകടനത്തെ വാഴ്ത്തി താരം

ഇപ്പോഴിതാ റിസപ്ഷന്‍ വേദയില്‍ വെച്ച് കുഞ്ചാക്കോ ബോബനുമുന്നില്‍ ഭാഗ്യ താരത്തിന്റെ കടുത്ത ആരാധികയായിരുന്നുവെന്ന് തുറന്നുപറയുകയാണ് സുരേഷ് ഗോപി. ചാക്കോച്ചന്റെ കടുത്ത ആരാധികയാണ് ഭാഗ്യയെന്നും ചാക്കോച്ചന്റെ കല്യാണ ദിവസം പൊട്ടിക്കരഞ്ഞിട്ടുണ്ടെന്നും സുരേഷ് ഗോപി പറയുന്നു.

ചാക്കോച്ചന്‍ മുതലാളി, ബോബച്ചന്‍ മുതലാളി, അപ്പച്ചന്‍ സാര്‍ എല്ലാവരും തങ്ങളുടെ കുടുംബത്തിന് വേണ്ടപ്പെട്ടവരാണെന്നും റിസപ്ഷനില്‍ പങ്കെടുക്കാനെത്തിയ എല്ലാവര്‍ക്കും നന്ദിയെന്നും സുരേഷ് ഗോപി പറഞ്ഞു. സുരേഷ് ഗോപിയുടെ വാ്ക്കുകള്‍ക്ക് കുഞ്ചാക്കോ ബോബന്‍ മറുപടിയും നല്‍കുന്നുണ്ട്.

Also Read:ഇത്തവണ ബിഗ് ബോസില്‍ ഇവരൊക്കെയോ; റിപ്പോര്‍ട്ട് പുറത്ത് !

വിവാഹസമയത്തും സ്വന്തം മകളെ റാഗ് ചെയ്യുന്ന അച്ഛനെ ശിരസാല്‍ നമിക്കുന്നുവെന്നായിരുന്നു കുഞ്ചാക്കോ ബോബന്റെ മറുപടി. ഭാഗ്യയുടെ വിവാഹറിസപ്ഷന്റെ വീഡിയോകളെല്ലാം ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

Advertisement