Home Entertainment Celebrities

ഷുഐബ് മാലിക്കിന്റെ രണ്ടാംവിവാഹം, വധു സനാ ജാവേദിനെ കുറിച്ച് തെരഞ്ഞ് സോഷ്യല്‍മീഡിയ, ചില്ലറക്കാരിയല്ല

154

ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം നിറഞ്ഞുനില്‍ക്കുകയാണ് പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ഷുഐബ് മാലിക്കിന്റെ രണ്ടാം വിവാഹം. നടി സന ജാവേദിനെയാണ് ഷുഐബ് മാലിക്ക് വിവാഹം ചെയ്തിരിക്കുന്നത്. ഇരുവരും ഡേറ്റിങ്ങിലാണെന്ന് നേരത്തെ തന്നെ വാര്‍ത്തകളുണ്ടായിരുന്നു.

Advertisements

കഴിഞ്ഞ വര്‍ഷം സനയുടെ ജന്മദിനത്തില്‍ ഷുഐബ് സോഷ്യല്‍മീഡിയയിലൂടെ ആശംസകള്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇരുവരും ഡേറ്റിങ്ങിലാണെന്ന അഭ്യൂഹങ്ങള്‍ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്.

Also Read:ചാക്കോച്ചന്റെ വിവാഹ ദിവസം ഭാഗ്യ പൊട്ടിക്കരഞ്ഞിട്ടുണ്ട്, വിവാഹവേദിയില്‍ വെച്ച് മകളെ ട്രോളി സുരേഷ് ഗോപി,ി കിടലന്‍ മറുപടിയുമായി കുഞ്ചാക്കോ ബോബനും

ഇതെല്ലാം ശരിവെക്കുന്ന രീതിയിലാണ് ഇപ്പോള്‍ ഇവരുടെ വിവാഹ വാര്‍ത്തും ചിത്രങ്ങളുമെല്ലാം പുറത്തുവന്നത്. ഇപ്പോഴിതാ ഇവരുടെ വിവാഹവാര്‍ത്തകള്‍ നിറയുമ്പോള്‍ സന ജാവേദ് ആരാണെന്ന് തിരയുകയാണ് സോഷ്യല്‍മീഡിയ.

ഉറുദു ടെലിവിഷന്‍ സീരിയലുകളിലെ നിറസാന്നിധ്യമാണ് സന ജാവേദ്. മുപ്പതുവയസ്സുകാരിയായ സന ജാവേദ് 2012ലായിരുന്നു സീരിയലില്‍ അരങ്ങേറ്റം കുറിച്ചത്. ഇ സാത്ത് എന്ന സീരിയലിലായിരുന്നു സന ആദ്യം അഭിനയിച്ചത്. ഇതിന് ശേഷം ഒത്തിരി അവസരങ്ങള്‍ സനയെ തേടിയെത്തി.

Also Read:ഇത്തവണ ബിഗ് ബോസില്‍ ഇവരൊക്കെയോ; റിപ്പോര്‍ട്ട് പുറത്ത് !

നടി എന്നതിലുപരി മോഡലിംഗ് രംഗത്തും പരസ്യ ചിത്രങ്ങളിലും സന അഭിനയിച്ചിരുന്നു. സനയുടെയും ഇത് രണ്ടാം വിവാഹമാണ്. 2020ല്‍ നടി പാക്ക് ഗായകന്‍ ഉമൈര്‍ ജസ്വാളിനെ വിവാഹം ചെയ്തിരുന്നു. എന്നാല്‍ 2023ല്‍ ഇരുവരും വേര്‍പിരിഞ്ഞു.

Advertisement