ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രം, ഒടുവില്‍ വിവാഹത്തിയ്യതി പുറത്തുവിട്ട് ജിപിയും ഗോപികയും

73

മലയാളികളുടെ പ്രിയപ്പെട്ട നടി ഗോപിക അനിലും ടെലിവിഷന്‍ അവതാരകനും നടനുമായ ഗോവിന്ദ് പത്മസൂര്യയും വിവാഹിതരാകാന്‍ പോകുന്നുവെന്ന വാര്‍ത്ത ഞെട്ടലോടെയാണ് ആരാധകര്‍ കേട്ടത്. താരങ്ങളുടെ വിവാഹ നിശ്ചയത്തിന്റെ ഫോട്ടോകളും വീഡിയോകളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.

Advertisements

ചടങ്ങിന്റെ ഫോട്ടോകള്‍ പങ്കുവെച്ചു കൊണ്ടാണ് ഇരുവരും സോഷ്യല്‍ മീഡിയ വഴി ഈ സന്തോഷവാര്‍ത്ത അറിയിച്ചത്. വളരെ രഹസ്യമായിട്ടായിരുന്നു പെണ്ണുകാണല്‍ ചടങ്ങും മറ്റും നടന്നത്. വിവാഹനിശ്ചയ ദിവസം മാത്രമായിരുന്നു വിവാഹക്കാര്യം ഇരുവരും ആരാധകരെ അറിയിച്ചത്.

Also Read:ഷുഐബ് മാലിക്കിന്റെ രണ്ടാംവിവാഹം, വധു സനാ ജാവേദിനെ കുറിച്ച് തെരഞ്ഞ് സോഷ്യല്‍മീഡിയ, ചില്ലറക്കാരിയല്ല

വിവാഹനിശ്ചത്തിന് പിന്നാലെ ഇരുവരും ഒന്നിച്ച് യൂട്യൂബ് ചാനലില്‍ പ്രത്യക്ഷപ്പെട്ടിരുന്നു. ഗോപിന്ദ് പത്മസൂര്യയുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോയില്‍ എങ്ങനെയാണ് വിവാഹത്തിലേക്ക് എത്തിയതെന്ന കാര്യം ഇരുവരും തുറന്നുപറഞ്ഞിരുന്നു.

ഇവരുടെ വിവാഹം എപ്പോഴാണെന്ന് അറിയാനായി കാത്തിരിക്കുകയായിരുന്നു ആരാധകരൊന്നടങ്കം ഇപ്പോഴിതാ വിവാഹത്തിയതി വെളിപ്പെടുത്തിയിരിക്കുകയാണ് ജിപിയും ഗോപികയും. ജനുവരി ഇരുപത്തിയെട്ടിനാണ് വിവാഹമെന്ന് ജിപി പറയുന്നു.

Also Read:ചാക്കോച്ചന്റെ വിവാഹ ദിവസം ഭാഗ്യ പൊട്ടിക്കരഞ്ഞിട്ടുണ്ട്, വിവാഹവേദിയില്‍ വെച്ച് മകളെ ട്രോളി സുരേഷ് ഗോപി,ി കിടലന്‍ മറുപടിയുമായി കുഞ്ചാക്കോ ബോബനും

വിവാഹലോഗോയും മറ്റും ചാനലിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഇപ്പോള്‍ വിവാഹത്തിരക്കിലാണ് ഇരുവരും. ജിപിയുടെയും ഗോപികയുടെയും കുടുംബങ്ങള്‍ ഒന്നിച്ചാണ് വിവാഹക്കാര്യങ്ങളെല്ലാം പ്ലാന്‍ ചെയ്യുന്നത്. ഷോപ്പിങ്ങിന്റെയും വിവാഹത്തിന് ക്ഷണിക്കേണ്ടുന്നവരുടെ ലിസ്റ്റ് തയ്യാറാക്കുന്നതുമെല്ലാം വിഡിയോ ജിപി പങ്കുവെച്ചിട്ടുമ്ട്.

Advertisement