അച്ഛൻ മരിച്ചത് അദ്ദേഹത്തിന്റെ കയ്യിലിരിപ്പ് കാരണമാണ്; എന്റെ തഗ്ഗടി അമ്മയിൽ നിന്ന് കിട്ടിയതാണ്; തുറന്ന് പറഞ്ഞ് ബൈജു

2859

10 ആം വയസ്സിൽ അഭിനയരംഗത്തേക്ക് ബാലതാരമായി കാലെടുത്തു വെച്ച നടനാണ് ബൈജു. 1981 ൽ ബാലചന്ദ്രമേനോൻ സംവിധാനം ചെയ്ത മണിയൻ പിള്ള അഥവാ മണിയൻ പിള്ള എന്ന സിനിമയിലാണ് താരം ആദ്യമായി അഭിനയിക്കുന്നത്. 1985 വരെ ബാലതാരമായി അഭിനയിച്ച താരം പിന്നീടങ്ങോട്ട് ആ ലേബലിൽ നിന്ന് മാറി നടനായി. നായകനായും, സഹനടനായും താരം മലയാള സിനിമയിൽ നിറഞ്ഞു നിന്നു.

ഇപ്പോഴിതാ തന്റെ മാതാപിതാക്കളെ കുറിച്ച് കാൻ ചാനൽ മീഡിയക്ക് നല്കിയ അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എനിക്ക് കിട്ടിയത് ആരുടെ ഗുണമാണെന്ന് ചോദിക്കാറുണ്ട്. ഞാൻ പറയട്ടെ എനിക്ക് കിട്ടിയത് എന്റെ അമ്മയുടെ ഗുണമാണ്. തഗടിക്കുന്ന ആളായിരുന്ന അമ്മ ഒപ്പം നഴ്‌സും, തങ്കമ്മ എന്നാണ് അമ്മയുടെ പേര്. അമ്മ മരിച്ച് പോയി. അച്ഛന്റെ പേര് ഭാസ്‌കരൻ നായർ. 63 വയസ്സായപ്പോഴാണ് അച്ഛൻ മരിച്ചത്. അതിന് കാരണം അച്ഛന്റെ കയ്യിലിരിപ്പ് തന്നെയാണ്. മദ്യപാനം കുറച്ച് കൂടുതൽ ആയിരുന്നു.

Advertisements

്എ

Also Read
ഞാൻ മാത്രേ കണ്ടുള്ളൂ എന്ന് ഇനി പറയരുത്! നൊസ്റ്റാൾജിക് ചിത്രങ്ങളുമായി നവ്യ നായർ; ഏറ്റെടുത്ത് ആരാധകർ!

ന്റെ ശരിക്കും ഉള്ള പേര്, ബിജു സന്തോഷ് കുമാർ എന്നാണ്. പക്ഷെ ബൈജു എന്നാണ് വീട്ടിൽ വിളിക്കുന്നത്. ഞാൻ അഭിനയിക്കുന്ന സമയത്ത് സന്തോഷ് എന്നു പേരുള്ള മറ്റൊരു നടനുണ്ടായിരുന്നു. അതുകൊണ്ടാണ് എനിക്ക ബൈജു എന്നിട്ടത്. ആറ് വർഷം മുമ്പാണ് സന്തോഷ് എന്ന പേര് പേരിന്റെ കൂടെ ചേർത്തത്.വിശ്വാസ പ്രകാരമായിരുന്നു അത്. എന്നിട്ടും വലിയ പുരോഗതി ഒന്നും കാണുന്നില്ല.

ഉണ്ടായിരുന്ന സ്വത്തെല്ലാം വിറ്റ് തുലച്ചവനാണ് അച്ഛൻ. സ്വന്തമായി കഷ്ടപ്പെട്ട് ഉണ്ടാക്കിയതല്ല. ദാനമായി കിട്ടിയതാണ്. പല പല ബിസിനസുകൾ ചെയ്ത് അത് മുഴുവൻ നശിപ്പിച്ചുക്കളഞ്ഞതാണ്. എല്ലാം കൂടി ചേർത്ത് വെച്ചാൽ ഒരു 200 കോടിക്ക് മുകളിൽ ഉണ്ടാവും. ഓരോ മനുഷ്യർ ഓരോ സ്വഭാവക്കാരായത് കൊണ്ട് അച്ഛനോട് എനിക്ക് ദേഷ്യമില്ല.

Also Read
‘ഓട്ടോയോടിച്ച് നടന്നിരുന്ന എന്റെ സുഹൃത്ത് ഇന്ന് കേരളത്തിലെ വലിയ വ്യവസായി’; സുഹൃത്തിന്റെ അനിയത്തിയുടെ ജന്മദിനാഘോഷത്തിന് എത്തിയ ആസിഫ് അലിയുടെ വാക്കുകൾ!

അഭിനയിക്കേണ്ടത് ജീവിതത്തിൽ ആണ്. സിനിമാ നടനെ ജനങ്ങൾ പെട്ടെന്ന് ഇഷ്ടപ്പെടും. എനിക്ക് തോന്നുന്നത് ജീവിതത്തിൽ ഫ്രസ്‌ട്രേഷൻ ഇല്ലാത്ത ഒരാളുപോലും ഇല്ല എന്നാണ്. എല്ലാ മനുഷ്യർക്കും ഇനിയെത്ര പണമുണ്ടെങ്കിലും ഫ്രസ്‌ട്രേൽനും സ്ട്രസും വരും. പക്ഷെ ഒരു സിനിമാ നടനെയോ നടിയെയോ സംബന്ധിച്ചിടത്തോളം അവർക്കത് പുറത്ത് കാണിക്കാൻ പറ്റില്ല. ആരോടാണ് കാണിക്കുക. ഒരു മിസ്റ്റേക്ക് കാണിച്ചാൽ പക്ഷെ ഇതേ ആൾ തന്നെ പെട്ടെന്ന് വെറുക്കപ്പെടുകയും ചെയ്യും. ആ തെറ്റ് വരാൻ പാടില്ല എന്നാണ് എന്റെ അഭിപ്രായമെന്നും ബൈജു വ്യക്തമാക്കി.

Advertisement