ഞാൻ മാത്രേ കണ്ടുള്ളൂ എന്ന് ഇനി പറയരുത്! നൊസ്റ്റാൾജിക് ചിത്രങ്ങളുമായി നവ്യ നായർ; ഏറ്റെടുത്ത് ആരാധകർ!

1196

ഏറെ പ്രതീക്ഷയോടെ മലയാളി പ്രേക്ഷകർ കാത്തിരുന്ന ചിത്രമായിരുന്നു ഒരുത്തി. വികെപിയുടെ സംവിധാനത്തിൽ 10 വർഷത്തിന് ശേഷമായിരുന്നു നവ്യ നായർ സിനിമയിൽ മടങ്ങി എത്തിയത്.

പ്രേക്ഷകരുടെ പ്രതീക്ഷ ഒരു തരിപോലും തെറ്റിക്കാതെ രാധമാണിയായി നവ്യ ജീവിക്കുകയായിരുന്നു. റിലീസ് ചെയ്ത എല്ലാ കേന്ദ്രങ്ങളിൽ നല്ല അഭിപ്രായമാണ് ചിത്രത്തിന് ലഭിച്ചിരുന്നത്. 10 വർഷം മുൻപ് കണ്ട നവ്യയെ ആയിരുന്നില്ല സിനിമയിലും ഓഫ് സ്‌ക്രീനിലും കണ്ടത്.

Advertisements

പ്രേക്ഷകർ എപ്പോഴും ഇരു കൈകളും നീട്ടിയാണ് നവ്യയുടെ കഥാപാത്രങ്ങളെ സ്വീകരിച്ചിരിക്കുന്നത്. തുടക്കകാലത്ത് അധികം പരാജയങ്ങളും നവ്യയ്ക്ക് നേരിടേണ്ടി വന്നിട്ടില്ല. തന്നിൽ ഏൽപ്പിക്കുന്ന കഥാപാത്രങ്ങളെ എപ്പോഴും അതിന്റേതായ രീതിയിൽ വൃത്തിയായി ചെയ്യാൻ നടി ശ്രമിക്കാറുണ്ട്.

ALSO READ- ‘ഓട്ടോയോടിച്ച് നടന്നിരുന്ന എന്റെ സുഹൃത്ത് ഇന്ന് കേരളത്തിലെ വലിയ വ്യവസായി’; സുഹൃത്തിന്റെ അനിയത്തിയുടെ ജന്മദിനാഘോഷത്തിന് എത്തിയ ആസിഫ് അലിയുടെ വാക്കുകൾ!

ഒരുത്തിയിലും അത് അങ്ങനെ തന്നെയാണ്. എന്നാൽ പ്രേക്ഷരെ ആകെ ഞെട്ടിപ്പിച്ചിരിക്കുന്നത് നവ്യയുടെ നിലപാടുകളാണ്. 10 വർഷത്തിന് ശേഷുള്ള മടങ്ങി വരവിനെ കുറിച്ചും വിവാഹ ശേഷമുള്ള ജീവിതത്തെ കുറിച്ചുമൊക്കെ താരം തുറന്ന് പറയുകയും ചെയ്തിരുന്നു. ഇപ്പോഴിതാ, മാതംഗി സ്‌കൂൾ ഓഫ് പെർഫോമിങ് ആർട്‌സ് ഫൗണ്ടേഷൻ എന്ന പേരിൽ ഒരു നൃത്ത വിദ്യാലയവും നവ്യ നടത്തുന്നുണ്ട്. നൃത്ത വേദികളിലും വളരെ സജീവമാണ് നവ്യ.

Courtesy: Public Domain

താരം ഈയടുത്ത് ഇൻസ്റ്റഗ്രാമിലൂടെ പങ്കുവച്ച ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. തന്റെ കുട്ടിക്കാലത്തെ ഉൾപ്പടെയുള്ള ചിത്രങ്ങൾ ഓരോന്നായി ആരാധകരെ കാണിക്കുകയാണ് താരം.

താരം പങ്കെടുത്ത ആലപ്പുഴയിൽ വച്ചുള്ള ഒരു ഉദ്ഘാടന ചടങ്ങിനിടെയാണ് ഈ ചിത്രങ്ങൾ നവ്യയ്ക്ക് ഒരു ഫോട്ടോഗ്രഫർ സമ്മാനിച്ചത്. തന്റെ വിവാഹസമയത്ത് അച്ഛനും അമ്മയും ഡെക്കറേഷൻ പരിപാടിയ്ക്ക് നൽകിയതായിരിക്കാം ചിത്രങ്ങൾ എന്നാണ് നവ്യ ഈ വീഡിയോയിൽ പറയുന്നത്.

ALSO READ- പെർഫക്റ്റ് കോംബിനേഷൻ! 14 വർഷത്തിന് ശേഷം ഒന്നിക്കുന്ന തൃഷയ്ക്കും വിജയ്ക്കും യാത്ര ഒരുക്കി സ്‌പൈസ്‌ജെറ്റ്; വൈറലായി ആശംസ!

ഓരോ ഫോട്ടോയും വളരെ ആകാംക്ഷയോടെ ചിത്രങ്ങൾ നോക്കുകയും പ്രേക്ഷകരെ കാണിക്കുന്നുമുണ്ട് നവ്യ.അവതാരകൻ മാത്തുക്കുട്ടിയാണ് നവ്യയുടെ വീഡിയോകൾ പകർത്തിയിരിക്കുന്നത്. നിരവധി പേരാണ് നവ്യയുടെ വീഡിയോയ്ക്ക് കമന്റുകൾ സമ്മാനിക്കുന്നത്. ഇതിനിടെ, നാഗവല്ലിയുടെ ആഭരണങ്ങൾ കാണിച്ചു തരുന്ന ഗംഗ നായർ എന്നാണ് മാത്തുക്കുട്ടി വീഡിയോയുടെ താഴെ കമന്റായി കുറിച്ചിരിക്കുന്നത്.

ഓൾഡ് ഫോട്ടോസ്, നൊസ്റ്റാൾജിയ എന്നീ ഹാഷ്ടാഗുകളാണ് നവ്യ വീഡിയോയ്ക്ക് കൊടുത്തിരിക്കുന്നത്. അതേസമയം, ഫോട്ടോഗ്രാഫർ നവ്യയെ പഴയ ഓർമ്മകളിലേക്ക് കൊണ്ട് പോയി, ഞാൻ മാത്രേ കണ്ടൊള്ളു എന്ന് ഇനി പറയരുത് എന്നൊക്കെയാണ് ആരാധകർ നൽകുന്ന കമന്റുകൾ.

അനീഷ് ഉപാസന സംവിധാനം ചെയ്യുന്ന ജാനകി ജാനേ ആണ് നവ്യയുടെ അടുത്തചിത്രം. പ്രിന്റിംഗ് പ്രസ് ജീവനക്കാരിയായ ജാനകി എന്ന കഥാപാത്രമായാണ് ചിത്രത്തിൽ നവ്യയെത്തുന്നത്. സൈജു കുറുപ്പാണ് ചിത്രത്തിലെ നായകൻ.

Advertisement