Home Entertainment Celebrities

ലോകം തന്നെ അവളെ എതിര്‍ത്തു വന്നാലും മുന്നില്‍ അവളെ സംരക്ഷിച്ചു ഞാന്‍ നില്‍ക്കും; ഭാര്യക്കൊപ്പം വേദിയിലേക്ക് ബാല

2946

ഇടയ്ക്കിടെ വിവാദങ്ങളില്‍ പെടാറുള്ള നടനാണ് ബാല. ഈ അടുത്ത് ബാലയുടെ പേര് വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിനെല്ലാം പ്രതികരണം അറിയിച്ച് നടന്‍ എത്താറുണ്ട്. ഇപ്പോള്‍ വ്ളോഗര്‍ ചെകുത്താനുമായുള്ള പ്രശ്നത്തിന് ശേഷം ബാല സ്റ്റാര്‍ മാജിക് വേദിയില്‍ എത്തിയിരിക്കുകയാണ്. ജീവിതത്തിലെ ഓരോ പ്രധാന ഘട്ടം കഴിയുമ്പോഴും, അല്ലെങ്കില്‍ എന്തെങ്കിലും ഒരു വിവാദം പറഞ്ഞവസാനിക്കുമ്പോഴും ഈ നടന്‍ സ്റ്റാര്‍ മാജിക്കിന്റെ വേദിയിലും എത്താറുണ്ട്.


ഇത്തവണ ഭാര്യ എലിസബത്തും ബാലക്കൊപ്പം വന്നിട്ടുണ്ട്. എന്തിനും കട്ടയ്ക്ക് കൂടെ നില്‍ക്കുന്ന ഭാര്യ എലിസബത്തും ഉള്ളത് തന്നെയാണ് ഈ എപ്പിസോഡിന്റെ ഹൈലൈറ്റ്. ബാലയുടെ ബലമായ എലിസബത്ത് എന്നു പറഞ്ഞുകൊണ്ടാണ് ഭാര്യയെ ഷോ സ്വീകരിക്കുന്നത്. ഇതിന്റെ വീഡിയോയും പുറത്തുവന്നു.

Advertisements

also readമകളുടെ പ്രായമല്ലേയുള്ളൂ, കീര്‍ത്തിയോട് എന്തിനാണ് ഇങ്ങനെ കാമം കാണിക്കുന്നത്, ചിരഞ്ജീവിയെ രൂക്ഷമായി വിമര്‍ശിച്ച് നടി ശ്രീറെഡ്ഡി, വീണ്ടും വിവാദം

ഈ ലോകം തന്നെ അവളെ എതിര്‍ത്തു വന്നാലും മുന്നില്‍ അവളെ സംരക്ഷിച്ചു ഞാന്‍ നില്‍ക്കും എന്ന കാര്യം അവള്‍ക്കറിയാം എന്നാണ് ബാല വേദിയില്‍ വെച്ച് പറഞ്ഞത്. ബാലയുടെ മാസ്റ്റര്‍ പീസ് ഡയലോഗായ ‘ദിസ് ഈസ് റാങ്’ എന്ന് എലിസബത്ത് നല്ല അസ്സലായി തന്നെ പറയുന്നത് പ്രമോയില്‍ കാണാം. അപ്പോള്‍ ‘നാന്‍ എന്ന പൊട്ടനാ’ എന്ന് ബാല തിരിച്ചു ചോദിക്കുകയും ചെയ്യുന്നു.

അതേസമയം മലയാളം , തമിഴ് സിനിമകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ നടനും സംവിധായകനുമാണ് ബാല . 2 മച്ച് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അദ്ദേഹം അരങ്ങേറ്റം കുറിച്ചത്. സപ്പോര്‍ട്ടിംഗ് റോളുകള്‍ക്ക് ഈ താരം പ്രശസ്തനാണ്. ബിഗ് ബി (2007), സൗണ്ട് ഓഫ് ബൂട്ട് (2008), പുതിയ മുഖം (2009), ഹീറോ (2012), വീരം (2014) , എന്ന് നിന്റെ മൊയ്തീന്‍ (2015), പുലിമുരുകന്‍ (2016 ), ആനക്കള്ളന്‍ (2018) , ലൂസിഫര്‍ (2019), തമ്പി (2019) തുടങ്ങി നിരവധി ചിത്രത്തില്‍ അഭിനയിച്ചു.

Advertisement