Home Entertainment Celebrities

ഡേറ്റിങ് സമയത്ത് പോലും കുടുംബത്തെയും ഒപ്പം കൂട്ടി, എപ്പോഴും അവര്‍ ഒപ്പം കാണും ; തുറന്നു പറഞ്ഞ് നൂറിന്‍

77

ഈ അടുത്താണ് നടി നൂറിന്‍ ഷരീഫും നടനും തിരക്കഥാകൃത്തുമായ ഷാഹിം സഫറും വിവാഹിതരായത്. കഴിഞ്ഞ ഡിസംബറില്‍ ആയിരുന്നു ഇവരുടെ വിവാഹനിശ്ചയം. വലിയ ആഘോഷത്തോടുകൂടി നടത്തിയ വിവാഹ ചടങ്ങില്‍ സിനിമ താരങ്ങള്‍ പങ്കെടുത്തു. ഇവരുടെ വിവാഹത്തിന്റെ വീഡിയോ എല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.

Advertisements

ഒരു അഡാര്‍ ലവ് എന്ന സിനിമയില്‍ നായിക കഥാപാത്രത്തെ അവതരിപ്പിച്ചു കൊണ്ടാണ് നൂറിന്‍ ഷെരീഫ് ശ്രദ്ധേയമാകുന്നത്. ഇതിന് പിന്നിലെ മറ്റു ചിത്രങ്ങളിലേക്ക് നടിയെത്തി. വെള്ളേപ്പം എന്ന ചിത്രത്തിലാണ് ഒടുവില്‍ താരം അഭിനയിച്ചത്. ഷാഹിമും നിരവധി സിനിമകളില്‍ അഭിനയിച്ചു. മധുരം എന്ന സിനിമയുടെ രചയിതാവ് കൂടിയാണ് ഇദ്ദേഹം. ഇപ്പോള്‍ ഇവര്‍ ചേര്‍ന്ന് പുതിയ സിനിമ ഒരുക്കേണ്ട തിരക്കിലാണ്. ഇപ്പോള്‍ വിവാഹം കഴിഞ്ഞുള്ള വിശേഷങ്ങള്‍ പങ്കുവെച്ചിരിക്കുകയാണ് താരങ്ങള്‍.

സിനിമയാണ് ഇവരെ ഒന്നിപ്പിച്ചത്. എപ്പോഴും ഞങ്ങള്‍ സിനിമയെ കുറിച്ചാണ് സംസാരിക്കാറ് എന്ന് ഇവര്‍ നേരത്തെ പറഞ്ഞിരുന്നു. ഫാഹിമുമായി പ്രണയത്തിലായശേഷം ഡേറ്റിങിന് വേണ്ടി നൂറിന്‍ കുടുംബസമേതമാണ് പോയത്. അതിന് പിന്നിലെ കാരണവും താരം പറഞ്ഞു.

നടി എപ്പോഴും ഉദ്ഘാടനങ്ങള്‍ക്ക് പോവുമ്പോള്‍ കുടുംബവും ഒപ്പം കാണും. ‘പൊതുവെ ഉദ്ഘാടനം പോലുള്ള പരിപാടികളില്‍ പങ്കെടുക്കാന്‍ പോയി തിരികെ വരുമ്പോള്‍ കൊച്ചിയില്‍ വെച്ച് ഫാഹിമിനെ മീറ്റ് ചെയ്യാറുണ്ട്. അപ്പോഴെല്ലാം കുടുംബവും ഒപ്പം കാണും എന്ന് നടി പറയുന്നു.

also readഅദ്ദേഹത്തിലെ നടനെ അന്ന് ഞാന്‍ തിരിച്ചറിഞ്ഞു, പ്രിയദര്‍ശന്‍ വരെ ഞെട്ടി നില്‍ക്കുകയായിരുന്നു, മോഹന്‍ലാലിനെ കുറിച്ച് എംജി ശ്രീകുമാര്‍ പറയുന്നു

താന്‍ വിവാഹം കഴിക്കുന്ന ആള്‍ തന്റെ കുടുംബത്തെയും നന്നായി സ്‌നേഹിക്കുന്ന ഒരാളായിരിക്കണമെന്ന് തനിക്ക് നിര്‍ബന്ധമുണ്ടായിരുന്നുവെന്ന് നൂറിന്‍ പറഞ്ഞു. ഡേറ്റിങ് സമയത്ത് പോലും കുടുംബത്തെയും ഒപ്പം കൂട്ടിയിരുന്നു. വിവാഹനിശ്ചയം കഴിഞ്ഞ ശേഷമാണ് ഞാനും ഫാഹിമും മാത്രമായി പുറത്തൊക്കെ പോയി തുടങ്ങിയതെന്നും താരം പറഞ്ഞു.

Advertisement