Home Entertainment Celebrities

ചെറുതായി ക്ഷീണം പോലെ തോന്നി, പിന്നാലെ അഡ്മിറ്റാവുകയായിരുന്നു, ഭക്ഷണവും പണവും നല്‍കി സഹായിച്ചത് കൂടെയുള്ളവര്‍, ആശുപത്രിയില്‍ നിന്നുള്ള വീഡിയോയുമായി ബാലയുടെ ഭാര്യ

761

വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന താരമാണ് ബാല. മലയാളി അല്ലെങ്കിലും മലയാളികല്‍ ആവേശത്തോടെ സ്വീകരിച്ച താരം കൂടിയാണ് ബാല. ഡോക്ടര്‍ എലിസബത്താണ് ബാലയുടെ ഭാര്യ. ബാലയുടെ രണ്ടാം വിവാഹം ആയിരുന്നു ഇത്.

Advertisements

ആദ്യ ഭാര്യ ആയിരുന്നു ഗായിക അമൃത സുരേഷും ആയുള്ള ബന്ധം വേര്‍പെടുത്തിയ ശേഷമാണ് എലിസബത്തിന് ബാല വിവാഹം കഴിച്ചത്. അടുത്തിടെ രോഗബാധിതനായ ബാല കരള്‍ മാറ്റ ശസ്ത്രക്രിയയിലൂടെ ആരോഗ്യം തിരികെ നേടിയെടുത്തിരുന്നു. കരള്‍ രോഗത്തെ തുടര്‍ന്ന് ഗുരുതരവാസ്ഥയില്‍ യിരുന്ന ബാല ഒരു മാസക്കാലം ആശുപത്രിയില്‍ ആയിരുന്നു.

Also Read: നല്ലൊരു പോസിറ്റീവ് എനര്‍ജിയുണ്ട്, അച്ഛന് ഇഷ്ടപ്പെട്ട വീടാണ്, അത് ഞാന്‍ വാങ്ങാന്‍ പോകുന്നു, സന്തോഷവാര്‍ത്തയുമായി അമൃത സുരേഷ്

ഇപ്പോള്‍ ജീവിതത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരം. ബാലയും ഭാര്യ എലിസബത്തും സോഷ്യല്‍ മീഡിയകളില്‍ ഏറെ സജീവമാണ്. തങ്ങളുടെ വിശേഷങ്ങള്‍ എല്ലാം താര ദമ്പതികള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്.

ഇപ്പോഴിതാ എലിസബത്ത് പങ്കുവെച്ച പുതിയ വീഡിയോയാണ് ശ്രദ്ധനേടുന്നത്. ആശുപത്രിയില്‍ നിന്നുള്ള വീഡിയോയാണ് ഡോക്ടര്‍ എലിസബത്ത് പങ്കുവെച്ചിരിക്കുന്നത്. എന്നാല്‍ ഡ്യൂട്ടിയിലുള്ള വീഡിയോയല്ല ഇത്. എലിസബത്ത് ആശുപത്രിയില്‍ അഡ്മിറ്റായിരിക്കുകയാണ്.

Also Read: ഉമ്മന്‍ചാണ്ടിയുടെ കഥപറയുന്ന ചിത്രത്തില്‍ നായകനായി മമ്മൂട്ടി മതി, മകനായി ദുല്‍ഖറും, ചാണ്ടി ഉമ്മന്‍ പറയുന്നതിങ്ങനെ

തനിക്ക് ചെറുതായി ക്ഷീണം തോന്നുണ്ട്. വൈറല്‍ ഫീവറാണെന്നും പനി കുറയാത്തതുകൊണ്ടാണ് ആശുപത്രിയില്‍ അഡ്മിറ്റായതെന്നും ഡിപ്പാര്‍ട്ട്‌മെന്റിലെ മുതിര്‍ന്നവരാണ് തനിക്ക് ഭക്ഷണമൊക്കെ കൊണ്ടുതന്നതെന്നും ഒപ്പമുള്ള മലയാളികള്‍ തനിക്ക് കഞ്ഞിവെച്ചുതന്നുവെന്നും പണം നല്‍കിയതും കൂടെയുള്ളവരാണെന്നും ഉറക്കം പോലും കളഞ്ഞ് തനിക്ക് ഒപ്പം നില്‍ക്കുന്നവരുണ്ടെന്നും എലിസബത്ത് പറയുന്നു.

നമ്മള്‍ ജീവിതത്തില്‍ എപ്പോഴെങ്കിലും നല്ല കാര്യം ചെയ്തിട്ടുണ്ടെങ്കില്‍ നമുക്കും ആരെങ്കിലും തിരിച്ച് തരുമെന്നും ചിലപ്പോള്‍ ഇരട്ടിയായി കിട്ടുമെന്നും തന്നെ ഇത്രയും ആളുകള്‍ സഹായിക്കുന്നത് ഇതാദ്യമായിട്ടാണെന്നും ഈ സ്‌നേഹമെല്ലാം തിരികെ കൊടുക്കണമെന്നത് ഇപ്പോള്‍ തന്റെ ഉത്തരവാദിത്തമാണെന്നും എലിസബത്ത് പറയുന്നു.

Advertisement