കുറച്ചൊക്കെ ഭർത്താവിനെ അനുസരിക്കാം; ബാല നന്നായി സ്‌നേഹിക്കുന്ന ഭർത്താവാണെന്ന് അമൃതയോട് റിമി ടോമി; അമൃതയുടെത് കൊച്ചു കൊച്ചു തെറ്റുകളെന്ന് ബാല

13564

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട സംഗീത സംവിധായകനും ഗായികയുമാണ് യഥാക്രമം ഗോപി സുന്ദറും അമൃത സുരേഷും. ഇവർ തങ്ങളും പരസ്പരം ഉള്ള പ്രണയം തുറന്ന് പറഞ്ഞപ്പോൾ മുതൽ വലിയ വിമർശനത്തിന് ആണ് ഇരയായി തീർന്നത്.

ഐഡിയ സ്റ്റാർ സിംഗർ എന്ന റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് മലയാള സിനിമയിലെ പിന്നണി ഗായികയായി ഉയർന്ന താരമാണ് അമൃത. തനി നാട്ടിൻ പുറത്തുകാരിയായ അമൃത പിന്നീട് നടൻ ബാലയെ വിവാഹം ചെയ്തു.

Advertisements

എന്നാൽ അധികം വൈകാതെ തന്നെ ഇരുവരും വേർപിരിഞ്ഞു. ഇതിന് ശേഷം പിന്നീട് മലയാളി പ്രേക്ഷകർ കണ്ടത് അടിമുടി മാറിയ അമൃതയെയാണ്. ഈ ബന്ധത്തിൽ ഇവർക്ക് ഒരു മകളുമുണ്ട്. ഗോപി സുന്ദർ ആദ്യത്തെ ഭാര്യയെയും 2 മക്കളെയും ഉപേക്ഷിച്ച് ഗായിക അഭയ ഹിരൺമയിയുമായി ലിവിംഗ് ടുഗെദർ ആയിരുന്നു. ഇവർ പിരിഞ്ഞതിനുശേഷമാണ് ദോപി സുന്ദറും അമൃതയും ഒന്നിച്ചത്.

ALSO READ- യഥാർഥത്തിൽ ദേഷ്യക്കാരനാണ്; ജീവിതത്തിലെ ട്രോമ നഷ്ടപ്രണയമാണ്; അമ്മയുടെ ഉപദേശം ആദ്യമൊന്നും കേട്ടിരുന്നില്ല; ഇപ്പോൾ ചോറുവാരിത്തരും; കാർത്തിക് ശങ്കർ

ഇപ്പോഴിതാ അമൃതയുടെ മുൻ ഭർത്താവ് ബാല ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ്. ബാലയെ അമൃതയും മകളും ഗോപി സുന്ദറുമെല്ലാം സന്ദർശിച്ചിരുന്നു. ഇതിന് പിന്നാലെ അമൃതയ്ക്ക് നേരെ വീണ്ടും വിമ ർ ശനങ്ങൾ ഉയർന്നിരുന്നു.

അതേസമയം വീണ്ടും സോഷ്യൽമീഡിയയിൽ ചർച്ചയാവുകയാണ് അമൃതയും ബാലയും. ഇരുവരും ഒരുമിച്ചായിരുന്ന സമയത്ത് നൽകിയ ഒരു അഭിമുഖമാണ് സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നത്.

ALSO READ- രതിനിർവേദം റിലീസ് സമയത്ത് ആറടി പൊക്കത്തിലെ കട്ടൗട്ട് കണ്ട് സന്തോഷിച്ചു; ഇപ്പോൾ പത്തടിയിലാണ് കട്ടൗട്ട്; അമ്പരന്നെന്ന് ശ്വേത മേനോൻ

ഈ അഭിമുഖത്തിൽ അവതാരക അമൃതയോട് ബാലയ്ക്ക് താടി ഉള്ളതാണോ നല്ലത് അല്ലാതെയാണോ നല്ലതെന്ന് ചോദിക്കുന്നുണ്ട്. അപ്പോൾ താടിയില്ലാത്ത ബാലയെയാണ് കൂടുതലിഷ്ടമെന്നാണ് അമൃത പറയുന്നത്.

കൂടാതെ തനിക്ക് ബാലയെ പേടി ആണെന്നും കാരണം അത്യാവശ്യം ദേഷ്യം പിടിക്കുന്ന ആളാണ് ബാലയെന്നും അമൃത പറയുന്നുണ്ട്. എന്നാൽ, താൻ എന്തെങ്കിലും തെറ്റ് ചെയ്താൽ സോറി പറയുമെന്നും പക്ഷെ, അമൃത എന്ത് തെറ്റ് ചെയ്താലും സമ്മതിക്കില്ലെന്നുമാണ് ബാല പറയുന്നത്. അമൃത ചെയ്ത തെറ്റിനെ എന്തെങ്കിലും കാരണം പറഞ്ഞ് അത് തെറ്റല്ലെന്ന് പറയും. അതുകൊണ്ട് തന്നെ താൻ അമൃതയ്ക്ക് നിക്ക് നെയിം ഇട്ടെന്നും അത് ലോർഡ് അമൃത എന്നാണെന്നും ബാല പറഞ്ഞു.

ഉടനെ കുറച്ചൊക്കെ ഭർത്താവിനെ അനുസരിക്കാം എന്നാണ്, അവതാരകയായ റിമി ടോമി അമൃതയോട് പറഞ്ഞത്. ബാല നന്നായി സ്‌നേഹിക്കുന്ന ഭർത്താവ് ആണെന്ന് തനിക്ക് അറിയാമെന്നും റിമി പറയുന്നുണ്ട്.

അതേസമയം, അമൃത ഒരുപാട് സിനിമകളിൽ പാടണമെന്ന് ആഗ്രഹിച്ചിരുന്ന ഭർത്താവാണ് ബാല എന്നും പറഞ്ഞു. അമ്മുവിന് കൊച്ചു കുട്ടികളുടെ സ്വഭാവം ആണെന്നും അതിനാൽ കാണിക്കുന്നത് കൊച്ചു കൊച്ചു തെറ്റുകൾ മാത്രമാണെന്നും ബാല പറയുന്നുണ്ട്.

Advertisement