അമ്മയുടെ കല്യാണത്തിൽ പങ്കെടുക്കാൻ ഭാഗ്യം കിട്ടിയ മകളായി ധ്വനി; ഭർത്താവ് യുവയ്ക്ക് ഇതൊന്നും ഇഷ്ടമായില്ലെന്ന് മൃദുല വിജയ്; രണ്ടാം വിവാഹം വൈറൽ

474

സിനിമയിലൂടെ എത്തി പിന്നീട് സീരിയലുകളിലൂടെ മലയാളികളുടെ മനം കവർന്ന താരമാണ് മൃദുല വിജയ്. മലയാളം മിനിസ്‌ക്രീനിലെ ലേഡി സൂപ്പർസ്റ്റാർ എന്നൊക്കെ വിളിക്കാവുന്ന നായികയാണ് മൃദുല വിജയ്. ഫാൻസിന്റെ കാര്യത്തിൽ മറ്റ് നടിമാരെ എല്ലാം കടത്തി വെട്ടുന്ന ലിസ്റ്റാണ് മൃദുലയ്ക്കുള്ളത്.

നടൻ യുവകൃഷ്ണയുമായിട്ടുള്ള മൃദുലയുടെ വിവാഹം വലിയ വാർത്തയായിരുന്നു. ഇരുവരും ഇക്കഴിഞ്ഞ ജൂലൈ എട്ടാം തീയിതി വിവാഹിതരയാരുന്നു. തിരുവനന്തപുരത്തെ ആറ്റുകാൽ അമ്പലത്തിൽ വച്ചായിരുന്നു യുവ മൃദുലയുടെ കഴുത്തിൽ താലി ചാർത്തിയത്.

Advertisements

അടുത്ത സുഹൃത്തുക്കളും കുടുംബക്കാരും മാത്രമായിരുന്നു വിവാഹ ചടങ്ങിൽ പങ്കെടുത്തത്. 2015 മുതൽ സീരിയൽ അഭിനയത്തിൽ സജീവമായ മൃദുല വിജയ് തിരുവനന്തപുരം സ്വദേശിയാണ്. വിവാഹ ശേഷം ഗർഭിണിയായതിന് പിന്നാലെ സീരിയലിൽ നിന്നെല്ലാം വിട്ടുനിൽക്കുകയായിരുന്നു താരം.

ALSO READ- കുറച്ചൊക്കെ ഭർത്താവിനെ അനുസരിക്കാം; ബാല നന്നായി സ്‌നേഹിക്കുന്ന ഭർത്താവാണെന്ന് അമൃതയോട് റിമി ടോമി; അമൃതയുടെത് കൊച്ചു കൊച്ചു തെറ്റുകളെന്ന് ബാല

കുഞ്ഞ് ജനിച്ചതിന് പിന്നാലെ സോഷ്യൽമീഡിയയിൽ സജീവമാണ് മൃദുലയും യുവയും. തന്റെ ഗർഭകാലത്തെ വിശേഷങ്ങളെല്ലാം മൃദുല ആരാധകരുമായി പങ്കുവെച്ചിരുന്നു. കുഞ്ഞ് ജനിച്ചതിന് പിന്നാലെ കുഞ്ഞിന്റെ വിശേഷങ്ങളും യൂട്യൂബിലൂടെ താരദമ്പതികൾ പങ്കുവെച്ചിരുന്നു.

ഇപ്പോഴിതാ മകൾ ധ്വനിയ്ക്ക് നാലഞ്ച് മാസമായപ്പോൾ മൃദുല അഭിനയത്തിലേയ്ക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. അർച്ചന കവി പിന്മാറിയതോടെ റാണി രാജ എന്ന സീരിയിലിലെ നായികാ സ്ഥാനത്തേക്കാണ് മൃദുലയുടെതിരിച്ചുവരവ്. അതേസമയം, തന്റെ തിരിച്ചുവരവ് മൃദുല ഗംഭീരമാക്കിയിരിക്കുകയാണ്.

മൃദുല ഇപ്പോഴിതാ തന്റെ പുതിയ സീരിയലിൽ വധുവായി അഭിനയിച്ചതിന്റെ വിശേഷങ്ങൾ പങ്കുവെയ്ക്കുകയാണ്. റാണി രാജ സീരിയലിലെ നായകന്റെയും നായികയായ മൃദുലയുടെയും വിവാഹം ഗംഭീര മാക്കിയിരിക്കുകയാണ് അണിയറ പ്രവർത്തകർ.

വളരെ മനോഹരമായി കല്യാണ പെണ്ണായി സ്വർണ്ണാഭരണങ്ങളണിഞ്ഞ് മൃദുല ഒരുങ്ങിയാണ് വിവാഹ ഷൂട്ടിന് എത്തിയത്. കഴിഞ്ഞ ദിവസം ദേവീ ചന്ദനയുടെ ചാനലിൽ ഇവരുടെ വിവാഹത്തെ പറ്റി അവർ വ്യക്തമാക്കിയിരുന്നു. അമ്മയുടെ വിവാഹം കൂടാൻ ഭാഗ്യം കിട്ടിയ മകളാണ് ധ്വനിയെന്നാണ് താരം പറയുന്നത്.

ALSO READ- യഥാർഥത്തിൽ ദേഷ്യക്കാരനാണ്; ജീവിതത്തിലെ ട്രോമ നഷ്ടപ്രണയമാണ്; അമ്മയുടെ ഉപദേശം ആദ്യമൊന്നും കേട്ടിരുന്നില്ല; ഇപ്പോൾ ചോറുവാരിത്തരും; കാർത്തിക് ശങ്കർ

കൊച്ചുകുഞ്ഞായതിനാൽ തന്നെ അമ്മ മൃദുലയ്ക്ക് ഒപ്പം ലൊക്കേഷനിൽ മകൾ ധ്വനിയും ഉണ്ട്. ഷൂട്ടിങ് സമയത്ത് മൃദുലയുടെ അമ്മയ്ക്കൊപ്പമാണ് ധ്വനി.

സീരിയലിലെ വിവാഹത്തിന്റെ വിശേഷങ്ങൾ മൃദുല തന്റെ ചാനലിലൂടെ വീഡിയോ വഴി പങ്കു വച്ചിട്ടുണ്ട്. തന്റെ ഭർത്താവിന് ഈ വീഡിയോ തീരെ ഇഷ്ടമില്ലെന്നും എന്നാൽ എല്ലാത്തിനും മകൾ തന്റെ കൂടെ ഉണ്ടെന്നും താരം പറയുന്നു. തന്റെ രണ്ടാം വിവാഹമാണിതെന്നും ഒറിജിനൽ കല്യാണം പോലെ തന്നെയാണെന്നും മൃദുല ഒരുങ്ങിയിരിക്കുന്നത്. വിവാഹശേഷമുള്ളറിസപ്ഷൻ എല്ലാം വീഡിയോയിൽ കാണിക്കുന്നുമുണ്ട്.

Advertisement