എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ അവളാണ്; എന്റെ പൊന്നുമോൾ; മറ്റു മക്കൾ കേട്ടാലും കുഴപ്പമില്ല; ആരും എനിക്കൊന്നും തന്നിട്ടില്ലല്ലോ: മല്ലിക സുകുമാരൻ

12813

മലയാളികളുടെ പ്രിയപ്പെട്ട താരകുടുംബം ആണ് നടൻ സുകുമാരന്റേത്. സുകുമാരൻ നമ്മെ വിട്ടു പിരിഞ്ഞെങ്കിലും ഭാര്യ മല്ലിക സുകുമാരനും മക്കളായ ഇന്ദ്രജിത്ത് സുകുമാരനും പൃഥ്വിരാജ് സുകുമാരനും അവരുടെ കുടുംബവും മലയാളികളുടെ പ്രിയപ്പെട്ട അഭിനേതാക്കളാണ്.

സിനിമയിലും സീരിയലുകളിലും എത്തി വർഷങ്ങൾ ആയിട്ടും ഇപ്പോഴും ഈ രംഗത്ത് സജീവമാണ് മല്ലിക സുകുമാരൻ. തിരക്കു കൾക്ക് ഇടയിലും സോഷ്യൽ മീഡിയയിലും സജീവമാണ് നടി. കുടുംബത്തോടൊപ്പമുള്ള പുതിയ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം മല്ലിക സുകുമാരൻ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ താരം തന്റെ ഫ്‌ളാറ്റ് പരിചയപ്പെടുത്തുകയാണ്. വീട്ടിലെ എല്ലാ ഫോട്ടോകളുംബിഹൈൻവുഡ്‌സിന്റെ മല്ലിക ഷോയിൽ കാണിക്കുന്നുണ്ട്. മക്കളെക്കുറിച്ചും കൊച്ചുമക്കളെക്കുറിച്ചും മല്ലിക പറയുന്നുമുണ്ട്.

Advertisements

തനിക്ക് മക്കൾ അടുത്തില്ലാത്തതിൽ വിഷമം ഉണ്ടെന്നാണ് മല്ലിക സുകുമാരൻ പറയുന്നത്. സുകുവേട്ടൻ പോയ ശേഷം ദോഹയിൽ സ്‌പൈസ് ബോട്ടെന്ന റെസ്റ്റോറന്റിന്റെ അഞ്ചാറ് ശാഖകൾ ഉണ്ടായിരുന്നു. അവിടെയായിരുന്നപ്പോൾ മക്കൾ അങ്ങോട്ട് കാണാൻ വന്നേനെ. തിരുവനന്തപുരത്ത് വന്നപ്പോഴാണ് ഒട്ടും വരാത്തത്. എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ എന്റെ നക്ഷത്രയാണ്. എന്നെകുറിച്ച് കൂടുതൽ ചിന്തിക്കുന്ന കൊച്ചുമകൾ അവളാണ്. ഞാനവിടെ ചെന്നാൽ എന്റെ ആരോഗ്യ കാര്യങ്ങൾ അന്വേഷിക്കും. എല്ലാം ചോദിക്കും എന്റെ പൊന്നുമോൾ അവളാണ്. മറ്റുള്ള മക്കൾ കേട്ടാലെന്താ എന്നാണ് മല്ലിക സുകുമാരൻ ചോദിക്കുന്നത്.

ALSO READ- അമ്മയുടെ കല്യാണത്തിൽ പങ്കെടുക്കാൻ ഭാഗ്യം കിട്ടിയ മകളായി ധ്വനി; ഭർത്താവ് യുവയ്ക്ക് ഇതൊന്നും ഇഷ്ടമായില്ലെന്ന് മൃദുല വിജയ്; രണ്ടാം വിവാഹം വൈറൽ

ആര് കേട്ടാലും എനിക്ക് ഒന്നുമില്ല, അവരാരെങ്കിലും എനിക്കെന്തെങ്കിലും തന്നോ. എന്റെ സുകുവേട്ടൻ ഉണ്ടാക്കിയതാണ് ഇതെല്ലാം. അലംകൃതക്കും വളരെ സ്‌നേഹമാണ്. നിങ്ങൾക്കില്ലാത്ത സ്‌നേഹമാണ് കൊച്ചുമകൾക്കെന്ന് ഞാൻ രാജുവിനോട് തമാശയ്ക്ക് പറയുമെന്നും മല്ലിക പറയുന്നു. തനിക്ക് ഏറ്റവും കൂടുതൽ അഭിമാനം തോന്നിയത് പ്രാർത്ഥന മോളെ കുറിച്ചാണ്. അവൾ ഒറ്റക്ക് ലണ്ടനിലെ കോളേജിൽ അഡ്മിഷൻ എല്ലാം എടുത്ത ശേഷമാണ് ഇന്ദ്രനോടും പൂര്ണിമയോടും വരെ പറഞ്ഞതെന്നും മല്ലിക സുകുമാരൻ പറയുകയാണ്.

തനിക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ പലതും തന്റെ മരുമക്കൾ ചെയ്യറുണ്ടെന്നും മല്ലിക സുകുമാരൻ പറയുന്നു. എന്നാൽ, താൻ അതിന്റെ പേരിൽ താൻ അവരെ ശാസിക്കാൻ പോകാറില്ലെന്നും ശാസിക്കാൻ തുടങ്ങിയാൽ സ്വസ്ഥത നഷ്ടപ്പെടുന്നത് തന്റെ മക്കൾക്കായിരിക്കുമെന്നും മല്ലിക പറയുന്നു.

ALSO READ- കുറച്ചൊക്കെ ഭർത്താവിനെ അനുസരിക്കാം; ബാല നന്നായി സ്‌നേഹിക്കുന്ന ഭർത്താവാണെന്ന് അമൃതയോട് റിമി ടോമി; അമൃതയുടെത് കൊച്ചു കൊച്ചു തെറ്റുകളെന്ന് ബാല

തനിക്ക് പലപ്പോഴും മരുമക്കൾ ചെയ്യുന്നത് കണ്ട് അത് വേണ്ടായിരുന്നുവെന്ന് തോന്നിയിട്ടുണ്ടെന്നും അത് പറഞ്ഞ് ശാസിക്കാറില്ലെന്നും മല്ലിക പറഞ്ഞു.

Advertisement