വിവാഹം ആഡംബരം നിറഞ്ഞതാവില്ല; തിരുപ്പതി ക്ഷേത്രത്തിൽ വെച്ച് ആചാരപ്രകാരം ആയിരിക്കും; വെളിപ്പെടുത്തി ജാൻവി കപൂർ

590

ഫെബ്രുവരിയുടെ നഷ്ടങ്ങളിൽ ഒന്നാണ് അന്തരിച്ച നടി ശ്രീദേവി. തെന്നിന്ത്യയിൽ നിന്ന് ബോളിവുഡിലെത്തി ലേഡി സൂപ്പർസ്റ്റാറായ നടി പിന്നീട് സിനിമകളിൽ നിന്ന് ഇടവേള എടുത്തു. പക്ഷെ തിരിച്ച് സിനിമകളിൽ സജീവമാകുന്നതിനിടെ മരണം താരത്തെ കവർന്നെടുത്തു.

മകൾ ജാൻവി കപൂറിന്റെ ആദ്യ സിനിമ റിലീസിന് ഒരുങ്ങുന്നതിനിടെയായിരുന്നു ശ്രീദേവിയുടെ മരണം. ചിത്രം ഏറെ ശ്രദ്ധേയമാവുകയും ചെയ്തിരുന്നു. 2018 ലെ ധടക് എന്ന ചിത്രത്തിലൂടെയാണ് ജാൻവി ബോളിവുഡിലെ മായിക ലോകത്തിലേക്ക് എത്തുന്നത്. തന്റെ ആദ്യ ചിത്രത്തിലൂടെ തന്നെ ഒരുപാട് ആരാധകരെ സ്വന്തമാക്കുവാൻ ജാൻവിക്ക് കഴിഞ്ഞു. മലയാളത്തിൽ അന്ന ബെൻ ചെയ്ത് അനശ്വരമാക്കി ഹെലൻ എന്ന സിനിമയുടെ ഹിന്ദി റീമേക്കായ മിലി എന്ന സിനിമയിൽ നായികയായി എത്തിയത് ജാൻവി കപൂർ ആയിരുന്നു.

Advertisements

അതേസമയം, ജാൻവി കപൂർ ബോളിവുഡിലെ തൻരെ സഹപ്രവർത്തകരുടെ ആഡംബര വിവാഹത്തെ പോലെ ആയിരിക്കില്ല തന്റെ വിവാഹമെന്ന് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ്.

ALSO READ- എനിക്ക് ഏറ്റവും പ്രിയപ്പെട്ടവൾ അവളാണ്; എന്റെ പൊന്നുമോൾ; മറ്റു മക്കൾ കേട്ടാലും കുഴപ്പമില്ല; ആരും എനിക്കൊന്നും തന്നിട്ടില്ലല്ലോ: മല്ലിക സുകുമാരൻ

ഇറ്റലിയിൽ വെച്ച് വിവാഹിതരായ വിരുഷ്‌ക, ദീപിക-രൺവീർ, രാജസ്ഥാനിലെ കൊട്ടാരത്തിൽ വിവാഹവേദി നിർമ്മിച്ച വിക്കി-കത്രീന, സിദ്ധാർഥ്-കിയാര തുടങ്ങിയ ആഡംബര താരവിവാഹങ്ങളിൽ നിന്നും വ്യത്യസ്തമായിരിക്കും തന്റെ വിവാഹമെന്നാണ് താരം അഭിപ്രായപ്പെടുന്നത്.

സ്വന്തം വിവാഹം തിരുപ്പതി ക്ഷേത്രത്തിൽ വെച്ച് നടത്താനാണ് ആഗ്രഹം എന്നാണ് ജാൻവി വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ വിവാഹം പരമ്പരാഗത രീതിയിൽ ആചാരങ്ങൾ അനുസരിച്ച് തിരുപ്പതി ക്ഷേത്രത്തിൽ വെച്ച് നടത്താനാണ് ആഗ്രഹമെന്നാണ് ജാൻവി ഒരഭിമുഖത്തിൽ മനസ് തുറന്നത്.

ALSO READ- അമ്മയുടെ കല്യാണത്തിൽ പങ്കെടുക്കാൻ ഭാഗ്യം കിട്ടിയ മകളായി ധ്വനി; ഭർത്താവ് യുവയ്ക്ക് ഇതൊന്നും ഇഷ്ടമായില്ലെന്ന് മൃദുല വിജയ്; രണ്ടാം വിവാഹം വൈറൽ

തമിഴ്‌നാട്ടുകാരിയായ ശ്രീദേവി എല്ലാ പിറന്നാൾ ദിനങ്ങളിലും തിരുപ്പതി ക്ഷേത്രദർശനം നടത്തിയിരുന്ന ഒരാളായിരുന്നു. പിന്നീട് ബോളിവുഡിൽ പ്രശസ്തയാവുകയും മുംബൈയിലേക്ക് വിവാഹത്തോടെ സ്ഥരതാമസമാക്കിയതോടെ ശ്രീദേവി ആ ശീലം അവസാനിപ്പിച്ചിരുന്നു.

അതേസമയം, തനിക്ക് അമ്മയുടെ ശീലവും, തിരുപ്പതി വെങ്കടേശ്വരനോടുള്ള ഭക്തിയും തനിക്ക് അറിയാമായിരുന്നു എന്നും, അമ്മയുടെ വഴിയേ നടക്കാൻ ആഗ്രഹിക്കുന്ന താൻ തിരുപ്പതി ദർശനം ശീലമാക്കി മാറ്റുകയുമായിരുന്നു എന്നുമാണ് ജാൻവി പറയുന്നത്.

ശ്രീദേവിയുടെ ജന്മദിനവാർഷികങ്ങളിൽ തിരുപ്പതി ദർശനം നടത്താറുള്ള ജാൻവി പുതുവർഷവും ക്ഷേത്രത്തിൽ ചെലവഴിക്കാനാണ് തീരുമാനിച്ചിരുന്നത്. പുതിയ ചിത്രങ്ങളുടെ തിരക്കഥകളും കൊണ്ട് ക്ഷേത്രത്തിൽ പോകാൻ പ്ലാനുണ്ടെന്നും നടി ഒരഭിമുഖത്തിൽ വെളിപ്പെടുത്തിയിരുന്നു.

Advertisement