ബാലതാരമായി എത്തി പിന്നീട് നായികയായി തെന്നിന്ത്യന്‍ സിനിമ കീഴടക്കിയ താരസുന്ദരിയാണ് നടി മീന. 1981 ല്‍ ശിവാജി ഗണേശന്റെ നെഞ്ചങ്ങള്‍ എന്ന തമിഴ് ചിത്രത്തില്‍ കൂടിയാണ് മീന ബാലതാരമായി ആദ്യമായി ക്യാമറയുടെ മുന്നില്‍ എത്തുന്നത്. പിന്നീട് തമിഴിലും, തെലുങ്കിലും മലയാളത്തിലുമെല്ലാം ബാലതാരമായി മീന അഭിനയിച്ചിരുന്നു.
1990 കളിലാണ് നടി നായികയാവുന്നത്. 1991 ല്‍ പുറത്തിറങ്ങിയ സാന്ത്വനം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തില്‍ നായികയായി മീന അരങ്ങേറ്റം കുറിക്കുകയായിരുന്നു. സിനിമയിലെത്തി 40 വര്‍ഷവും നായികയായിട്ട് 30 വര്‍ഷവും പിന്നിട്ട മീന ഇന്ന് തെന്നിന്ത്യന്‍ സിനിമയുടെ പ്രിയങ്കരിയായി മാറിയ താരമാണ്.
ഒട്ടുമിക്ക സൂപ്പര്‍താരങ്ങള്‍ക്കും ഒപ്പം അഭിനയിച്ച മീനയ്ക്ക് കൈനിറയെ ആരാധകരാണ് ഉള്ളത്. അന്യഭാഷ നടിമാര്‍ക്ക് മികച്ച പിന്തുണ നല്‍കുന്ന മലയാളത്തില്‍മീനയ്ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചിരുന്നു. മമ്മൂട്ടി, മോഹന്‍ലാല്‍, സുരേഷ് ഗോപി, ജയറാം, മുകേഷ്, ശ്രീനിവാസന്‍ എന്നിങ്ങനെ മുന്‍നിര താരങ്ങളോടൊപ്പം തിളങ്ങാന്‍ നടിക്ക് കഴിഞ്ഞിരുന്നു. മലയാളത്തില്‍ താരരാജാവ് മോഹന്‍ലാലിന്റെ നായികയായിട്ടാണ് നടി അധികവും പ്രത്യക്ഷപ്പെട്ടിട്ടുളളത്.
ഇപ്പോഴിതാ സിനിമക്കുള്ളിലുള്ള തന്റെ സൗഹൃദങ്ങളെക്കുറിച്ച് പറയുകയാണ് മീന. പണ്ട് തനിക്കൊപ്പം അഭിനയിച്ച മിക്ക നടിമാരോടും സൗഹൃദം സൂക്ഷിക്കുന്നുണ്ടെന്നും വിവാഹത്തിന് ശേഷമാണ് സൗഹൃദങ്ങള്‍ക്ക് പ്രാധാന്യം കൊടുക്കാന്‍ സാധിച്ചതെന്നും മീന പറയുന്നു.
രംഭ ഉള്‍പ്പെടെയുള്ള നടിമാരുമായി സൗഹൃദമുണ്ട്. സിനിമ ചെയ്യുന്ന കാലത്ത് അങ്ങനെ കാണാറും സംസാരിക്കാറുമൊന്നുമില്ലായിരുന്നുവെന്നും കല്യാണ്തതിന് ശേഷമാണ് അതിനൊക്കെ സമയം ലഭിച്ചതെന്നും ഒന്നിച്ച് സമയം ചെലവഴിക്കാറുണ്ടെന്നും മീന കൂട്ടിച്ചേര്‍ത്തു.
തനിക്ക് ബോളിവുഡ് നടന്‍ ഹൃത്വിക് റോഷനെ വലിയ ഇഷ്ടമാണെന്നും അദ്ദേഹത്തിന്റെ കല്യാണം കഴിഞ്ഞപ്പോള്‍ ഒത്തിരി വേദനിച്ചുവെന്നും തനിക്ക് അങ്ങനെ ഒരു പങ്കാളിയെയാണ് വേണ്ടതെന്ന് പലപ്പോഴും അമ്മയോട് പറഞ്ഞിരുന്നുവെന്നും മീന പറയുന്നു.