എന്റെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍, മൂന്നുമാസമായി ഒളിപ്പിച്ചുവെച്ച ചിത്രങ്ങള്‍ പങ്കുവെച്ച് അഹാന, ഏറ്റെടുത്ത് ആരാധകര്‍

241

നടന്‍ കൃഷ്ണകുമാറും ഭാര്യയും നാല് പെണ്‍മക്കളുമെല്ലാം സോഷ്യല്‍മീഡിയയില്‍ നിറഞ്ഞുനില്‍ക്കുകയാണ്. മൂത്ത മകളായ അഹാന കൃഷ്ണ സിനിമകളില്‍ നായികയായി തിളങ്ങുകയുമാണ്. ഞാന്‍ സ്റ്റീവ് ലോപസ് ആയിരുന്നു അഹാനയുടെ ആദ്യ സിനിമ.

Advertisements

പിന്നീട് അഹാനയ്ക്ക് ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേള, ലൂക്ക തുടങ്ങിയ സിനിമകളില്‍ നല്ല കഥാപാത്രങ്ങള്‍ ലഭിച്ചു. താരപുത്രിയാണെങ്കിലും താനും നന്നായി കഷ്ടപ്പെട്ട് തന്നെയാണ് സിനിമയില്‍ പിടിച്ച് നില്‍ക്കുന്നതെന്ന് അഹാന പറഞ്ഞിരുന്നു.

Also Read: ആ നടനെ പോലെ ഉള്ള ഒരാളെയായിരുന്നു വിവാഹം കഴിക്കാന്‍ താത്പര്യം, അദ്ദേഹത്തിന്റെ കല്യാണം കഴിഞ്ഞപ്പോള്‍ ശരിക്കും വിഷമം തോന്നി, തുറന്നുപറഞ്ഞ് മീന

അഹാനയുടെ പുതിയ ചിത്രം ‘അടി’ അണിയറയില്‍ ഒരുങ്ങുകയാണ്. അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സോഷ്യല്‍മീഡിയയില്‍ ഒത്തിരി സജീവമാണ് അഹാന. തന്റെ വിശേഷങ്ങളും പുത്തന്‍ ചിത്രങ്ങളുമെല്ലാം താരം ആരാധകരുമായി പങ്കുവെക്കാറുണ്ട്.

ഇപ്പോഴിതാ അഹാന പങ്കുവെച്ച പുതിയ ചിത്രങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ ഹൃദയത്തില്‍ സൂക്ഷിക്കാന്‍ ആഗ്രഹിക്കുന്ന ചിത്രങ്ങള്‍ എന്നുപറഞ്ഞുകൊണ്ടായിരുന്നു അഹാന പുതിയ ചിത്രങ്ങള്‍ പങ്കുവെച്ചത്.

Also Read: വിവാഹം ആഡംബരം നിറഞ്ഞതാവില്ല; തിരുപ്പതി ക്ഷേത്രത്തിൽ വെച്ച് ആചാരപ്രകാരം ആയിരിക്കും; വെളിപ്പെടുത്തി ജാൻവി കപൂർ

താന്‍ മൂന്നുമാസം ആയി ഈ ഫോട്ടോകള്‍ പോസ്റ്റ് ചെയ്യാതിരിക്കുകയാണ് എന്നും അഹാന പറഞ്ഞു. ഹാഫ് സാരിയില്‍ അതിസുന്ദരിയായിട്ടാണ് അഹാന ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രങ്ങള്‍ ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

Advertisement