Home Entertainment Celebrities

ഏറ്റവും പവിത്രമായ ബന്ധമാണത്; ഇടയ്ക്കിടെ ബന്ധങ്ങൾ മാറ്റുന്നത് ശരിയല്ലെന്ന് ബാല; അമൃത സുരേഷിനെ ഉദ്ദേശിച്ചാണോ എന്ന് സംശയിച്ച് ആരാധകർ

425

തങ്ങളുടെ പ്രണയം വെളിപ്പെടുത്തിയ ശേഷം അമൃതയും ഗോപി സുന്ദറും തങ്ങൾ ഒരുമിച്ചുള്ള ചിത്രങ്ങളോ വീഡിയോകളോ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചതുമുതൽ വലിയ രീതിയിൽ വിമർശനം ഏറ്റുവാങ്ങിയിരുന്നു,

നേരത്തെ വിവാഹിതനും രണ്ടുകുട്ടികളുടെ അച്ഛനും ആ ബന്ധം ഒഴിയാതെ തന്നെ മറ്റൊരു ലിവിംഗ് ടുഗെദറിലും ആയിരുന്ന ഗോപി സുന്ദറും വിവാഹ മോചിതയും ഒരമകളുടെ അമ്മയുമായ അമൃത സുരേഷും തങ്ങളുടെ പ്രണയം തുറന്ന് പറഞ്ഞതാണ് വലിയ വിമർശനത്തിന് ഇരയാകാൻ കാരണം ആയത്.

Advertisements

വിമർശനങ്ങളോട് തുടക്കത്തിൽ ഇരുവരും അതിനെതിരെ ശക്തമായി പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ അതൊന്നും കാര്യമാക്കാതെ പാട്ടും സ്റ്റേജ് പരിപാടികളുമൊക്കെയായി ജീവിതത്തിൽ തിരക്കിലായിരുന്നു ഇരുവരും. ഇതിനിടെ ഇരുവരും പിരിയാൻ പോകുന്നു എന്ന തരത്തിൽ വാർത്തകൾ എത്തിയിരിക്കുകയാണ്. ആരാധകർ തന്നെയാണ് ഇക്കാര്യത്തിൽ തുടക്കം മുതൽ സംശയം പ്രകടിപ്പിച്ച് എത്തിയിരിക്കുന്നത്.

ALSO READ- മിസ്റ്റർ വിനായകൻ, ഉമ്മൻചാണ്ടി സാർ ജന മനസ്സുകളിൽ നിങ്ങളിലും ഒരുപാട് മുകളിലാണ്; വിനായകന് എതിരെ രൂക്ഷമായി പ്രതികരിച്ച് നടൻ അനീഷ് ജി

അമൃത സുരേഷും ഗോപി സുന്ദറും വേർപിരിയുന്നതായി സോഷ്യൽമീഡിയ ഉൾപ്പടെയുള്ളവയിലെ ചില സൂചനകൾ വെച്ചാണ് റിപ്പോർട്ടുകൾ വരുന്നത്. ഇരുവരും രണ്ട് മാസങ്ങൾക്ക് മുമ്പായിരുന്നു ഒന്നാം പ്രണയവാർഷികം ആഘോഷിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും എന്നും ഒന്നിച്ചുള്ള ചിത്രങ്ങളും വീഡിയോകളുമെല്ലാം പങ്കുവെച്ചിരുന്നു. എന്നാൽ ഒന്നിച്ചുള്ള ജീവിതം ഒരു വർഷം പിന്നിട്ടതോടെ ഇരുവരും ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്തതാണ് സംശയങ്ങൾക്ക് കാരണമായത്.

തങ്ങൾ പ്രണയത്തിലാണ് എന്ന് അറിയിച്ചു കൊണ്ടുള്ള പോസ്റ്റും കാണാനില്ല. ഇതോടെ സംശയം ഉയർന്നെങ്കിലും അമൃതയ്ക്ക് ഒപ്പമുള്ള പുതിയ ചിത്രം പങ്കിട്ട് ഗോപി സുന്ദർ രംഗത്തെത്തിയിട്ടുണ്ട്. ഫേസ്ബുക്കിലൂടെയാണ് ഗോപി സുന്ദർ ചിത്രം പങ്കുവെച്ചത്.

എന്നാൽ വേർപിരിയൽ വാർത്തകളോട് ഇരുതാരങ്ങളും ഒഫീഷ്യലായി പ്രതികരിച്ചിട്ടില്ല. ഇതിനിടെ അമൃത സുരേഷിന്റെ മുൻ ഭർത്താവും നടനുമായ ബാല പുതിയ വീഡിയോ പങ്കിട്ടതും ചർച്ചയാവുകയാണ്. ഭാര്യഭർതൃ ബന്ധത്തെ കുറിച്ചാണ് ബാലയുടെ വീഡിയോ. ഏറ്റവും പവിത്രമായ ബന്ധമാണ് ഭാര്യക്കും ഭർത്താവിനും ഇടയിലുള്ളതെന്നും അതുകൊണ്ട് തന്നെ ഇടയ്ക്കിടെ ബന്ധങ്ങൾ മാറ്റുന്നത് ശരിയല്ല, എന്നുമാണ് ബാല പറയുന്നത്.

ALSO READ-നീയും തുടങ്ങിയോ, ഇപ്പോള്‍ ഫുള്‍ കാണിക്കല്‍ ആണല്ലോ മോഡേണ്‍, നവ്യാനായരുടെ ഗ്ലാമറസ് ഫോട്ടോയ്ക്ക് രൂക്ഷവിമര്‍ശനം

മെഗാതാരം മമ്മൂട്ടി പറഞ്ഞ വാക്കുകളും ബാല വീഡിയോയിൽ ഉപയോഗിക്കുന്നുണ്ട്. മുൻപ് ഒരു സ്റ്റേജിൽ വെച്ച് നമ്മുടെ സ്വന്തം മമ്മൂക്ക പറഞ്ഞൊരു കാര്യമുണ്ട്. ഭാര്യ ഭർത്താവ് ബന്ധം എന്നെന്നും പരമ പുണ്യമായ ഒരു ബന്ധമാണെന്ന്.’ ശരിയാണ് അത് ഞാനും അങ്ങനെ തന്നെയാണ് പറയുന്നത്. മുമ്പൊരു അഭിമുഖത്തിലും ഞാൻ ഇത് പറഞ്ഞിരുന്നെന്നും ബാല വിശദീകരിക്കുന്നു.

രക്തബന്ധമില്ലാത്ത ഒരേ ഒരു ബന്ധമാണ് ഭാര്യയും ഭർത്താവും തമ്മിൽ ഉള്ളത്. അമ്മ, അച്ഛൻ, സഹോദരൻ, സഹോദരി ഇവരൊക്കെ തമ്മിൽ രക്ത ബന്ധമുണ്ട്. എന്നാൽ ഭാര്യയും ഭർത്താവും എന്ന് പറയുമ്പോൾ ആ ബന്ധമില്ല. രക്തബന്ധം ഇല്ലാത്തതിലും അവിടെ ഒരു നല്ല കാര്യമുണ്ട്. ഇത് ഒരു മെസേജ് മാത്രമാണ്.

‘ഇതെനിക്ക് പറയാൻ അർഹതയുണ്ടോ യോഗ്യതയുണ്ടോ എന്ന് എനിക്കറിയില്ല. ഓരോത്തർക്കും ഓരോ പ്രശ്‌നങ്ങൾ ഉണ്ടാകും. ഞാൻ ഈ പറയുന്നത് പൊതുവായി എടുത്താൽ മതി. ജീവിതത്തിൽ നമ്മുടെ അച്ഛൻ പോയാലും അമ്മ പോയാലും വേറെ ഒരാളെ ആ സ്ഥാനത്ത് നമുക്ക് കിട്ടുമോ? വേറെ ഒരു സഹോദരനെയോ, സഹോദരിയേയോ ആ സ്ഥാനത്ത് നമുക്ക് കിട്ടുമോ? അതുപോലെ തന്നെയാണ് എല്ലാ ബന്ധങ്ങളും.’

‘എപ്പോഴും ബന്ധങ്ങൾ ഇങ്ങനെ മാറ്റിക്കൊണ്ടേ ഇരിക്കുന്നത് ശരിയല്ല. എല്ലാ ബന്ധങ്ങളിലും ബുദ്ധിമുട്ടുകൾ ഉണ്ടാകും. ഇല്ലെന്ന് നമ്മൾക്ക് പറയാൻ ആകില്ല. അങ്ങനെ ആളുകൾ ബന്ധങ്ങൾ മാറ്റിയാലും പുറത്ത് നിന്നും കാണുന്ന ആളുകൾക്ക് അഭിപ്രായം പറയാൻ അവകാശമില്ല. അങ്ങനെ അഭിപ്രായം പറയാനുള്ള അവകാശം കാണുന്ന ആളുകൾക്ക് ഇല്ല. എല്ലാവരും നന്നായി ജീവിക്കണം എന്ന് പ്രാർത്ഥിക്കുകയാണ് വേണ്ടത്. അതാണ് ഏറ്റവും വലിയ കമ്മിറ്റ്‌മെന്റ്’- എന്നാണ് ബാല പറയുന്നത്. അതേസമയം, ഈ വീഡിയോ ബാല ഷെയർ ചെയ്തതിന് പിന്നാലെ അമൃത സുരേഷിനെ ഉദ്ദേശിച്ചാണോ വീഡിയോ എന്നാണ് ചിലരുടെ സംശയം. കമന്റിലൂടെ ഇക്കാര്യം ചോദിക്കുകയാണ് പ്രേക്ഷകർ.

അയാൾ ചത്തു, ഞങ്ങൾ എന്ത് ചെയ്യണം; മരണമടഞ്ഞ ജനനായകൻ ഉമ്മൻ ചാണ്ടിയെ അതീവ മോശമായി അധിക്ഷേപിച്ച് വിനായകൻ, രോഷത്തോടെ കേരള ജനത

Advertisement