മനഃസ്സാക്ഷിയില്ലാത്ത ചോദ്യങ്ങളായിപ്പോയി, കുറച്ചെങ്കിലും മനുഷ്യപ്പറ്റുള്ളത് സോനുവിന്, ഭാര്യമാരുടെ എട്ടിന്റെ പണിയില്‍ തളര്‍ന്ന് ബഷീര്‍ ബഷി

117

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

Advertisements

പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്.

Also Read: തിയറ്ററില്‍ കങ്കണയുടെ ‘തേജസ്’ ബോംബ്; തുടര്‍ച്ചയായ പരാജയത്തിന് ഇടയില്‍ ബോക്‌സ് ഓഫീസില്‍ ദുരന്തമായി ബോളിവുഡ് ‘റാണി’

ഇപ്പോഴിതാ ഭാര്യമാര്‍ക്കൊപ്പമുള്ള രസകരമായ കപ്പിള്‍ ചലഞ്ചിന്റെ വീഡിയോ പങ്കുവെച്ചിരിക്കുകയാണ് ബഷീര്‍. ഭാര്യമാരുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കുകയായിരുന്നു താരം. ബഷീര്‍ കൃത്യമായ ഉത്തരമാണ് പറയുന്നതെങ്കില്‍ ഭാര്യമാരെ വെള്ളത്തില്‍ മുക്കും.

തെറ്റായ ഉത്തരമാണ് പറയുന്നതെങ്കില്‍ ഭാര്യമാര്‍ക്ക് ബഷീറിനെ വെള്ളത്തില്‍ മുക്കാം. സോനുവിന് മനുഷ്യപ്പറ്റുണ്ടെന്നും എളുപ്പമുള്ള ചോദ്യങ്ങളായിരിക്കും ചോദിക്കുകയെന്നും അവള്‍ ഒരിക്കലും പണി തരില്ലെന്നും ബഷീര്‍ പറയുന്നു.

Also Read: ‘മമ്മൂക്കയെ ഇത്ര കഷ്ടപെടുത്തിയ വേറെ സംവിധായകനുണ്ടാവില്ല; അതെങ്ങനെ മമ്മൂക്കയോട് പറയുമെന്ന് ആലോചിച് ടെൻഷനായി; എന്നാൽ മമ്മൂക്ക പുലർച്ചെവരെ കൂടെ നിന്നു’

അതിനിടെ ഭാര്യമാരുടെ ചോദ്യങ്ങള്‍ കേട്ട് തളര്‍ന്ന ബഷീര്‍ ഇനി തന്നോട് ആരും ചോദ്യങ്ങള്‍ ചോദിക്കേണ്ടെന്നും എളുപ്പമെന്ന് പറഞ്ഞ് ചോദിക്കുന്നതെല്ലാം മനസ്സാക്ഷിയില്ലാത്ത ചോദ്യങ്ങളായിപ്പോയെന്നും പറഞ്ഞു.

Advertisement