‘മമ്മൂക്കയെ ഇത്ര കഷ്ടപെടുത്തിയ വേറെ സംവിധായകനുണ്ടാവില്ല; അതെങ്ങനെ മമ്മൂക്കയോട് പറയുമെന്ന് ആലോചിച് ടെൻഷനായി; എന്നാൽ മമ്മൂക്ക പുലർച്ചെവരെ കൂടെ നിന്നു’

1944

മലയാളത്തിലെ സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി നായകനായി എത്തിയ ഏറ്റവും ഒടുവിലത്തെ ചിത്രം കണ്ണൂര്‍ സ്‌ക്വാഡ് വിജയകരമായ പ്രദര്‍ശനം തുടരുകയാണ്. നവാഗതനായ റോബി വര്‍ഗീസ് രാജാണ് ചിത്രം സംവിധാനം ചെയ്തത്.

ലിയോ തിയേറ്ററുകളെ അടക്കി ഭരിച്ച് മുന്നേറുമ്പോഴും ചിത്രത്തിന് മികച്ച പ്രതികരണമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. കണ്ണൂര്‍ സ്‌ക്വാഡിനെ ഏറ്റെടുത്ത മുഴുവന്‍ പ്രേക്ഷകര്‍ക്കും നന്ദി പറഞ്ഞുകൊണ്ട് കഴിഞ്ഞ ദിവസം മമ്മൂട്ടിയും അണിയറ പ്രവര്‍ത്തകരുമെല്ലാം രംഗത്തെത്തിയിരുന്നു.

Advertisements

പിന്നാലെ ചിത്രം ദൃശ്യം എന്ന ഹിറ്റ് ചിത്രത്തെ പിന്നിലാക്കി കണ്ണൂര്‍ സ്‌ക്വാഡ് എക്കാലത്തേയും വലിയ 10 വലിയ പണം വാരി സിനിമകളുടെ ലിസ്റ്റിലേക്ക് ഇടംപിടിച്ചിരുന്നു. ഇപ്പോള്‍ കേരളത്തിലെ ഏറ്റവും വലിയ ഹിറ്റ്ചിത്രമായി മാറുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍.

ALSO READ- ആര്‍ഡിഎക്‌സ് വെറും അടിപടമാണെന്ന് പറഞ്ഞിരുന്നെങ്കിലോ? നെഗറ്റീവ് റിവ്യൂ മമ്മൂട്ടിക്കും മോഹന്‍ലാലിനും പ്രശ്‌നമല്ല; ഞാന്‍ പാവപ്പെട്ട നിര്‍മ്മാതാക്കള്‍ക്ക് ഒപ്പം: ബാല

ഇപ്പോഴിതാ ചിത്രത്തിന്റെ ഷൂട്ടിങ് അനുഭവങ്ങള്‍ പങ്കുവെച്ച് രംഗത്തെത്തിയിരിക്കുകയാണ് ചിത്രത്തിന്റെ കലാ സംവിധായകന്‍ ഷാജി നടുവില്‍. കണ്ണൂര്‍ സ്‌ക്വാഡിലെ ലൊക്കേഷനില്‍ എല്ലാ കാര്യത്തിനും മമ്മൂക്ക എപ്പോഴും കൂടെയുണ്ടായിരിന്നു എന്ന് ഷാജി പറയുന്നു.

കണ്ണൂര്‍ സ്‌ക്വാഡിന്റെ ലൊക്കേഷനില്‍ സിനിമയിലെ മുഴുവന്‍ ടെക്‌നിഷ്യന്‍മാരുടെയും കൂടെ എപ്പോഴും മമ്മൂക്കയും ഉണ്ടായിരുന്നെന്നാണ് ഷാജി പറയുന്നത്. മമ്മൂട്ടി ക്യാരവാനില്‍ ഒന്നും കയറാതെ രാത്രിയുള്ള ഷൂട്ടിനൊക്കെ കൂടെ തന്നെ ഉണ്ടാവുമായിരുന്നു.

ALSO READ- ‘എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടി ഉടന്‍ തന്നെ ഞാന്‍ തരും; സിനിമ കണ്ട് വിജയ് സാര്‍ വന്‍ ഹാപ്പിയാണ്’; ലിയോ വിശേഷങ്ങള്‍ പറഞ്ഞുതീരാതെ ലോകേഷ് കനകരാജ്

ചിത്രത്തിനായി മമ്മൂട്ടി ഒരുപാട് കഷ്ടപ്പെട്ടിരുന്നു എന്നു ഷാജി സില്ലി മോങ്ക്‌സ് മോളിവുഡിനോട് സംസാരിക്കവെയാണ് വെളിപ്പെടുത്തിയത്. കണ്ണൂര്‍ സ്‌ക്വാഡില്‍ ടികിരി വില്ലേജിലെ വാതില്‍ അടിച്ചു തുറക്കുന്ന ഒരു സീനുണ്ട്. അതെല്ലാം പുലര്‍ച്ചെ രണ്ട് മണിക്കാണ് ഷൂട്ട് ചെയ്തത്.

ആ സമയത്തും അത്രയും എനര്‍ജിയില്‍ അദ്ദേഹം നില്‍ക്കുന്നുണ്ട്. രാത്രിയും മമ്മൂക്ക സിനിമ ചെയ്ത് കൊണ്ടിരിക്കുകയാണ്. രാത്രി ഒരുപാട് ഷൂട്ട് ചെയ്യേണ്ട ഒരു ചിത്രമാണ് മമ്മൂക്കയെ വെച്ച് അടുത്തത് ആലോചിക്കുന്നതെങ്കില്‍ സ്വഭാവികമായി അതെങ്ങനെ മമ്മൂക്കയോട് പറയും എന്നോര്‍ത്ത് ടെന്‍ഷനാണ്.

പക്ഷെ കണ്ണൂര്‍ സ്‌ക്വാഡില്‍ ഭൂരിഭാഗം ഷൂട്ടും രാത്രിയായിരുന്നെന്നാണ് ഷാജി പറയുന്നത്. അദ്ദേഹത്തിന്റെ കൂടെ 4 സിനിമകള്‍ അടുപ്പിച്ച് ചെയ്തത് കൊണ്ടാണ് കണ്ണൂര്‍ സ്‌ക്വാഡില്‍ ഞങ്ങള്‍ക്ക് വലിയ പ്രയാസം തോന്നാതിരുന്നതെന്നും അദ്ദേഹം പറഞ്ഞു.

മിക്കവാറും രാത്രി ഒമ്പത് മണിക്കൊക്കെയാണ് ഷൂട്ട് തുടങ്ങുക. അതി രാവിലെ വരെ അദ്ദേഹം എല്ലാ കാര്യത്തിനും സഹായിക്കാന്‍ ഉണ്ടാവും. ചുറുചുറുക്കോടെ ലൊക്കേഷനില്‍ നിന്ന് മാറാതെ മമ്മൂക്ക ഞങ്ങളോട് തന്നെ സംസാരിക്കുമായിരുന്നെന്നും ഷാജി വെളിപ്പെടുത്തി.

കൂടാതെ, മമ്മൂട്ടി ഈ പ്രായത്തിലും അദ്ദേഹം തങ്ങള്‍ക്ക് വേണ്ടി കൂടെ നിന്നിട്ട് ഇതെല്ലാം ചെയ്യുമ്പോള്‍ അത്ഭുതം തോന്നുമെന്നാണ് ഷാജി പറയുന്നത്. ആ സമയത്തും അത്രയും എനര്‍ജിയില്‍ അദ്ദേഹം നില്‍ക്കുന്നുണ്ട്. രാത്രിയും മമ്മൂക്ക സിനിമ ചെയ്ത് കൊണ്ടിരിക്കുകയാണ്.

Advertisement