‘എല്ലാ സംശയങ്ങള്‍ക്കുമുള്ള മറുപടി ഉടന്‍ തന്നെ ഞാന്‍ തരും; സിനിമ കണ്ട് വിജയ് സാര്‍ വന്‍ ഹാപ്പിയാണ്’; ലിയോ വിശേഷങ്ങള്‍ പറഞ്ഞുതീരാതെ ലോകേഷ് കനകരാജ്

314

ലോകേഷ് കനകരാജ് സംവിധാനം ചെയ്ത വിജയ് ചിത്രം ലിയോക്ക് വന്‍ പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. ഇത് വരെയുള്ള വിജയ് ചിത്രങ്ങളുടെ സകല ഫോര്‍മുലയും തകര്‍ത്തുക്കൊണ്ടാണ് ചിത്രം റിലീസിന് എത്തിയത് തന്നെ.

ഇന്ത്യയിലെ തന്നെ എക്കാലത്തെയും മികച്ച കളക്ഷന്‍ റെക്കോര്‍ഡിലേക്കാണ് ലിയോ ഇപ്പോള്‍ കുതിക്കുന്നത്. ഹിന്ദി ബെല്‍റ്റില്‍ കാര്യമായി റിലീസ് ചെയ്യപ്പെട്ടിരുന്നു എങ്കില്‍, കൂടുതല്‍ മികച്ച നേട്ടം കരസ്ഥമാക്കാന്‍ ലിയോക്ക് സാധിക്കുമായിരുന്നു. കണക്കുകള്‍ സൂചിപ്പിക്കുന്നതും അതുതന്നെയാണ്. പാന്‍ വേള്‍ഡ് കുതിപ്പാണ് ലിയോ ഇപ്പോള്‍ നടത്തിയിരിക്കുന്നത്.

Advertisements

തിയ്യേറ്ററുകളില്‍ സൂപ്പര്‍ ഹിറ്റും കഴിഞ്ഞ് മുന്നേറിക്കൊണ്ടിരിക്കുകയാണ് ലോകേഷ് കനകരാജ് ഒരുക്കിയ ചിത്രം. ഇതിനോടകം 500 കോടിയോളം ചിത്രം നേടിക്കഴിഞ്ഞു. കേരളത്തില്‍ നിന്ന് മാത്രം ചിത്രത്തിന് 50 കോടിയിലേറെ രൂപയാണ് കളക്ഷനായി ലഭിച്ചത്.വെറും ഒരാഴ്ച കൊണ്ടാണ് ലിയോ വമ്പന്‍ നേട്ടം സ്വന്തമാക്കിയത്. അതേസമയം , ചിത്രത്തെ കുറിച്ച് സമ്മിശ്ര പ്രതികരണങ്ങളും സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ചിത്രത്തിന്റെ സെക്കന്റ് ഹാപ് അല്‍പം ലാഗാണെന്നാണ് പ്രേക്ഷകര്‍ പറയുന്നത്.

ALSO READ- ‘ലക്ഷ്മിയുമായി പ്രശ്‌നങ്ങളുണ്ട്; ബാലഭാസ്‌ക്കറിന്റെ മ ര ണത്തിന് തൊട്ടുമുന്‍പല്ല; 17 വര്‍ഷമായി നിലനില്‍ക്കുന്നതാണ് അത്:തുറന്ന് പറഞ്ഞ് ഇഷാന്‍ദേവ്

ഇപ്പോഴിതാ ഈ പ്രതികരണങ്ങള്‍ക്കൊക്കെ മറുപടി പറയുകയാണ് ലോകേഷ്. ലിയോയുടെ വിജയത്തില്‍ നായകന്‍ വിജയ് സന്തോഷവാനാണ് എന്ന് പറയുകയാണ് ലോകേഷ്. വിജയ് സാര്‍ ഹാപ്പി ആണെന്നും സിനിമ കണ്ട ശേഷം പ്രേക്ഷകര്‍ക്ക് തോന്നിയ എല്ലാ സംശയങ്ങലും തീര്‍ക്കാനായി താന്‍ ഉടനെ തന്നെ അഭിമുഖം നല്‍കുന്നുണ്ട് എന്നുമാണ് ലോകേഷ് പറഞ്ഞത്.

‘വിജയ് സാര്‍ ഹാപ്പി ആണ്. അടുത്തിടെ തിയേറ്ററില്‍ പോയപ്പോള്‍ എനിക്ക് കാലിന് പറ്റിയ പരിക്ക് എങ്ങനെയുണ്ടെന്ന് അദ്ദേഹം തിരക്കിയിരുന്നു. അദ്ദേഹവും പുതിയ സിനിമയുടെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ട് തിരക്കിലാണ്.’

‘സിനിമ കണ്ട ശേഷം കുറെ പേര്‍ പല സംശയങ്ങളും പറഞ്ഞിരുന്നു. അതിനെല്ലാമുള്ള മറുപടി ഉടനെ തന്നെ അഭിമുഖങ്ങളില്‍ ഞാന്‍ കൊടുക്കും’- എന്ന് ലോകേഷ് പറയുന്നു.

ലോകേഷിന്റെ കാര്‍ത്തി നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ജപ്പാന്റെ ഓഡിയോ ലോഞ്ചിങ് വേദിയിലാണ് ലോകേഷ് ഇക്കാര്യങ്ങള്‍ പറഞ്ഞത്.

Advertisement