ഓരോ വര്‍ഷം കഴിയുംതോറും നിന്നോടുള്ള എന്റെ സ്‌നേഹം ദൃഢമാകുന്നു, ആറാം വിവാഹവാര്‍ഷിക ദിനത്തില്‍ ബഷീര്‍ ബഷി

40

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ബഷീര്‍ ബഷിയും കുടുംബവും. രണ്ട് ഭാര്യമാര്‍ക്കൊപ്പവും മക്കള്‍ക്കൊപ്പം ഉള്ള വീഡിയോ പങ്കുവെച്ചുകൊണ്ടാണ് ബഷീര്‍ എത്താര്‍. ഇവരുടെ കുടുംബത്തില്‍ എല്ലാവര്‍ക്കും യൂട്യൂബ് ചാനല്‍ ഉണ്ട്.

Advertisements

ഇപ്പോഴിതാ ഒരു സന്തോഷവാര്‍ത്ത പങ്കുവെച്ചാണ് ഇവര്‍ എത്തിയിരിക്കുന്നത്. ബഷീര്‍ ബഷിയുടെ രണ്ടാമത്തെ ഭാര്യ മഷൂറയുടെയും ബഷീറിന്റെയും ആറാമത്തെ വിവാഹ വാര്‍ഷികമാണ് ഇന്ന്. താരങ്ങള്‍ തന്നെയാണ് ഈ സന്തോഷവാര്‍ത്ത ഇന്‍സ്റ്റഗ്രാമിലൂടെ അറിയിച്ചത്.

എന്റെ ജീവിതത്തിലെ സ്‌നേഹത്തിന് ആറാം വാര്‍ഷിക ആശംസകള്‍, ഓരോ വര്‍ഷം കഴിയുംതോറും നിന്നോടുള്ള എന്റെ സ്‌നേഹം ദൃഢമാകുന്നു. ഇനിയും ഒരുപാട് വര്‍ഷങ്ങള്‍ ചിരിയും സ്‌നേഹവും സന്തോഷവും ഒരുമിച്ച് ആസ്വദിക്കും. നിന്നെ എന്റെ അരികില്‍ ആക്കിയതിന് ഞാന്‍ വളരെ നന്ദിയുള്ളവനാണ് എന്നാണ്.

also read
അഭിനയം മാത്രം അല്ല, പുതിയ വീഡിയോയുമായി പാര്‍വതി അയ്യപ്പദാസ് ; ഞെട്ടിച്ച് കളഞ്ഞല്ലോയെന്ന് ആരാധകര്‍
ഞാന്‍ നിന്നെ സ്‌നേഹിക്കുന്നു ചങ്ങായി എന്നും താരം കുറിച്ചിട്ടുണ്ട്. ബഷീറിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചു മഷൂറയും എത്തിയിട്ടുണ്ട്. അതേസമയം ബിഗ് ബോസ് ഷോയില്‍ എത്തിയതോടെയാണ് ബഷീര്‍ തന്റെ ജീവിതകഥ പറഞ്ഞത്. ഇവിടെവെച്ച് ആദ്യ ഭാര്യയുടെ സമ്മതത്തോടുകൂടി രണ്ടാം വിവാഹം കഴിച്ചതിനെ കുറിച്ചെല്ലാം ബഷീര്‍ പറഞ്ഞിരുന്നു.

തങ്ങളുടെ വ്യക്തി ജീവിതത്തിലെ പ്രശ്‌നങ്ങള്‍ ഇവര്‍ സോഷ്യല്‍ മീഡിയ വഴി പങ്കു വയ്ക്കുമ്പോഴും നിരവധി വിമര്‍ശം ഇവര്‍ക്ക് നേരെ വരാറുണ്ട്. എന്നാല്‍ ഇതൊന്നും ഈ താര കുടുംബം മൈന്‍ഡ് ചെയ്യാറില്ല.

Advertisement