Home Entertainment Celebrities

ഇത് നമ്മുടെ ലാലേട്ടന്റെ നടത്തം അല്ലെ ? ; പൃഥ്വിരാജിന്റെ വീഡിയോ ശ്രദ്ധിച്ചോ !

44

നടന്‍ മോഹന്‍ലാലും പൃഥ്വിരാജും തമ്മിലുള്ള സൗഹൃദത്തെക്കുറിച്ച് പ്രേക്ഷകര്‍ക്ക് നന്നായി തന്നെ അറിയാം. ഒരു ഏട്ടനെ പോലെയാണ് മോഹന്‍ലാലിനെ കാണുന്നതെന്ന് പലപ്പോഴും പൃഥ്വിരാജ് പറഞ്ഞിട്ടുണ്ട്. ഇരുവരും ഒന്നിച്ചെത്തിയ ലൂസിഫര്‍ എന്ന ചിത്രം വന്‍ ഹിറ്റ് ആവുകയും ചെയ്തിരുന്നു.

Advertisements

ഇപ്പോള്‍ ലൂസിഫിന്റെ രണ്ടാം ഭാഗം എമ്പുരാന്‍ ആണ് വരുന്നത്. ഇതിനിടെ ആടുജീവിതത്തിന്റെ പ്രമോഷന്‍ ചടങ്ങിന് എത്തിയ പൃഥ്വിരാജിന്റെ ഒരു വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.

ഇതില്‍ പൃഥ്വിരാജിന്റെ നടത്തം മോഹന്‍ലാലിന്റെ നടത്തുവുമായി സാമ്യമുണ്ട് എന്നാണ് ആരാധകര്‍ കണ്ടെത്തിയിരിക്കുന്നത് .

തോള്‍ ചെരിഞ്ഞുള്ള മോഹന്‍ലാലിന്റെ നടത്തം മലയാള സിനിമയില്‍ പ്രശസ്തമാണ്. പൃഥ്വിരാജിന്റെ നടത്തം മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്നുവെന്ന് വീഡിയോ പോസ്റ്റ് ചെയ്തവര്‍ അഭിപ്രായപ്പെടുന്നത് എന്നതാണ് ശ്രദ്ധയാകര്‍ഷിക്കുന്നത്. കമന്റുകളിലും ആരാധകര്‍ അങ്ങനെ അഭിപ്രായപ്പെടുന്നുണ്ട്. എമ്പുരാന്റെ ചിത്രീകരണം നടന്നുകൊണ്ടിരിക്കുകയല്ലേ അതിനാലാകും ചിത്രത്തിലെ നായകന്‍ മോഹന്‍ലാലിന്റെ സ്വാധീനം പൃഥ്വിരാജിലും പ്രകടമാകുന്നത് എന്ന് മറ്റ് ചിലര്‍ പറയുന്നു.

അതേസമയം മോഹന്‍ലാല്‍-പൃഥ്വിരാജ് കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. പ്രഖ്യാപനം മുതല്‍ സിനിമാപ്രേമികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന സിനിമ റിലീസിന് ഒരുങ്ങുന്നു.

Advertisement