ഇവരുടെയൊക്കെ നാക്കിന്റെ നീളം എത്രയാണ് എന്നാണ് നോക്കേണ്ടതെന്ന് ഭാര്യമാരോട് ബഷീര്‍ ബഷി; അടി കിട്ടുമെന്ന് ശ്വേത മേനോന്‍

89

മലയാളികളുടെ പ്രിയപ്പെട്ട മിനിസ്‌ക്രീന്‍ ഷോയായ ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെ ഏറെ ശ്രദ്ധേയനായ സെലിബ്രിറ്റി ആണ് ബഷീര്‍ ബഷി. രണ്ട് ഭാര്യമാര്‍ അടങ്ങുന്ന കുടുംബത്തെ ഒത്തൊരുമയോടെ കൊണ്ടു പോകുന്നതാണ് തുടക്കം മുതല്‍ ബഷീര്‍ ബഷി ശ്രദ്ധിക്കപ്പെടാന്‍ കാരണം.

സോഷ്യല്‍ മീഡിയ വഴിയാണ് ബഷീര്‍ ബഷിയേയും കുടുംബത്തേയും പ്രേക്ഷകര്‍ അറിയുന്നത്. മോഡലായി തിളങ്ങി നിന്ന ബഷീര്‍ ബഷിയെ ബിഗ് ബോസില്‍ എത്തിയതോടെയാണ് പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. തന്റെ രണ്ട് ഭാര്യമാരെ കുറിച്ച് ബഷീര്‍ ബഷി തുറന്നു പറഞ്ഞത് ബിഗ്ബോസില്‍ വെച്ച് ആയിരുന്നു.

Advertisements

പ്രണയിച്ച് വിവാഹം കഴിച്ച ആദ്യ ഭാര്യയുടെ അനുവാദത്തോടെ ആയിരുന്നു രണ്ടാം ഭാര്യയേയും ബഷി വിവാഹം കഴിച്ചത്. ബിഗ് ബോസ് മലയാളം ഒന്നാം സീസണില്‍ ആയിരുന്നു ബഷീര്‍ ബഷി പങ്കെടുത്തത്. പറയാനുള്ളത് കൃത്യമായി പറഞ്ഞുകൊണ്ട് 85 ദിവസമാണ് ബഷീര്‍ ബിഗ് ബോസില്‍ നിന്നത്.

ALSO READ- മുപ്പതിലും സിംഗിള്‍, ഒരു പൂച്ചയുടെ അമ്മയായി ജന്മം തീരുമോ എന്ന് സങ്കടം; ഫോര്‍ട്ട് കൊച്ചിയിലൂടെ ആരുടെ കൈപിടിച്ചാണ് നടക്കുന്നതെന്നും വെളിപ്പെടുത്തി അര്‍ച്ചന കവി!

ബിഗ് ബോസില്‍ കൂടി ബഷീറിനെ അടുത്തറിഞ്ഞതോടെ സോഷ്യല്‍ മീഡിയയിലും ബഷീറിന് ആരാധകര്‍ കൂടുക ആയിരുന്നു. പ്രാങ്ക് വീഡിയോകള്‍, പാചക പരീക്ഷണങ്ങള്‍, വെബ് സീരീസ് ഒക്കെയായി ബഷീറിനൊപ്പം ഭാര്യമാരും മക്കളും യുട്യൂബ് വഴി ഉണ്ടാക്കുന്നത് ലക്ഷങ്ങളാണ്. ബഷീറിന്റെ ഏകദേശം ഏഴോളം ചാനലുകള്‍ ആണുള്ളത്. അടുത്തിടെയാണ് താരം പുതിയ കാര്‍ വാങ്ങിയത്.

ഫോര്‍ച്യൂണര്‍ സ്വന്തമാക്കിയതില്‍ പിന്നെ നിരന്തരം യാത്രകളിലാണ് ബഷീര്‍. രണ്ടാം ഭാര്യ മഷൂറ ഗര്‍ഭിണിയായതിനാല്‍ ഫാമിലി ട്രിപ്പ് കുറയുമെന്ന് ബഷീര്‍ നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.

ALSO READ-രാവിലെ എഴുന്നേൽക്കുക, ഗണപതി പൂജ ചെയ്യുക, സൗന്ദര്യ സംരക്ഷണത്തിന് മഞ്ഞളും മറ്റും ഉപയോഗിക്കുക ഇതാണ് രീതി: സംയുക്താ വർമ്മയുടെ വെളിപ്പെടുത്തൽ

മഷൂറയുടെ ബേബി ഷവര്‍ വീഡിയോയും ചിത്രങ്ങളും സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. ഇപ്പോഴിതാ രണ്ടു ഭാര്യമാര്‍ക്കും ഒപ്പം ബഷീര്‍ ബഷി ചെയ്ത ഒരു റീലാണ് സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

‘പിഴവുകളെ കുറിച്ച് പറയുകയാണ് എങ്കില്‍ നേരത്തെ വിവാഹിതന്‍ ആയതിന്റെ അനുഭവത്തില്‍ നിന്നും പറയുകയാണ്, വിവാഹം കഴിക്കുമ്പോള്‍ പെണ്ണിന്റെ മുടിയുടെ നീളം എത്രയാണ്, തൊലിയുടെ നിറം എന്താണ്, ഉയരം എത്രയാണ് എന്നൊന്നും നോക്കരുത്. പകരം അവരുടെ നാക്കിന്റെ നീളം എത്രയാണ് എന്ന് മാത്രം നോക്കിയാല്‍ മതി.’

ഒരു സിനിമയില്‍ സുരാജ് വെഞ്ഞാറമ്മൂട് അവതരിപ്പിച്ച കഥാപാത്രത്തെ അനുകരിക്കുകയാണ്ബഷി. കൂടെ ഭാര്യമാരും ചേര്‍ന്നതോടെ വീഡിയോ ഗംഭീരമായി.

വീഡിയോ വൈറലായതോടെ നടി ശ്വേത മേനോന്‍ ഉള്‍പ്പെടെയുള്ള താരങ്ങളും കമന്റുകളുമായി എത്തി. ബഷീ ഒരു അടി നിനക്ക് കിട്ടും എന്നാണ് ശ്വേത കമന്റിട്ടിരിക്കുന്നത്.

Advertisement