മുപ്പതിലും സിംഗിള്‍, ഒരു പൂച്ചയുടെ അമ്മയായി ജന്മം തീരുമോ എന്ന് സങ്കടം; ഫോര്‍ട്ട് കൊച്ചിയിലൂടെ ആരുടെ കൈപിടിച്ചാണ് നടക്കുന്നതെന്നും വെളിപ്പെടുത്തി അര്‍ച്ചന കവി!

231

മലയാളികളുടെ പ്രിയപ്പെട്ട നടിമാരില്‍ ഒരാളാണ് അര്‍ച്ചന കവി. ലാല്‍ജോസ് എംടി ടീമിന്റെ നീലത്താമര എന്ന സിനിയിലൂടെ ആയിരുന്നു അര്‍ച്ചന കവി അഭിനയരംഗത്തേക്ക് എത്തിയത്. പിന്നീട് ഒരുപിടി മികച്ച സിനിമകളില്‍ കൂടി വേഷമിട്ട താരത്തിന് ആരാധകരും ഏറെയാണ്.

നീലത്താമരയുടെ തതര്‍പ്പന്‍ വിജയത്തിന് ശേഷം ചെയ്ത പല സിനിമകളിലും ആ വിജയം ആവര്‍ത്തികാകന്‍ താരത്തിന് കഴിഞ്ഞിരുന്നില്ല. പിന്നീട് മമ്മി ആന്റ് മി എന്ന സിനിമ മികച്ച വിജയം നേടിയിരുന്നു. 2015 ല്‍ വിവാഹം കഴിഞ്ഞതോടെ ആണ് അഭിനയത്തില്‍ നിന്നും താരം പൂര്‍ണമായും വിട്ടുനിന്നത്.

Advertisements

വിവാഹ ശേഷം അഭിനയത്തില്‍ നിന്ന് ചെറിയ ഇടവേള എടുത്തിരുന്നുവെങ്കിലും സോഷ്യല്‍ മീഡിയയില്‍ ഏറെ സജീവം ആയിരുന്നു താരം. തന്റെ ജീവിതത്തിലെ ഓരോ ഘട്ടത്തെ കുറിച്ചും അര്‍ച്ചന സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ അറിയിക്കാറുണ്ട്. സിനിമയില്‍ സജീവം ആയിരുന്നില്ല എങ്കിലു വെബ് സീരീസുകളിലൂടെയും യൂട്യൂബിലൂടെയും അര്‍ച്ചന പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയിരുന്നു.

ALSO READ- രാവിലെ എഴുന്നേൽക്കുക, ഗണപതി പൂജ ചെയ്യുക, സൗന്ദര്യ സംരക്ഷണത്തിന് മഞ്ഞളും മറ്റും ഉപയോഗിക്കുക ഇതാണ് രീതി: സംയുക്താ വർമ്മയുടെ വെളിപ്പെടുത്തൽ

സിനിമയില്‍ നിന്നും സീരിയലിലേക്ക് ചേക്കേറിയിരുന്നു അര്‍ച്ചന കവി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്യുന്ന റാണി രാജ എന്ന സീരിയലിലൂടെയാണ് അര്‍ച്ചന മിനിസ്‌ക്രീനിലേക്ക് വന്നത്.

ഇപ്പോള്‍ റാണി രാജ എന്ന സീരിയലില്‍ നിന്ന് പിന്നീട് താരം പിന്മാറി എങ്കിലും യൂട്യൂബില്‍ ഇപ്പോഴും സജീവമാണ്. പെര്‍സ്യൂട്ട് ഓഫ് മാഡ്നസ്സ് എന്ന പേരില്‍ താരം വീഡിയോകളും ചിന്തകളും താരം പങ്കുവെയ്ക്കാറുണ്ട്.

ALSO READ-പൊതുസ്ഥലത്ത് പുരുഷന്മാർക്ക് മൂത്രമൊഴിക്കാമെങ്കിൽ സ്ത്രീകൾക്കുമാവാം, എനിക്കിഷ്ടമുള്ളത് ഒക്കെ ഞാൻ പുറത്തു കാണിക്കും; തന്റെ ഗ്ലാമർ ചിത്രങ്ങള വിമർശിക്കുന്നവർക്ക് എതിരെ തുറന്നടിച്ച് ജോസഫ് നായിക മാധുരി

ഏറ്റവും പുതുതായി തന്റെ സിംഗിള്‍ ലൈഫിനെ കുറിച്ചാണ് അര്‍ച്ചന കവി പറയുന്നത്. ‘സിംഗിള്‍ ലൈഫില്‍, വളരെ റൊമാന്റിക് ആയ സ്ഥലത്ത് സുഹൃത്തുക്കള്‍ക്കും കസിന്‍സിനും ഒപ്പം. അത് ആരുടെയോ ബേര്‍ത്ത് ഡേ ആയിരിക്കുകയും, തനിക്ക് 30 വയസ്സ് കഴിഞ്ഞു എന്നും പൂച്ചയുടെ അമ്മയായി ജന്മം തീരാനാണ് വിധി എന്ന് തിരിച്ചറിയുകയും ചെയ്യുന്നു.’ എന്ന് താരം കുറിക്കുന്നു.

‘പക്ഷെ യഥാര്‍ഥത്തില്‍ അങ്ങനെ അമ്മയാവാനാണെങ്കിലും ഒരു പൂച്ചയെ പോലും ഇഷ്ടമല്ല എന്നതാണ്. എനിക്ക് സിഗിള്‍ ലൈഫ് ചിയേഴ്സ് ചെയ്യാന്‍ ചുറ്റിലും ആളുകളുണ്ട്.’- എന്നും താരം തുടരുന്നു.

‘ഞാനൊരാളുടെ കൈയ്യും പിടിച്ച് ഫോര്‍ട്ട് കൊച്ചിയിലൂടെ ഇങ്ങനെ നടക്കുമ്പോള്‍ ആളുകള്‍ കരുതിയേക്കാം, എത്ര ക്യൂട്ട് കപ്പിള്‍ ആണ് ഞങ്ങള്‍ എന്ന്, പക്ഷെ യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ സഹോദരങ്ങളാണ്. സത്യത്തില്‍ ഞങ്ങള്‍ വളരെ അധികം സങ്കടപ്പെടുന്നു’- എന്നാണ് അര്‍ച്ചന കവി പറയുന്നത്.

ഈ വീഡിയോ മുപ്പതിലും സിംഗിള്‍ എന്ന ക്യാപ്ഷനോടെയാണ് പങ്കുവച്ചിരിക്കുന്നത്. രസകരമായ കമന്റുകളാണ് വീഡിയോയ്ക്ക് താഴെ വരുന്നത്. സിംഗിള്‍ ലൈഫ് അടിച്ചു പൊളിക്കൂ എന്നൊക്കെയാണ് ആളുകള്‍ താഴെ കമന്റ് ചെയ്യുന്നത്.

Advertisement