രാവിലെ എഴുന്നേൽക്കുക, ഗണപതി പൂജ ചെയ്യുക, സൗന്ദര്യ സംരക്ഷണത്തിന് മഞ്ഞളും മറ്റും ഉപയോഗിക്കുക ഇതാണ് രീതി: സംയുക്താ വർമ്മയുടെ വെളിപ്പെടുത്തൽ

232

ഒരുകാലത്ത് മലയാള സിനിമയിലെ പ്രിയ നായിക ആയിരുന്നു നടി സംയുക്ത മേനോൻ. വളരെ കുറച്ചു കാലമേ സിനിമയിൽ ഉണ്ടായിരിന്നുള്ളു എങ്കിലും മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടിയിരുന്നു സംയുക്ത.

കേരള സർക്കാരിന്റെ മികച്ച നടിക്കുള്ള അവാർഡും ഈ കാലയളവിൽ സംയുക്ത വർമ്മ നേടി എടുത്തിരുന്നു. പിന്നീട് മലയാളത്തിന്റെ പ്രിയ നടൻ ബിജു മേനോനും ആയുള്ള വിവാഹത്തോടെ അഭിനയ രംഗത്തുനിന്നും മാറി നിൽക്കുകയാണ് സംയുകത വർമ്മ.

Advertisements

അതേ സമയം ഇന്നും സിനിമയിലെ സൗഹൃദങ്ങൾ സംയുക്ത വർമ്മ കാത്തു സൂക്ഷിക്കുന്നുണ്ട്. തൊണ്ണുറുകളുടെ അവസാനവും രണ്ടായിരത്തിന്റെ തുടക്കിലും വെള്ളിത്തിരയിൽ സൂപ്പർതാരങ്ങളുടെയടക്കം നായികയായി തിളങ്ങിയ നടി മന്യയുടെ ബെസ്റ്റ് ഫ്രണ്ട് കൂടിയാണ് ചിന്നു എന്ന് വിളിക്കുന്ന സംയുക്ത വർമ്മ.

Also Read
കഞ്ചാവ് കടത്തിയിട്ടല്ല, അധ്വാനിച്ചുണ്ടാക്കിയ കാശാണ്, ഗുരുവായൂരില്‍ 24 ലക്ഷത്തിന്റെ ഫ്‌ളാറ്റ് സ്വന്തമാക്കി പൊന്നുവും ഷെബിനും, വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടി

2000 മുതൽ ഇന്ന് വരെ ആ സൗഹൃദത്തിന് യാതൊരു കോട്ടവും തട്ടിയിട്ടില്ലെന്ന് മന്യ നേരത്തെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ഒരു കുറിപ്പിൽ പറഞ്ഞിരുന്നു. അതിനൊപ്പം മന്യ പങ്കുവെച്ച വീഡിയോയിൽ തങ്ങൾക്കിടയിലെ സൗഹൃദത്തെ പറ്റിയും സംയുക്ത വർമ്മയും പറയുന്നുണ്ട്.

മൻ എന്നാണ് സംയുക്ത മന്യയെ വിളിക്കുക. ദുബായിയിൽ ഷോ ചെയ്യുന്ന സമയം ഒരു മാസത്തോളം ഒന്നിച്ച് താമസിച്ചിട്ടുണ്ട്. ഒന്നിച്ച് ഒരു സിനിമയിലും അഭിനയിച്ചു. നല്ലൊരു ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് മന്യ. എല്ലാ ബന്ധങ്ങൾക്കും നല്ല വില കൽപ്പിക്കുന്ന വ്യക്തി എന്ന നിലയ്ക്ക് തന്റെ കുടുംബത്തോടും മന്യ അത് പുലർത്തിയിട്ടുണ്ട് എന്ന് സംയുക്ത പറയുന്നു.

ഷൂട്ടിങ്ങിന്റെ സമയത്ത് കൃത്യമായി യോഗ ചെയ്തിരുന്നയാളാണ് മന്യ. പരമ്പരാഗത രീതികൾ കാത്തു സൂക്ഷിക്കുന്ന പ്രകൃതക്കാരിയായിരുന്നു. രാവിലെ എഴുന്നേൽക്കുക, ഗണപതി പൂജ ചെയ്യുക, സൗന്ദര്യ സംരക്ഷണത്തിന് മഞ്ഞളും മറ്റും ഉപയോഗിക്കുക എന്നിങ്ങനെയാണ് മന്യയുടെ രീതി.

അവസാനമായി നേരിൽ കാണുന്നത് അമേരിക്കയിൽ വച്ചാണ്. അന്ന് മന്യ ഗർഭിണിയാണ്. വീട്ടിൽ പോയപ്പോൾ തനിക്കും മകൻ ദക്ഷിനും നല്ല രീതിയിൽ മന്യ ഉച്ചഭക്ഷണം വിളമ്പി നല്കിയിരുന്നെന്നും സംയുക്ത വ്യക്തമാക്കുന്നു.

Also Read
പൊതുസ്ഥലത്ത് പുരുഷന്മാർക്ക് മൂത്രമൊഴിക്കാമെങ്കിൽ സ്ത്രീകൾക്കുമാവാം, എനിക്കിഷ്ടമുള്ളത് ഒക്കെ ഞാൻ പുറത്തു കാണിക്കും; തന്റെ ഗ്ലാമർ ചിത്രങ്ങള വിമർശിക്കുന്നവർക്ക് എതിരെ തുറന്നടിച്ച് ജോസഫ് നായിക മാധുരി

Advertisement