അങ്ങനെയങ്ങ് വിട്ടുകളയാന്‍ പറ്റുമോ; സന്തോഷ വാര്‍ത്ത പങ്കുവെച്ച് ബഷീര്‍ ബഷി

139

സോഷ്യൽ മീഡിയയിലെ താരമാണ് ബഷീർ ബഷിയും കുടുംബവും. ഇവരുടെ കുടുംബവിശേഷം എല്ലാം ഇവർ തന്നെയാണ് പങ്കുവെയ്ക്കാർ. ഇന്ന് സുഹാനയുടെയും ബഷീറിൻറെ പതിനാലാം വിവാഹ വാർഷികം ആണ്. ഈ ദിനത്തിൽ പരസ്പരം ആശംസകൾ അറിയിച്ചുകൊണ്ട് ഇരുവരും സോഷ്യൽ മീഡിയയിൽ എത്തി.

Advertisements

ഈ അവസരത്തിൽ ഇവരുടെ പ്രണയകഥ കൂടി വീണ്ടും വൈറൽ ആവുകയാണ്. മുമ്പൊരിക്കൽ യൂട്യൂബ് ചാനലിലൂടെ സുഹാനയുടെയും ബഷീറിൻറെ പ്രണയകഥ വെളിപ്പെടുത്തിയിരുന്നു. ബഷീർ കപ്പലണ്ടി വിറ്റു നടന്നിരുന്ന സമയത്തായിരുന്നു സുഹാനയെ കാണുന്നത്.

പിന്നീട് ഇവർ അടുത്ത സുഹൃത്തുക്കളായി മാറുകയും ആ ബന്ധം പ്രണയത്തിലേക്ക് എത്തുകയുമായിരുന്നു. എന്നാൽ ബഷീറിൻറെ വീട്ടുകാർക്ക് ഈ വിവാഹത്തോട് വലിയ താല്പര്യം ഉണ്ടായിരുന്നില്ല.

താൻ ഒന്നുമല്ലാതിരുന്ന സമയത്ത് തന്നെ സ്‌നേഹിച്ച പെണ്ണാണ് അങ്ങനെയങ്ങ് വിട്ടു കളയാൻ പറ്റില്ല എന്നായിരുന്നു ഇതിന് ബഷീർ വീട്ടുകാർക്ക് നൽകിയ മറുപടി. അങ്ങനെ ഇവരുടെ വിവാഹം കഴിഞ്ഞു. ഇതിനിടെയാണ് ബഷീറിന്റെ ജീവിതത്തിലേക്ക് മറ്റൊരാൾ കൂടി വരുന്നത്.

അതിനുശേഷം ബഷീർ മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തു. ബിഗ്‌ബോസിൽ എത്തിയപ്പോഴാണ് ഇതെ കുറിച്ചെല്ലാം താരം തുറന്നു പറഞ്ഞത്. ഇന്ന് ബഷീറും കുടുംബവും സന്തുഷ്ടകരമായ ഒരു ജീവിതം നയിക്കുന്നു.

also read‘അവൻ സിനിമയുടെ പിന്നാലെ നടന്ന് ഈ നിലയിലെത്തിയത്; സലിം കുമാർ വീട്ടിലിരുന്നിട്ടും…ഞാൻ ആരോടും അവസരം ചോദിക്കാറില്ല’; രമേഷ് പിഷാരടി

Advertisement