Home Entertainment Celebrities

‘ബീസ്റ്റി’ലെ പുതിയ ഗാനം പുറത്ത് ; ഒരു മണിക്കൂർ തികയും മുമ്പേ ഒരു മില്യൺ പ്രേക്ഷകരെ നേടി ഗാനം

107

ദളപതി വിജയ്യുടെ പുതിയ ചിത്രം ‘ബീസ്റ്റി’ലെ പുതിയ ഗാനം പുറത്ത്. ഇതിനോടകം തന്നെ അറബിക് കുത്ത് എന്ന പേരിൽ വമ്പൻ ഹൈപ്പുയർത്തിയ പാട്ടിന്റെ ലിറിക്കൽ വീഡിയോ ആണ് പുറത്ത് വന്നിരിക്കുന്നത്.

വിജയ്യും പൂജ ഹെഗ്ഡയും എത്തുന്ന പാട്ട് വർണാഭമായ സെറ്റ് കൊണ്ടും തമിഴ്-അറബിക്ക് സ്‌റ്റൈലും കൊണ്ടും ഗംഭീരമാക്കിയിട്ടുണ്ട്. പാട്ടിലെ ചില രംഗങ്ങളും ചിത്രീകരണ വീഡിയോകളും പാട്ടിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

Advertisements

ALSO READ

സുരേഷ് ഗോപി ചെയ്തതെല്ലാം സ്നേഹം കൊണ്ടാണ്, ആ പ്രസംഗം കൂടിയായതോടെ എനിക്ക് വോട്ട് ചെയ്യേണ്ടവർ മറിച്ചുകുത്തുമെന്ന് ഉറപ്പായി: തുറന്നു പറഞ്ഞ് ഇന്നസെന്റ്

ഗാനം പുറത്തുവന്ന് ഒരു മണിക്കൂർ തികയും മുമ്പേ ഒരു മില്യൺ പ്രേക്ഷകരാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്.

ജോനിക ഗാന്ധിയും അനിരുദ്ധ് രവിചന്ദറും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. ശിവകാർത്തികേയന്റെ വരികൾക്ക് അനിരുദ്ധ് രവിചന്ദറാണ് സംഗീതം നൽകിയത്. പാട്ടിന്റെ പ്രൊമോഷൻ വീഡിയോ ശ്രദ്ധ ആകർഷിച്ചിരുന്നു.

വീഡിയോയിൽ സംവിധായകൻ നെൽസൺ ദിലീപ് കുമാറിനും, അനിരുദ്ധ് രവിചന്ദറിനുമൊപ്പം ശിവകാർത്തികേയനുമെത്തിയിരുന്നു.

സൺ പിക്ചേഴ്സ് ആണ് ചിത്രം നിർമിക്കുന്നത്. പൂജ ഹെഗ്ഡെ ആണ് ചിത്രത്തിൽ നായികയാകുന്നത്. മലയാളി താരങ്ങളായ അപർണാ ദാസും ഷൈൻ ടോം ചാക്കോയും ചിത്രത്തിൽ പ്രധാനവേഷങ്ങളിൽ എത്തുന്നുണ്ട്.

ALSO READ

പൊതുസ്ഥലത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്നതിനിടെ അണിഞ്ഞിരുന്ന വസ്ത്രം അഴിഞ്ഞു പോയി; പൂനം പാണ്ഡേയ്ക്ക് കിട്ടിയത് എട്ടിന്റെ പണി

ജോർജിയയിലെയും ചെന്നൈയിലെയും ലൊക്കേഷനുകളിലായി 100 ദിവസത്തിലേറെയായി നടന്ന ‘ബീസ്റ്റ്’ ഷൂട്ടിംഗ് ഡിസംബറിലാണ് പൂർത്തിയാക്കിയത്.

വിജയ് നായകനാവുന്ന അടുത്ത ചിത്രം സംവിധാനം ചെയ്യുന്നത് തെലുങ്കിലെ സൂപ്പർഹിറ്റ് സിനിമയായ മഹർഷിയുടെ സംവിധായകൻ വംശി പെഡിപ്പള്ളിയാണ്.

ശ്രീ വെങ്കിടേശ്വര ക്രിയേഷൻസിന്റെ ബാനറിൽ ദേശീയ അവാർഡ് ജേതാവായ നിർമ്മാതാവ് ദിൽ രാജുവും ശിരീഷുമാണ് ചിത്രം നിർമ്മിക്കുന്നത്.

 

Advertisement